Monday, February 21, 2011

കോതമംഗലം: പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പ്


കോതമംഗലം പെണ്‍വാണിഭക്കേസിലെ നിര്‍ണ്ണായക വിവരങ്ങളടങ്ങിയ രേഖകള്‍ ലഭിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ നിന്നും കേരള സ്ത്രീ വേദി കണ്‍വീനര്‍ അഡ്വ. പി.വി വിജയമ്മക്കെഴുതിയ പരാതിയാണ് പുറത്ത് വന്നത്. മുന്‍ കേന്ദ്ര മന്ത്രി എസ്.കൃഷ്ണകുമാറും മുന്‍ സംസ്ഥാന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും തന്നെ പീഡിപ്പിച്ചതായി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആദ്യം പരാതിയില്‍ ഉറച്ച് നിന്ന പെണ്‍കുട്ടി പിന്നീട് മൊഴി തിരുത്തുകയായിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് അഡ്വ.പി.വി. വിജയമ്മ പറഞ്ഞു.


പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍പ്പെട്ട് ലഹരിക്കടിമയായ പെണ്‍കുട്ടി മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് അഡ്വ വിജയമ്മക്ക് പരാതി അയച്ചത്. പെണ്‍കുട്ടിയുടെ ഡയരിക്കുറിപ്പ് ധ്യാന കേന്ദ്രത്തില്‍വെച്ച് കണ്ടെടുക്കുകയായിരുന്നു.
‘1996 മുതല്‍ രണ്ട് വര്‍ഷത്തോളം 138 ആളുകള്‍ തന്നെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയും മുന്‍ കേന്ദ്ര മന്ത്രി എസ് കൃഷ്ണകുമാര്‍ മുന്‍ സംസ്ഥാന മന്ത്രി കുഞ്ഞാലിക്കുട്ടി മുതലായവര്‍ തന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തു. സംഭവം പോലീസിലും കോടതിയിലും വ്യക്തമായ തെളിവുകളോടെ ബോധിപ്പിച്ചുവെങ്കില്‍ കൂടി ഇതുവരെ കേസിന്റെ കുറ്റക്കാരെ പോലീസ് രക്ഷപ്പെടാന്‍ അനുവദിക്കുന്നതിനാല്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ട് പ്രതികള്‍ക്കെതിരെ സത്വരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. എന്നെ ബലാത്സംഗം ചെയ്യാന്‍ വേണ്ടി വിറ്റ തുരുത്തേല്‍ എല്‍സി(ഏലിയാമ്മ) കേസിലെ പ്രധാന പ്രതിയാണ്. അവരുടെ പ്രേരണയില്‍ എന്റെ അയല്‍ക്കാര്‍ മുഴുവനും ഞങ്ങളെ ഒറ്റപ്പെടുത്തിയിരിക്കയാണ്. 16-10-2000 തീയ്യതി വൈകുന്നേരം ആറു മണിയോടുകൂടി സ്ഥലത്തെ ഗുണ്ടയായ മണിയും കൂട്ടരും എന്നെ ഭീഷണിപ്പെടുത്തി.

എനിക്ക് ഏത് നിമിഷവും ജീവാപയം ഉണ്ടാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. എനിക്കും സൂര്യനെല്ലി പെണ്‍കുട്ടിക്കുമുണ്ടായ അനുഭവം ഇനി ഒരു പെണ്‍കുട്ടിക്കും ഉണ്ടാകരുത്. ഞങ്ങള്‍ ഈ കേസുമായി മുന്നോട്ട് പോകും. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഞാന്‍ ഉറച്ച് നില്‍ക്കുന്നത്. എന്റെ കുടുംബത്തെയും എന്നെയും സഹായിക്കണമെന്ന് അപേക്ഷിക്കുന്നു’.

എന്ന്
……………


കത്തിന്റെ പൂര്‍ണ്ണ രൂപം താഴെ


കടപ്പാട്: ഡൂള്‍ന്യൂസ്

(പെണ്‍കുട്ടിയുടെ പേര് പറയുന്ന ഭാഗം മനപ്പൂര്‍വ്വം വിട്ട് കളയുകയാണ്. കത്തില്‍ പെണ്‍കുട്ടിയുടെ പേരും അഡ്രസും വ്യക്തമായി പറയുന്നുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ക്ക് പുറത്ത് വിടുന്നത് മാധ്യമ ധാര്‍മ്മികതക്ക് നിരക്കാത്തതായതിനാല്‍  ആ ഭാഗം മറച്ചിരിക്കയാണ്.)
നമുക്കുമുണ്ട് ഇതുപോലത്തെ പെണ്‍മക്കള്‍. അവര്‍ക്കുനേരെയുള്ള തെറ്റായ ഒരു നോട്ടം പോലും സഹിക്കാന്‍ നമ്മെക്കൊണ്ട് കഴിയുമോ? ജനങ്ങളെ സേവിക്കാനെന്ന പേരില്‍ രാഷ്ട്രീയത്തിന്റെ മിനുമിനുത്ത കുപ്പായവുമിട്ട്, ഉള്ളില്‍ വിഷംവമിക്കുന്ന കാമചിന്തയുമായി നടക്കുന്ന ഈ കാലഘട്ടത്തിലെ പ്രതിനിധികള്‍. പണത്തിനും മുകളില്‍ ഒന്നുമില്ലെന്ന് അഹങ്കരിക്കുന്നവര്‍. തെറ്റിന്റെ അളവ് എത്രകൂടിയാലും, ഒരുളുപ്പുമില്ലാതെ ഇലക്ഷന്‍ വരുമ്പോള്‍ വണ്ടും ചിരിച്ചുകൊണ്ട് വീടുകള്‍ നെരങ്ങുന്നവര്‍... ഇതാണ് ഇന്നത്തെ കേരളം. നമ്മള്‍ സൂക്ഷിക്കുക.കാരണം, തെറ്റ് നമ്മുടെ ഭാഗത്താണ്. ജനിച്ചുപോയി അല്ലെങ്കില്‍ ജനിപ്പിച്ചുപോയി എന്നുള്ള തെറ്റ്.

From The Team of Poriyunda

4 comments:

 1. അക്ഷരാഭ്യാസമില്ലാത്ത ഇവരെ ഒക്കെ മാത്റമേ മന്ത്റിമാറ്‍ക്കു കിട്ടിയുള്ളോ? ഇതൊക്കെ ആറ്‍ക്കുവേണേലും എഴുതി പരാതി ആക്കാവുന്നതല്ലേ?

  എനിക്കും പറയാം രതീഷ്‌ എന്നെ പീഡിപ്പിച്ചു എന്നു

  , വ്യ്ക്തി ഹത്യ ആയി ഈ പോസ്റ്റ്‌ സൈബറ്‍ ലാ അനുസരിച്ചു കണക്കക്കാനും സ്കോപ്പ്‌ ഉണ്ട്‌ സൂക്ഷിക്കു രതീഷേ

  നൂറ്റി മുപ്പത്തെട്ട്‌ എങ്ങിനെ ഇത്റ ക്റ്‍ത്യമായി കണക്കു സൂക്ഷിച്ചു? ധ്യാനം കൂടാന്‍ ഒക്കെ ഒരുതരം മനോരോഗികള്‍ ആണു പോകുന്നത്‌ അവിടെ ഉള്ള അന്തേ വാസികളും തഥൈവ മൈനോറിറ്റി ആയാല്‍ പോലീസും പേടി

  ഏതായാലും ഹിന്ദു മുസ്ളീം ഐക്യം ഉണ്ടല്ലോ രണ്ട്‌ വിഭാഗത്തിലെ മന്ത്റിമാരെയും പ്റതി ചേറ്‍ത്തു

  ReplyDelete
 2. കാണുന്ന കാഴ്ചകള്‍ക്ക് എല്ലാം നമുക്ക് പ്രതികരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ചിലത് പ്രതികരിക്കാതിരിക്കാനും സാധിക്കില്ല. വഴിവിട്ട രീതിയില്‍ എന്തെക്കയോ ചെയ്തുകൊടുത്തു എന്ന് കുറ്റസമ്മതം നടത്തിയ ആളില്‍ നിന്നും കേരളം ഇനി എന്തു പ്രതീക്ഷിക്കുന്നു?
  പിന്നെ ഇത് ഞാന്‍ കണ്ടെത്തിയതോ, ഞാന്‍ നിര്‍മ്മിച്ചതോ ആയുള്ള വാര്‍ത്തയല്ല. മാദ്ധ്യമങ്ങള്‍ കണ്ടെത്തിയതാണ്.

  ReplyDelete
 3. മറ്റാരൊ പറഞ്ഞ് കൊടുത്തത് അതേപടി എഴുതി വെക്കേണ്ടി വന്ന ഈ കുട്ടിയുടെ അവസ്ത മനസ്സിലാക്കാം.. ഇതു തന്നെ ചാന്‍സ് എന്നു പറഞ്ഞ് ഒറ്റ നോട്ടത്തില്‍ ര്‍തന്നെ കള്ള കേസാണെന്ന് തോന്നാവുന്ന ഒരു കേസിനെ താലോലിക്കുന്ന മാധ്യമങ്ങളെ, ഇത്രയും തരം താണ രാഷ്ട്രീയ ഗൂഡാലോചനയില്‍ പങ്കാളികളായവരെ എന്തു വിളിക്കണം?

  Mickle

  ReplyDelete