Friday, March 18, 2011

രക്ഷകര്‍ അവതരിച്ചു


കേരളത്തിലെ പഴയകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ജീവന്‍ കളഞ്ഞും പാര്‍ട്ടിയെ വളര്‍ത്തി അണികളിലേക്ക് കൊടുത്തത് എന്തുകാര്യത്തിനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. പതിറ്റാണ്ടുകളിലൂടെ വളര്‍ന്ന പാര്‍ട്ടിക്ക് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. സ: പിണറായി വിജയനും കൂട്ടരാലും ഒന്നു ഭരിക്കപ്പെടുക. ഇസ്രായേലിലെ യഹൂദ വംശം ഒരു രക്ഷകന് വേണ്ടി കാത്തിരുന്നതുപോലെ ഇത്രയും കാലം പാര്‍ട്ടിയും അണികളും പിണറായിക്കും കൂട്ടര്‍ക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇവരുടെ കാലം കിഞ്ഞാല്‍ പാര്‍ട്ടി വെറും ചരിത്രരേഖയായി മാറും. 

സ: അച്യൂതാനന്ദന് സീറ്റുകിട്ടാത്തതില്‍ പ്രതിഷേധിച്ച് നാടും നഗരവും ഇളകിമറിയുമ്പോള്‍ ഇതൊക്കെ ചെയ്തുകൂട്ടുന്നത് പാര്‍ട്ടിക്കാരോ അനുഭാവികളോ അല്ല എന്ന ഉറച്ച നിലപാടില്‍ നാണവും മാനവുമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കത്തിക്കും നാക്കിനും മൂര്‍ച്ചകൂട്ടുന്ന ഇവരും, തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍മാത്രം സീറ്റിനുവേണ്ടി ആരുടേയും കാലുപോലും കഴുകിക്കുടിക്കാന്‍ മടിക്കാത്ത ഖദറന്‍മാരും തമ്മില്‍ വലിയ വ്യത്യാസമൊന്നും കാണുന്നില്ല. 

നിങ്ങള്‍ ഭയക്കുന്നത് അധികാരം കയ്യിലുള്ള അച്യുതാനന്ദനെയാണ്.


അച്യുതാനന്ദന്‍ എന്ന വ്യക്തിയെ നിങ്ങള്‍ ഒരു പാര്‍ട്ടിക്കാരനായി കണക്കുകൂട്ടിയിട്ടില്ല. അച്യുതാനന്ദന്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ അംഗീകാരിച്ചാലും നിങ്ങള്‍ അംഗീകരിക്കുന്നില്ല. ഇതിനൊക്കെയര്‍ത്ഥം പാര്‍ട്ടിജാഥയ്ക്ക് കൊടിപിടിക്കുകയും പാര്‍ട്ടിയോഗങ്ങളില്‍ ആളെ കൂട്ടുകയും ചെയ്ത സാധാരണക്കാരായ പ്രവര്‍ത്തകര്‍ നിങ്ങളുടെ വെറും വീട്ടുവേലക്കാര്‍ മാത്രമായിരുന്നോ നിങ്ങളുടെ കോലങ്ങള്‍ക്കൊപ്പം തുള്ളാന്‍? 

നിങ്ങള്‍ ചവിട്ടിയെറിഞ്ഞ ആ 'വയസ്സന്‍' ഉയര്‍ത്തിതന്ന കച്ചിത്തുരുമ്പില്‍ പിടിച്ചുകൊണ്ടാണ് ജനങ്ങളുടെ സമീപം നിങ്ങള്‍ വോട്ടിന് വേണ്ടി ചെല്ലുന്നത്. അത്രയേ ഉള്ളൂ ഈ അഞ്ചുവര്‍ഷത്തിനിടയ്ക്ക്. 

മറക്കരുത്. 

ഇത് ജനാധിപത്യ രാജ്യമാണ്. 

ജനങ്ങള്‍ക്ക് ആധിപത്യമുള്ള രാജ്യം.


4 comments:

  1. ആര്‍ക്കും വേണ്ടാത്ത വി എസ്സിനെ ജനങ്ങള്‍ക്കും വേണ്ട.

    ഇയാള എന്ത് ചെയ്തെന്നാ.
    രണ്ടു രൂപയ്ക്കു അരി കൊടുതെന്നോ?
    ആര്‍ക്കു.
    ഉമ്മന്‍ ചാണ്ടി മൂന്നു രൂപക്ക്‌ അരി കൊടുത്തിട്ടാണ്
    ഇറങ്ങി പോയത് .
    പിന്നെയും അഞ്ചു വര്ഷം കഴിയേണ്ടി വന്നു
    ഇങ്ങേര്‍ക്ക് അതിനെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ.
    അഞ്ചു വര്ഷം മുന്‍പ് കടയില്‍ നിന്നും മുപ്പതു രൂപയ്ക്കു
    വാങ്ങിയിരുന്ന അരിക്ക് ഇപ്പോള്‍ അറുപതു
    രൂപ ആയെന്നു ഇന്നലെ ടിവിയില്‍ പറയുന്ന കേട്ട്.
    നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുംബോഴെല്ലാം
    കേന്ദ്രത്തെ പഴിച്ചു സമയം കളയുക അല്ലാതെ എന്തെങ്കിലും
    ചെയ്യാന്‍ ഇയാള്‍ക്ക് കഴിഞ്ഞോ?
    തൊട്ടടുത്ത തമിഴ്‌ നാട് നികുതി ഒഴിവാക്കി പെട്രോള്‍ വില
    കുറച്ചപ്പോള്‍ കേരളം എന്ത് ചെയ്തു.
    മലപ്പുറത്തെ കുട്ടികള്‍ പഠിച്ചല്ല പരീക്ഷ പാസ്സാവുന്നത്
    എന്ന് പറഞ്ഞത് ഈ വി എസ് തന്നെയല്ലേ?
    ശാരിയുടെ അഭിമാനത്തില്‍ കയറി നിന്ന്
    മന്ത്രിക്കസേരയില്‍ കയറിയ വി എസ്
    അധികാരത്തില്‍ കയറിയ ഉടനെ
    ശാരിയുടെ അച്ഛനെ അറസ്റ്റ്‌ ചെയ്യുക അല്ലെ ചെയ്തത്.
    ആ കൊച്ചു കുട്ടിയെക്കൂടി അയാള്‍ അന്ന് അറസ്റ്റ്‌ ചെയ്യിചില്ലേ?
    ശാരിയുടെ അച്ഛനും വീട്ടുകാരും കാണാന്‍ ചെന്നിട്ട് കണ്ടോ?
    അതും ഈ വി എസ് തന്നയല്ലേ?
    അഞ്ചു വര്ഷം കഴിഞ്ഞിട്ടും വി ഐ പി യെ പുറത്തു
    വിട്ടോ?
    ഇത്തിരിയെങ്കിലും അധികാര മോഹം ഇല്ലാത്ത ആള്‍ ആയിരുന്നെങ്കില്‍
    ആദ്യം ഈ വി ഐ പി കള്‍ ആരെന്നു പറയുക ഇല്ലായിരുന്നോ?
    ആ കേസ്‌ ഒരു ചുവടു എങ്കിലും മുന്നോട്ട് നടത്തിയോ?
    അഞ്ചു വര്ഷം വേണ്ടി വന്നു സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒന്ന്
    ഒപ്പിടാന്‍.
    അഞ്ചു വര്ഷം മുന്‍പ് പറഞ്ഞതിനേക്കാള്‍
    എന്തെങ്കിലും വ്യത്യാസം കരാറില്‍ ഉണ്ടായിരുന്നോ?
    സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ടവരെ ജയിലില്‍ കെട്ടുമെന്ന് പറഞ്ഞ
    ആളും ഈ വി എസ്സല്ലേ?
    ഇരുപതിനായിരം കോടി രൂപയുടെ വികസന കരാറുകള്‍
    പൂഴ്ത്തി വച്ച് നാടിന്റെ വികസനത്തെ മുരടിപ്പിച്ചതും
    ഈ വി എസ് തന്നെയല്ലേ?
    തൊഴിലിനു തെണ്ടുന്ന യുവജനങ്ങളെ വഞ്ചിച്ചു കൊണ്ട്
    പിന്‍ വാതില്‍ നിയമനം അനവധി നടത്തിയതും ഈ വി എസ്സിന്റെ
    മന്ത്രി സഭ അല്ലെ?
    പി എസ് സി യുടെ വിശ്വാസ്യത തകര്‍ത്തതും ഈ വി എസ്സിന്റെ
    മന്ത്രി സഭ അല്ലെ?
    കല്ല്‌ വാതില്‍ക്കല്‍ മദ്യ ദുരന്ത കേസ്‌ അട്ടിമറിച്ചതും ഈ വി എസ്സല്ലേ?
    ചന്ദന മാഫിയക്ക് ഓശാന പാടിയത് ഈ വി എസ്സല്ലേ?
    ലോട്ടെരി ഇടപാടിലെ അഴിമതി എന്തെ വി എസ് പുറത്തു കൊണ്ട് വന്നില്ല.
    മൂന്നാറില്‍ ജെ സി ബി യും കൊണ്ട് പോയി ഷോ കാണിച്ചിട്ട്
    എന്തായി?
    സ്വന്തം പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരെ എന്തെല്ലാം
    പറഞ്ഞു നടന്നു ഈ വി എസ് .
    ലാവലിന്‍ കേസില്‍ പിണറായിയെ കുടുക്കിയത് വി എസ് അല്ലെ?
    കോടിയേരിയും മക്കളെയും സമൂഹത്തില്‍ താരടിച്ചതും ഈ വി എസ്സല്ലേ?
    സ്വന്തം മകന് വഴി വിട്ടു സമ്പാദിക്കാന്‍ അവസരം ഉണ്ടാക്കിയതും
    ഈ വി എസ്സല്ലേ?
    ആദരണീയനായ ഇന്ത്യന്‍ പ്രസിടെന്റിനെ മേലോട്ട് വാണം
    വിടുന്നയാള്‍ എന്ന് വിളിച്ചതും ഈ വി എസ് തന്നെയല്ലേ?
    എത്രയെത്ര മാന്യ വ്യക്തികളെ ഇയാള സ്വന്തം നാവു
    കൊണ്ട് വായില്‍ തോന്നിയത് പറഞ്ഞു?
    കുറെ മാധ്യമങ്ങള്‍ ഇടതു പക്ഷത്തിനെതിരെ ഉള്ള ആയുധം
    ആയി വി എസിനെ കരുതുകയും ഊതി പെരുപ്പിക്കുകയും
    ചെയ്തു.
    അറിഞ്ഞോ അറിയാതെയോ പലരും അയാലിനെ പെരുപ്പിച്ചു.
    അവസാനം ആ ഊതി വീര്‍ത്ത ബലൂണ്‍ അങ്ങ് പൊട്ടി.
    അഞ്ചു വര്ഷം മുന്‍പ് ആടിയ ആ പൊറാട്ട് നാടകം
    കേരളത്തിലെ തെരുവുകളില്‍ വീണ്ടും നടക്കുന്നു.
    റിലയന്‍സും ,ലോട്ടറി മാഫിയകളും
    പതിനെട്ടു തികയാത്ത യുവാക്കളെ തെരുവിലിറക്കി
    വി എസ്സിന് കീജയ്‌ വിളിപ്പിക്കുന്നു.
    നേരെ ചൊവ്വേ സംസാരിക്കാന്‍ അറിയാത്ത.
    ചെറുപ്പക്കാരുടെ മനസ്സറിയാത്ത,
    വികസനം തടഞ്ഞു വയ്ക്കുന്ന, പുരോഗമന
    ആശയങ്ങളെ മുഴുവന്‍ കാറ്റില്‍ പരത്തുന്ന ഒരാളിന്
    വേണ്ടി ഈ ചെറുപ്പക്കാര്‍ ഇങ്ങനെ ചെയ്യുമോ?
    കുറച്ചു കുപ്പി കിട്ടിയാല്‍ കീ ജയ്‌ വിളിക്കാന്‍ ആളിനെ കിട്ടുമായിരിക്കും.
    അത് കണ്ടു സീറ്റ് കൊടുക്കാന്‍ സീ പീ എം തയാറാവും
    പക്ഷേ അഞ്ചു വര്ഷം താങ്കളുടെ കൊപ്രായതരം കണ്ട
    പാവം കഴുതകള്‍ കുത്തുമോ താങ്കള്‍ക്ക് .....
    കേരള ദി പിറകോട്ടു വലിക്കാന്‍ ഈ കാരണവര്‍ വീണ്ടും
    അവതരിച്ചല്ലോ ഈശ്വരാ ....
    അവസാനമായി ജനങ്ങളേ ഓര്‍ക്കുക
    നമ്മുടെ രാജ്യത്തിനു വേണ്ടി രക്ത സാക്ഷി ആയി ആയ
    സന്ദീപിനെ ഓര്‍മ്മയുണ്ടോ?
    പട്ടിപോലും സന്ദീപിന്‍റെ വീട്ടില്‍ പോകുമോ എന്ന്
    ചോദിച്ച വി എസിന് അതെ മറുപടി ആണ് ഇപ്പോള്‍ ഉചിതം.
    വോട്ടു ചെയ്യാന്‍ എന്റെ ട്ടി പോലും വരില്ല സഖാവേ

    ReplyDelete
  2. രാജുനു വേണ്ടാത്ത വിഎസിനെ ജനങ്ങള്‍ ക്കു വേണമെന്നു തെളിയും . നമ്മുക്കു കാത്തിരിക്കാം .


    ഒരു കച്ചിത്തുരുന്പു എടുക്കാന്‍ പോലും മണ്ണില്‍ തൊടാത്ത മലയാളി വിലക്കയറ്റമെന്നു നിലവിളിച്ചിട്ടു കാര്യ്യമില്ലെന്ന് ഓര്‍ ക്കുക..

    പിന്നെ,,,അടിസ്താന പരമായി വിലക്കയറ്റത്തിനു കാരണം ​പെടോല്‍ വില അടിക്കടി ഉയരുന്നതിനാല്‍ ആണ്...അതിനു കാരണം ​മന്‍ മോഹജി അല്ലേ ?

    തമിഴ് നാട് നികുതി ഒഴിവാക്കിക്കിയെങ്കില്‍ 74.5 ല്ക്ഷം കോടി രൂപാ സ്പെക്റ്റ്രത്തിലൂറ്റെ മന്‍ മോഹജി ഒപ്പിച്ചു കൊടുത്തിട്ടുന്ട്. മാഷേ...


    വാണം ​വിടുകയെന്നാല്‍ രാജു ഉദേശിക്കുന്ന അര്‍ ഥമൊക്കെ ഈ ഇടക്കാലത്തു വന്നതല്ലേ...ഇടക്കു മലയാള ഭാഷാശൈലിയൊക്കെ...മനസിലാക്കാന്‍ ശ്രമിക്കുക....

    വിറ്റുതുലച്ചും വട്ടിപ്പലിശക്കു പണം ​കടം ​മേടിച്ചും സ്വന്തക്കാര്‍  ഭൂമി വാങ്ങിക്കൂട്ടിയ ശേഷം വികസന പദ്ദതി പ്രക്യാപിക്കുന്നതും മാത്രമല്ല രാജൂ വികസനം ..

    10 ബസ് മേടിക്കുന്പോള്‍ ബോണസ് കിട്ടുന്ന 2 ഓ 3 എണ്ണം പിള്ളച്ചേട്ടന്‍ കൊട്ടാരക്കരയില്‍ സ്വന്തം പേരില്‍ ഓടിക്കുന്നതും നല്ല വികസനം തന്നെ...


    സ്മാര്‍ ട് സിറ്റി കരാറിലെ വ്യത്യാസം ​ഉമ്മന്‍ ചാണ്ടിക്കു പോലും മനസിലായി. രാജൂനു മാത്രം പിടികിട്ടിയില്ല.


    പി. ശശിയും ലാവ് ലിന്‍  അഴിമതിയും കോടിയേരിയുടെയും മക്കളുടെയും കമ്മ്യൂണിസ്റ്റ്..ജീവിതവും കണ്ട് പുളകിതരാകുന്നവര്‍ ക്ക്...വിഎസ് കാലഹരണപ്പെട്ട വയസനായിരിക്കും .

    പിന്നെ മകന്റെ കാര്യം ..അതിനി കോടതി തീരുമാനിക്കട്ടെ..പിള്ളക്കൊപ്പം കിടക്കാന്‍ അരുണ്‍ കുമാറിനും സ്ഥലമുണ്ട്.....


    പിന്നെ വിഎസ് മുന്നോട്ടു വയ്ക്കുന്നത് ഒരു രാഷ്ടീയക്കാരന്‍ എങ്ങനെ
    ജനങ്ങളോട് സത്യസ്ന്ധനായിരിക്കണമെന്ന രാഷ്ടീയമാണു. കുഞ്ഞാലി പെണ്ണുപിടിക്കുൻപോൾ ചൂട്ടുപിടിക്കുന്ന ശശിമാർ പാർട്ടിയിലും ഉള്ളപ്പോൾ, പരസ്പരം വെട്ടിപ്പോകുന്ന ഇടത് വലത് രാഷ്ട്ലീയ്ത്തിനു അത് കണ്ണിൽ പിടിക്കില്ല....പിന്നെ വോട്ടിന്റെ കാര്യം . അതു രാജൂന്..രാജൂന്റെ തീരുമാനം പോലെ ഓരോരുത്തക്കുമുണ്ട്. മെയ് 16 വരെ കാത്തിരിക്കാ‍ം . ഈ തെരെഞ്ഞെടുപ്പിൽ വീസിന്റെ നേതിർത്ത്വത്തിൽ സർക്കാർ ഉണ്ടാകുന്നതാണു നല്ലത്...കോൺഗ്രസ്സുകാർ തീർച്ചയായും നന്നാകും..പെണ്ണുപിടിയന്മാർക്കും അഴിമതിക്കാർക്കുമെതിരെ നിലപാടെറ്റുക്കുന്ന ഒരു നേതിർത്ത്വം ആ 5 കൊല്ലം കൊണ്ണ്ട്..അവിറ്ടെ ഉയർന്നു വരും..യുവതലമുറക്കാരെങ്കിലും...അതാണു..ഒരു ജനാധിപത്യ സ്ം വിധാനത്തിനു ഉത്തമവും....പരസ്പരം ചൂട്ടുപിടിക്കുന്ന ഇപ്പോഴത്തെ ഇടത് വലത് രാഷ്ടീയത്തിനു ഒരന്ത്യം വേണ്ടേ രാജൂ....ഇതൊക്കെ ഒരു ശരാശരി മലയാളിയുടെ നടക്കാത്ത സുന്ദരമായ സ്വപനമാണെന്നു അറിയാമെങ്കിലും...

    ReplyDelete
  3. ഉമ്മൻ ചാണ്ടിയുടെ അരിയെല്ലാം ‘മാവാ’യില്ലേടേ...പിന്നേം പട്ടിക്കു മുറുമുറുപ്പ്...തന്നെ...

    ReplyDelete