Tuesday, February 8, 2011

മരണത്തിന്റെ ചങ്ങല വലിച്ചവര്‍


വ്യഭിചാരകഥകളും പീഡനങ്ങളും ഐസ്‌ക്രീമില്‍ നുണയുന്ന കാലത്തില്‍ ആളൊഴിഞ്ഞ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി. പാസഞ്ചര്‍ ട്രെയിനിന്റെ ചൂളംവിളിയില്‍ അവളുടെ അവസാന തേങ്ങലുകളും ഞെരിഞ്ഞമര്‍ന്നു. എന്നിട്ടും സൗമ്യേ, പേരറിയാത്ത മരുന്നു മണത്ത മെഷീനുകള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രം ആ കൃഷ്ണമണി ഒന്നനക്കി നീ ആശിപ്പിച്ചു. മാനംകെട്ട ലോകത്തുനിന്ന് മടക്കയാത്ര ചോദിച്ച്......

കുന്നിന്‍ചെരുവിലെ ആ കുഞ്ഞുവീട്ടിലേക്കും അമ്മയുടെ മടിത്തട്ടിലേക്കും ഇനിയില്ലെന്നറിയാം. ഒരുപാടു മരണങ്ങള്‍കണ്ട് മരവിച്ച മനസുകള്‍ക്കുപോലും ഈ മുറിവ് താങ്ങാനാവില്ല. എങ്കിലും നീ വെറുമൊരു തുണിക്കെട്ടാവില്ലെന്ന് ആരു കണ്ടു?രണ്ടുദിനം മാത്രം കുമ്പസരിച്ച് പിന്നെയും ഈ ലോകം.....

23-വര്‍ഷം നീ കണ്ട സ്വപ്നങ്ങള്‍ക്കും കാഴ്ചകള്‍ക്കും അന്ത്യംകുറിച്ചത് കണ്ണില്ലാത്ത ഒന്നും കാണാതെ പോകുന്ന ഈ പ്രബുദ്ധകേരളം തന്നെ. ഒരു ഒറ്റക്കയ്യന്റെ കാമഭ്രാന്തിനു മുന്നിലെ നിന്റെ ചെറുത്തുനില്‍പ്പ് ഇല്ലാതാക്കാന്‍ ഒരു പാസഞ്ചര്‍ ട്രെയിനിന്റെ ചൂളംവിളിക്കായി. ട്രാക്കിലെ കൂരിരുട്ടില്‍ പിടയുമ്പോഴും ഞങ്ങള്‍ മുഖംതിരിച്ചു. ചങ്ങലപിടിച്ചാല്‍ ട്രെയിന്‍ വൈകുമെന്ന് വിചാരിച്ചവര്‍ക്ക് റെയില്‍വേയെ, സര്‍ക്കാരിനെ ഒക്കെ  പഴിക്കാം. നിന്റെ പേരില്‍ വിലപിക്കാന്‍ അവര്‍ക്ക് എന്തവകാശം?
  
അഞ്ച് ദിവസങ്ങള്‍ നീണ്ട ആധിക്കൊടുവില്‍ നീ മടങ്ങിയെത്തിയെങ്കില്‍ വാക്കുകൊണ്ടും നോട്ടം കൊണ്ടും വിചാരണകൊണ്ടും വീണ്ടും പിച്ചിച്ചീന്തിയേനെ.

വീട്ടിലെത്താന്‍ അരമണിക്കൂര്‍കൂടി വൈകാന്‍ തയാറാകാത്ത മനസുകള്‍.  ചങ്ങല വലിക്കാന്‍ ഒരുങ്ങിയ കൈകളെ തട്ടിമാറ്റിയ ആ മനസ്.... മകളേ മാപ്പ് തരൂ...

7 comments:

 1. പ്രതികരിക്കാനില്ല ചങ്ങാതി...
  ചങ്ങല വലിച്ചാല്‍ തങ്ങളുടെ സമയം നഷ്ടമാകുമെന്ന് ചിന്തിക്കുന്നവര്‍ റേയില്‍വെയെ പഴിക്കട്ടെ.. പഴിച്ച് പഴിച്ച് ജീവിക്കട്ടെ...

  ReplyDelete
 2. krooravum paishachikavum. aa penkuttiyute punnaara anujathiyute vedana niranja nilavilikal kettittum kelkkathe veettilethan thitukkappettavar orkkuka ningal ethan kothicha veetilunta avaleppole pancharaunnikal. avarkkayirunnenkilo ee durantham..... ethu gangayil kulichaalaanu ningalkku papa mochanamuntaavuka????????????????/

  ReplyDelete
 3. ഏഴു മണി കഴിഞ്ഞു ബസ്‌സ്റാന്‍ഡിലോ റെയില്‍വേ സ്റ്റേഷനിലോ ഒരു പെണ്ണിനേക്കണ്ടാല്‍ കഴുകന്‍ പറക്കുന്ന പോലേ മൂന്നാലൊണ്ണം അവടേ ചുറ്റും പറക്കുന്നത് കാണാം എങ്കിലോ,

  രണ്ടു പേരോടു സംസാരിക്കുകയോ, ജീന്‍സ് ഇടുകയോ ചെയ്യ്താല്‍ അപ്പൊ 'അവള് പോക്കാ ട്രൈ ചെയ്യ്താല്‍ കിട്ടും' എന്ന് കഥ വരുന്നതോ,

  തിരക്കില്‍ അറിയാതേ മുട്ടുകയും തട്ടുകയും ചെയ്യുന്നതോ ഒക്കേ കേരളത്തില്‍ സാധാരണം ആയ കാര്യങ്ങള്‍ ആണ്, കേരളത്തില്‍ മാത്രം!!!!!

  ഈ പ്രതിഷേദിക്കുന്ന നാം എല്ലാം ഇനി മുതല്‍ ഇത്തരം സ്വഭാവം മാറ്റുകയും, ഇത്തരക്കാരേ പ്രോല്‍സാഹിപ്പിക്കാതിരിക്കുകയും ചെയ്യ്താല്‍ നാളേ എങ്കിലും നല്ലത് നടക്കും എന്ന് പ്രതീക്ഷിക്കാന്‍ പറ്റും!!!!

  ReplyDelete
 4. എത്ര വലിയ കുറ്റം ചെയ്താലും കൈയ്യം വീശി നമ്മുടെ നാട്ടില്‍ കൂടി നടക്കാം എന്നത് കൊണ്ടാണ് ഇങ്ങനെ വരുന്നത്..
  ബലാല്‍സംഗം ചെയ്യുന്നവന്റെ രണ്ടു കട്ടയും രണ്ടു കാലും വെട്ടിക്കളയാന്‍ നിയമം വേണം..എങ്കിലേ നാട് നന്നാകു.
  പക്ഷെ, പൂച്ചക്കാരു മണികെട്ടും എന്നത് പോലെയാണ് ആരീ നിയമം കൊണ്ടുവരും...?
  നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെടുമ്പോഴാണ് വിപ്ലവകാരികള്‍ ജന്മമം കൊള്ളുന്നത്‌..
  ഇവിടെയും അങ്ങനെ ആരെങ്കിലും ഉണ്ടാകുമോ? ഉണ്ടാകണം...

  ഇതേ വിഷയത്തെ ആസ്പദമാക്കി, എന്റെ പ്രതികരണങ്ങള്‍ ഒരു കഥയില്‍ ചാലിച്ച് ഞാനും എഴുതിയിട്ടുണ്ട്: പിശാച് കയറിയ തീവണ്ടി

  ReplyDelete
 5. vaikippoya thiricharivukalkku saumya mappu kodukkatte

  ReplyDelete
 6. സമയത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന വര്‍ത്തമാനകാല മനുഷ്യ ജീവിതങ്ങള്‍ മനപൂര്‍വ്വം പലതും കണ്ടില്ലന്ന് നടിക്കുകയാണ്. അപകടത്തില്‍ പെട്ട് ജീവനുവേണ്ടി പിടയുന്ന കാഴ്ചകള്‍ പലരും കണ്ണിലൂടെ മാത്രമേ കാണുന്നുള്ളു. ഹൃദയം കൊണ്ടുള്ള കാഴ്ചകള്‍ നമുക്കിടയിലില്ല. ഹൃദയം കല്ലാക്കി, തീവണ്ടിയുടെ ചൂളംവിളിക്കിടയില്‍ ഞരിഞ്ഞ ആ നിലവിളി കണ്ടില്ലന്ന് നടിച്ചവര്‍ സമയത്തിനോട് പടപൊരുതി വീട്ടിലെത്തുവാന്‍ സ്വാര്‍ത്ഥരാകുമ്പോള്‍ ഒരു കാര്യം മാത്രം ഓര്‍ക്കുക- രാവിലെ യാത്ര പറഞ്ഞുപോയ സ്വന്തം മകളുടെ സ്വരമായിരുന്നോ ആ നിലവിളിക്കെന്ന്....

  ReplyDelete
 7. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം യാദൃശ്ഛികമായി ഉണ്ടാവുന്നതല്ല. ദീര്‍ഘകാലത്ത പ്രചാരണ പരിപാടികളില്‍ നിന്നുണ്ടാവുന്നതാണ്. സൗമ്യയുടെ കൊലപാതകത്തെ കുറിച്ച്

  ReplyDelete