Wednesday, February 23, 2011

അപ്പോത്തിക്കിരി ഇന്ത്യാവിഷന്‍ വിടുന്നു


സുന്ദരനാണ്്, പാട്ടുപാടും, ഗസല്‍ ഇഷ്ടമാണ്്, എഴുത്ത്, പുസ്തക പ്രസാധനം എന്നുതുടങ്ങി സകല സുകുമാര കലകളിലും താല്‍പര്യം. പൗഡറിട്ട് ഒരുങ്ങി സുന്ദരനായി നടക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. പഠിച്ച് അപ്പോത്തിക്കിരിയാണെന്നാണു കേഴ്‌വിയെങ്കിലും ഇന്നുവരെ ചികിത്സിച്ചത് കുഞ്ഞാലിക്കുട്ടി സാഹിബിനെ മാത്രമാണ്.

ഇടയ്ക്കിടെ ഒരു ഡോസ് മരുന്നുകൊടുക്കും. അതില്‍ മൊത്തം കുളമാകും. ഒടുവില്‍ മറുമരുന്ന് പാണക്കാട്ടെ തങ്ങളുപ്പ കൊടുക്കുന്നതുവരെ ആകെ ഒരു വെപ്രാളമാണ്. അതുകൊടുത്ത് ബിസ്മിചൊല്ലി കഴിയുമ്പോള്‍ എല്ലാം ഒഴിയും.

ലീഗുകാര്‍ ഇന്നുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ നേതാവായ സി.എച്ചിന്റെ മകനായതോണ്ട് പറയുകല്ല, ഓനും ആളൊരു പുലിയാണ്. അതായത് ഈ ഓണത്തിന് റോഡിലിറങ്ങുന്ന മാതിരിയൊരു പുലി. ബയോഡാറ്റാ ഒക്കെ കേമമാണ്. പക്ഷെ കയ്യിലിരുപ്പില്‍ ഇച്ചിരി വിളച്ചില്‍ ഉണ്ട്. അതാണ് ഈ ചാനല്‍ ചെയര്‍മാന്‍ പദവി. എക്‌സ്‌ക്ലൂസീവ് എന്നുകേട്ടാല്‍ വല്ലാത്ത ആവേശമാണ്്. പിന്നെ എല്ലാം എഡിറ്റോറിയല്‍ ബോര്‍ഡിനു വിട്ടുകൊടുക്കും. അവരായി അവരുടെ പാടായി.

ഐസ്‌ക്രീം എന്നുകേട്ടാല്‍ മനസ് വല്ലാതെ കുളിരും.അതാണ് ഈ പുലിവാലൊക്കെ ഉണ്ടാക്കുന്നത്. മുമ്പ് ഒപ്പം പഴയ ഒരു പുലിയുടെ മകന്‍ പുപ്പുലിയുണ്ടായിരുന്നു കൂട്ടിന്. സുന്ദരന്‍ ഒരു കുമാര്‍ .അങ്ങേരാണ് എല്ലാത്തിനും തുടക്കമിട്ടത്. റെജീന എന്നൊരു പെണ്ണിനെ വിളിച്ച് ചാനല്‍ സ്റ്റുഡിയോയില്‍ കൊണ്ടുവന്ന് അഭിമുഖം നടത്തി കുഞ്ഞാലിക്കുട്ടി സാഹിബിനൊപ്പം ഐസ്‌ക്രീം കഴിച്ചൊന്നൊക്കെ പറയിച്ച് ആകെ പുക്കാറാക്കി. പിന്നെ ഒത്തുതീര്‍പ്പ്, കൂട്ടത്തോല്‍വി. ഒടുവില്‍ എല്ലാം പറഞ്ഞ് തീര്‍ത്ത് മുഖാമുഖവും നടത്തി മൂപ്പര് കൈയാഴിഞ്ഞു.

ഇപ്പോള്‍ അന്നത്തെ ബഷീറിനെക്കൂട്ടി കുഞ്ഞാലിക്കുട്ടി സാഹിബിനെതിരേ വാര്‍ത്തകൊടുത്താല്‍ എങ്ങനെ സഹിക്കും ? അതും മച്ചമ്പി റൗഫിനെയും കൂട്ടി. മൊത്തത്തില്‍ കുളമായെന്നു പറഞ്ഞാല്‍ മതിയല്ലോ. ഒടുവില്‍ ഒരു പ്രസ്താവനയും ആലങ്കാരികമാണീ പദവിയെന്ന്.

ഒന്നു ചുമ്മാതിരി എന്റെ ഇക്കാ ഈ പണിയൊക്കെ നമുക്കറിയില്ലേ. ആരോടാ കളി. ഒടുവില്‍ ഒരു എഡിറ്റോറിയല്‍ ബോര്‍ഡിന്റെ പ്രസ്താവനയും. ഇങ്ങനെ പോയാല്‍ ഒടുവില്‍ ചുമ്മാ കുത്തിയിരിക്കേണ്ടിവരും. ഒള്ള വിജിലന്‍സ് കേസ് ഒക്കെ നടത്തി തെക്കുവടക്ക് ഇങ്ങനെ നടക്കാം. വണ്ടിച്ചെക്ക് കേസും പിന്നാലെയുണ്ട്. ചെയര്‍മാന്‍ പദവിയുണ്ടെങ്കില്‍ വണ്ടിയേല്‍ പ്രസ് എന്നെങ്കിലും ഒട്ടിക്കാം. അതാണല്ലോ നമ്മള്‍ ആര്‍ക്കും ഇതുവിട്ടുകൊടുക്കാത്തത്.

അവസാനത്തെകളിയില്‍ കുഞ്ഞാപ്പ ജയിച്ചാല്‍ നമ്മുടെ കാര്യം പോക്കാണെന്നുറപ്പിക്കാം. പിന്നെ ഒരു പണിമാത്രം ഇപ്പോള്‍ അവതാരക ക്ഷാമം രൂക്ഷമായ നമ്മുടെ ചാനലില്‍ കൂടാം. ന്യൂസ് നൈറ്റ് അവതരിപ്പിക്കാം. ഉച്ചയ്ക്ക് ചാനലിലെ ഡോക്ടറോട് ചോദിക്കാം പരിപാടി നടത്താം. നട്ടുച്ചക്കായതില്‍ ആരും കുറ്റം പറയത്തുമില്ല.അല്ലെങ്കില്‍ മാപ്പിളപ്പാട്ട് പാടി കാലം പോക്കാം.

ഒന്നുമില്ലേല്ലും ഈ പ്രശ്‌നപരിഹാരത്തിന്റെ പേരില്‍ കുറേ കോഴികളെ കൊല്ലുന്നതെങ്കിലും ഒഴിവാക്കാമല്ലോ. അല്ലാണ്ട് പാണക്കാട്ട് തുടങ്ങി പാണക്കാട്ട് അവസാനിക്കുന്ന അഖിലേന്ത്യാ പാര്‍ട്ടിയില്‍ ഒന്നുംനടക്കില്ലപ്പാ. ചുമ്മാ കിനാവ് കാണുന്നതിനും ഒരതിരില്ലേ.

2 comments: