Saturday, March 26, 2011

ലാലേട്ടന് എട്ടിന്റെ പണി!!!


ഇതാണ് സ്‌നേഹം. ഇപ്പോള്‍ ശത്രുവാണെങ്കിലും വന്ന വഴി മറക്കുന്നവനല്ല രഞ്ചിത്ത്. മോഹന്‍ലാലിന് ഇപ്പോള്‍ മോശം സമയമാണെന്ന് ഇന്നലെ ആരോ ഫോണില്‍ വളിച്ചുപറഞ്ഞപ്പോഴെ രഞ്ചിത്തിന്റെ മനസ്സ് ഒന്നു വിങ്ങി. മനസ്സുകൊണ്ട് ഇപ്പോള്‍ പിണക്കമാണെങ്കിലും, റോഡില്‍ കൂടെ തേരാപാരാ പാണ്ടിയും പെറുക്കി നടന്ന കാലത്ത് വിളിച്ച് ഒരു സിനിമ കൊടുത്തവനാണ് ലലേട്ടന്‍. അതിന് ഒരു പ്രത്യുപകാരം ചെയ്യണം ചെയ്യണം എന്ന് മനസ്സ് വെമ്പല്‍ കൊണ്ട് നടക്കുമ്പോഴാണ് ഇങ്ങനെയൊരവസരം രഞ്ചിത്തിനുമുന്നില്‍ തുറന്ന് കിട്ടിയത്. 

പണ്ടൊരു വെട്ടിയാലും കുത്തിയാലും ചാവാത്തവന്റെ കഥയും കൊണ്ട് ലാലേട്ടനെ തേടി ചെന്നവനാണ് ഈ രഞ്ചിത്ത്. പിന്നെ കുറച്ച് നാളത്തേക്ക് അങ്ങനെയുള്ള ഐറ്റങ്ങളുടെ ഘോഷയാത്രയായിരുന്നു. നീലാണ്ഠന്‍, ഇന്ദുചൂഡന്‍, ജഗന്നാഥന്‍, പരമശിവന്‍, മാടന്‍, മറുത.... എന്നുവേണ്ട ശിവന് എന്തൊക്കെ പര്യായങ്ങളുണ്ടോ അതുവച്ചെല്ലാം സിനിമയിറക്കി. പേരുകളുടെ സ്‌റ്റോക്കെല്ലാം തീര്‍ന്നപ്പോള്‍ കുറച്ചുനാള്‍ ജീവിതം ആഘോഷമാക്കാന്‍ നടക്കുന്നവന്റെ കഥകളായിരുന്നു. ചന്ദ്രോല്‍സവമെന്നോ, റോക്ക് ആന്‍ഡ് റോള്‍ അങ്ങനെയെന്തെക്കയോ....

പക്ഷേ ഈ പറഞ്ഞതൊക്കെ വെറും വെടിയുണ്ടകളാണണ്ണാ... ഇനി വരുന്നതല്ലേ യഥാര്‍ത്ഥ ബോംബ്. ദാ പിണക്കമെല്ലാം മറന്ന് രഞ്ചിത്ത് ലാലേട്ടനെ വച്ച് സിനിമയെടുക്കാന്‍ പോകുന്നു. സിനിമയ്ക്ക് പേരൊന്നും ഇട്ടിട്ടില്ല. പക്ഷേ കഥ... എന്തായാലും ലാലേട്ടന്‍ ഇതുവരെ അങ്ങനെയൊരു വേഷം ചെയ്തിട്ടില്ല. ഇനി ചെയ്യുമോ എന്ന കാര്യം അറിയില്ലെങ്കിലും ചെയ്യുകയാണെങ്കില്‍ വലിയ പാടായിരിക്കും എന്ന് അനുമാനിക്കാം. 

ഏതോ ഒരു കഥാകാരനായ ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥയാണ് ലാലേട്ടനെ വച്ച് പൊളക്കാന്‍ പോകുന്നത്. പണ്ട് പത്മരാജന്‍ ഈ ലാലേട്ടനെ വച്ച് തൂവാനത്തുമ്പികളിലൂടെ തൃശൂര്‍ ഭാഷ സംസാരിപ്പിച്ചപ്പോള്‍ മനസ്സില്‍ കുറിച്ചിട്ടതാ എനിക്കും തൃശൂര്‍ ഭാഷ സംസാരിപ്പിച്ച് ഒരു സിനിമ ചെയ്യണമെന്ന്. അതും പത്മരാജനെ പോലെ ഒരു സംവിധായകന്‍ ആയെന്നു ലോകം അംഗീകരിച്ച ശേഷം. രാവണപ്രഭുവും പ്രജാപതിയുമൊക്കെ പോലെ ഓസ്‌കാറിന് പോയ രണ്ട്മൂന്ന് സിനിമ സംവിധാനിച്ചിട്ട് കണ്ണാടിയില്‍ പോയി ഒന്നു നോക്കി. തള്ളേ... ഇതാര് നില്‍ക്കുന്നത്? ഈ നൂറ്റാണ്ടിലെ പത്മരാജനോ? എന്ത്? ഭരതന്റെ ഒരു ചെറിയ ഛായയുമുണ്ടെന്നോ? 

അപ്പോള്‍ സമയമായി... പത്മരാജന്‍- ഭരതന്‍ സ്‌റ്റൈലിലുള്ള സിനിമകള്‍ ചെയ്യാന്‍ സമയമായി. 

അങ്ങനെ എടുത്ത സിനിമകളാണ് കയ്യൊപ്പും തിരക്കഥയുമൊക്കെ. പക്ഷേ തിരക്കഥയില്‍ എന്തോ കുത്തിത്തിരിപ്പ് കാണിച്ചെന്നും പറഞ്ഞ് ലാലേട്ടന്‍ തിരക്കി എന്ന് ആരോ പറയുന്നത് കേട്ടു. അങ്ങേര മുമ്പില്‍ ചെന്നാല്‍ ചിലപ്പോള്‍ പരസ്യമായി തള്ളയ്ക്ക് വിളിക്കും എന്ന് ഉറപ്പുള്ളതുകൊണ്ട് കുറച്ചുകാലം മാറി നടന്നു. 

എത്രകാലം? അങ്ങനെയാണ് മെഗാസ്റ്റാറിന്റെ കൂടെ കൂടിയത്. പിന്നെ ഒന്നൊന്നായി ചരിത്രങ്ങള്‍ പിറന്നു വീഴുകയല്ലായിരുന്നോ? പാലേരി, പ്രാഞ്ചി.... അങ്ങനെ പ്രാഞ്ചിയിലൂടെ തന്റെ തൃശൂര്‍ ഭാഷാ മോഹവും തീര്‍ന്നു. ഇതൊക്കെ കണ്ട് രഞ്ചിത്തിനെ പിണക്കിയതിന്റെ പേരില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്റ്റാച്ച്യുവില്‍ റോഡ് സൈഡില്‍ ഇരുന്ന് തല തല്ലിക്കരഞ്ഞുപോലും. 

ഇറങ്ങുന്ന സിനിമകളൊക്കെ പൊട്ടിപ്പൊളിഞ്ഞ് നില്‍ക്കുന്ന ലാലേട്ടനെ കണ്ടിട്ടോ അതോ ആന്റണി പെരുമ്പാവൂര്‍ പരസ്യമായി മാപ്പുപറഞ്ഞതിന്റെ പേരിലോ മോഹന്‍ലാലിന് ഒരു സിനിമ ചെയ്തുകൊടുക്കാമെന്ന് ഏറ്റുകൊണ്ടാണ് ഇപ്പോള്‍ ശ്രീമാന്‍ രഞ്ചിത്ത് വന്നിരിക്കുന്നത്. അതാണ് ഈ ഉണ്ണിയുടെ ലീല എന്ന കഥ. കോട്ടയം ഭാഷ സംസാരിക്കുന്ന ഒരു അച്ചായനായിട്ടാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഴിഞ്ഞാടുന്നത് (സത്യം, അത് പുറകേ മനസ്സിലാകും).

വിചിത്രമായ മോഹങ്ങളുമായി നടക്കുന്ന ഈ അച്ചായന്റെ ജന്മ സാഫല്യം അഥവാ ഒടുക്കത്തെ ആഗ്രഹം, അതാണ് സിനിമയുടെ പോയിന്റ്. ഒരു കൊമ്പനാനയുടെ കൊമ്പുകള്‍ക്കിടയില്‍ തുമ്പികൈയോട് ചേര്‍ത്ത് ഒരു സ്ത്രീയെ (അത് ആരന്നൊന്നുമില്ല... ആരെങ്കിലും) ഭോഗിക്കണം (അശ്ലീലമാണെങ്കില്‍ എന്നെ ഒന്നും പറയരുത്. ഉണ്ണി പറയുന്നത് ഞാന്‍ എടുത്ത് പറയുന്നന്നേയുള്ളൂ). ഈ ആഗ്രഹവുമായി രാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന അച്ചായന്റെ കഥയാണ് രഞ്ചിത്ത് പറയാന്‍ പോകുന്നത്. 

ഇത് വായിക്കുന്നവരുടെ തലയ്ക്ക് മുകളില്‍ നാലും അഞ്ചും ലഡുക്കള്‍ ഒരുമിച്ച് പൊട്ടുന്നത് ഞാന്‍ ലൈവായി കാണുന്നു. ഇപ്പോള്‍ മമ്മൂട്ടി ഫാന്‍സുകാര്‍വരെ പറയുന്നത് ''ലാലേട്ടനല്ലേ... കലക്കും'' എന്നായിരിക്കും. അല്ലെങ്കിലും ഇങ്ങനെയുള്ള വേഷങ്ങളൊക്കെ അഭിനയിക്കാന്‍ ലാലേട്ടനെ കൊണ്ട് കളഞ്ഞുകൊടുത്താല്‍ മതി. ഇനി നായിക ആരെന്നുകൂടി അറിഞ്ഞിരുന്നെങ്കില്‍....

എന്നിരുന്നാലും ഒരു സംശയം. ഇനി മെഗാസ്റ്റാറുമായി നല്ല കമ്പനിയുള്ള രഞ്ചിത്തിനെ മെഗാ തന്നെ പറഞ്ഞു വിട്ടതാണോ? '' ഡാ... നീ പോയി അവന് ഒരു എട്ടിന്റെ പണി കൊടുത്തിട്ട് വാ'' എന്ന്

അങ്ങനെയാണെങ്കില്‍ ഒരുകാര്യം ഇപ്പോഴേ ഉറപ്പിക്കാം. പണികൊടുക്കുകയാണെങ്കില്‍ ലാലേട്ടന് കിട്ടുന്നത് മുട്ടന്‍ പണിയായിരിക്കും. നൂറ് തരം.

5 comments:

  1. ശ്വേതാ മേനോന്‍ ആണോ അതോ മൈഥിലി ആണോ അതോ പുതിയ വല്ല എണ്ണ മൈലിയും ആണോ ?

    ആ ആനയുടെ കൊമ്പിണ്റ്റെയോ അതല്ല കാലിണ്റ്റെ തന്നെയോ ഇടയില്‍ വച്ചു ലാലേട്ടന്‍ , ഓറ്‍ക്കുമ്പോള്‍ ആകെ സഹിക്കാന്‍ പറ്റുന്നില്ല രതി നിറ്‍വേദം ഷൂട്ടിംഗ്‌ കാണാന്‍ തടിച്ചു കൂടിയാ ആളുകളെക്കാള്‍ ജന സമുദ്രം ഇതിണ്റ്റെ ഷൂട്ടിങ്ങിനു വരും

    ആനക്കു ഡ്യൂപ്പിടാന്‍ തോട്ടാ തരണീയോ സാബു സിറിളോ വേണ്ടി വരും അതല്ലാതെ ലാലേട്ടണ്റ്റെ കുടവയറും ആനയുടെ മസ്തകവും ഇടക്കു ശ്വേതാ മേനോനും , അട്ടറ്‍ കണ്‍ഫ്യൂഷന്‍ യുവറ്‍ ഓണറ്‍.

    പക്ഷെ രന്‍ ജിത്‌ ഡയറക്ട്‌ ചെയ്യാതെ തിരക്കഥ മാത്റം എഴുതി സം വിധാനം ഇത്തരം തീം കൂടുതല്‍ എടുത്ത്‌ പരിചയമുള്ള എ ടി ജോയി, കേ എസ്‌ ഗോപാലക്രിഷ്ണന്‍ (ഉണ്ടോ ചത്തോ) അല്ലേല്‍ ചന്ദ്ര കുമാറ്‍ സാറ്‍ അനിയന്‍ ആദിപാപം ഹീറോ ഇവരൊക്കെയാണു നല്ലത്‌

    ഈ പടം കലക്കും

    ReplyDelete
  2. സുശീലേട്ടാ കലക്കി കേട്ടോ....

    ReplyDelete
  3. എന്താ പറയാ? ചിര്ച്ച് ചിരിച്ച് ഉടല്‍ ആകെ ഒരു മാതിരി വേദന വരുന്നു.

    ReplyDelete
  4. Oh Dear... that story of Unni R... "Leela" was published in Mathrubhumi weekly last month or so,
    i remember reading it,
    And i've to say that its a such a wonderful story that has got life in it...

    Aanayude thumbikkayyil chaari nirthi oru pennine bhogikkunnathu kaanan malayum kuzhiyum thaandi marana pachil nadathunna oru bhranthan manushyan...
    makale garbhiniyakkiya achanu kallu vangikoduthu pennine oppichu...avasanaam aanaye thirakkiyulla pachil...
    and got a good ending too...

    keralathile kaalika rathi samasyakale aa kadha bheekaramayi uyarthi kaattunnund...

    lets be positive and hope for a good movie. ..

    ReplyDelete
  5. ലാലേട്ടനെ മാറ്റി എന്നും പറയുന്നത് കേട്ട്. എന്തോരോ എന്തോ

    ReplyDelete