ഇടവേളകളില്‍ കൊഴിഞ്ഞുവീഴുന്ന ബീഡിത്തുണ്ടുകള്‍
പപ്പനാവന്റെ ചായക്കടയിലെ ഏത്തയ്ക്കാപ്പം
ചെളിവെള്ളത്തില്‍ മുട്ടയിടുന്ന കൊതുകുകള്‍
എന്റെ മനസ്സിലെ അകത്തളങ്ങളിലെ ഇരുണ്ട സൗന്ദര്യത്തി-
ന് മുമ്പില്‍ പിടഞ്ഞുവീണ, കാട്ടുചോലയില്‍ ചുണ്ടയിട്ട
ശശിയുടെ സഹോദരന്റെ അളിയന്
അലറുന്ന വായില്‍ തിരുകുന്ന പരിപ്പ് വടയില്‍
എന്റെ ഗദ്ഗദം പതിയിരിപ്പുണ്ടോ?
(ഉത്തരാധുനിക പ്രസ്ഥാനത്തിലെ തലതൊട്ടപ്പനായ എന്റെ ഏറ്റവും പുതിയ കവിത- ''ഏത്തയ്ക്കാപ്പത്തിന്റെ മണം''. 2010 ലെ കഞ്ചാവ് സോമന് മെമ്മോറിയല്‍ അവാര്‍ഡ് നേടിയ ഈ കവിത സിനിമയില്‍ ഉള്പ്പെടുത്തണമെന്നുള്ള നിര്‍മ്മാതാക്കള്‍ ബന്ധപ്പെടുക)
No comments:
Post a Comment