Tuesday, April 5, 2011

ആരാണ് ഉത്തരവാദി?


മലയാളത്തില്‍ ഇറങ്ങുന്ന മിക്ക സിനിമകളും പരാജയപ്പെടുന്നതിന്റെ കാരണം എന്ത്?
അല്ലെങ്കില്‍ 
ഇനി എങ്ങനെയുള്ള ചത്രങ്ങള്‍ എടുത്താല്‍ ജനങ്ങള്‍ തിയേറ്ററില്‍ കയറും?

ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം അടിസ്ഥാനത്തില്‍ ഒന്നായിരിക്കുമെന്നെല്ലാവര്‍ക്കുമറിയാം. എങ്കിലും ഇവയെ സംബന്ധിച്ച് മുന്നോട്ടു വയ്ക്കുന്ന മറ്റു ചില ചോദ്യങ്ങള്‍ക്ക് അവയിലുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങള്‍, ഒരു പക്ഷേ അതായിരിക്കും ഈ രണ്ടു ചോദ്യങ്ങളുടെയും യഥാര്‍ത്ഥ ഉത്തരം. 

1. ലോഹിതദാസിനെയും പത്മരാജനേയും പോലുള്ള കുടുംബ- സാമൂഹിക ബന്ധങ്ങളെ ആഴത്തില്‍ അപഗ്രഥിക്കുന്ന പ്രതിഭകളുടെ ശൂന്യതയാണോ ഇന്നത്തെ അപചയത്തിന് കാരണം. 

2. സൂപ്പര്‍ സ്റ്റാറിസം മലയാള സിനിമയെ വിഴുങ്ങുന്നു എന്ന് വിശ്വസിക്കുന്നുണ്ടോ? നല്ല സിനിമകള്‍ക്കും അവര്‍ ഡേറ്റ് കൊടുക്കുന്നുണ്ട്. നല്ല കഥകള്‍ സംവിധായകര്‍ സിനിമകള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കാത്തത് അവരുടെ കുറ്റമാണെന്ന് പറയാമോ?

3. തമിഴില്‍ കിട്ടുന്നത്ര സ്വാതന്ത്ര്യം പുതുമുഖ സംവിധായകര്‍ക്ക് മലയാളത്തില്‍ കിട്ടുന്നില്ല. അതിനു കാരണം?

4. പ്രേക്ഷകര്‍ക്ക് സ്‌ക്രീനില്‍ എന്തു കണ്ടാല്‍ പിടിക്കും, എന്തു കണ്ടാല്‍ പിടിക്കില്ല എന്ന് മനസ്സിലാക്കി സംവിധായകര്‍ എന്തുകൊണ്ട് സിനിമ എടുക്കുന്നില്ല?

5. തമിഴ് സിനിമകള്‍ കേരളത്തില്‍ നിന്നും പണം വാരിക്കൊണ്ട് പോകുന്നു. എന്തുകൊണ്ട് മലയാള സിനിമ കേരളത്തില്‍ മാത്രം ഒതുങ്ങുന്നു? ഇവിടെഓടുന്ന തമിഴ്പടങ്ങള്‍ക്ക് മലയാള പടത്തിനെക്കാള്‍ എന്ത് പ്രത്യേകതയാണുള്ളത്?

6. സത്യത്തില്‍ ആരാണ് സിനിമയുടെ ഇന്നത്തെ അവസ്ഥയുടെ യഥാര്‍ത്ഥ ഉത്തരവാദി? സൂപ്പര്‍ സ്റ്റാറുകളോ സംവിധായകന്‍മാരോ തിര്ക്കഥാകൃത്തുക്കളോ അതോ അന്യഭാഷാ ചിത്രങ്ങളോ? ഇതൊന്നുമല്ലെങ്കില്‍ പിന്നെ ആര്?

4 comments:

 1. 1.
  അല്ല. അങ്ങനത്തെ കഥ തേടാത്ത സംവിധായകരാണ്. സംവിധാനം അറിയുന്ന നിരവധി പേരുണ്ട്. പ്രതിഭകളുണ്ട്. പക്ഷേ അവർ ഇന്ന് ച്ഛർദ്ദിൽ (സ്വന്തം) വാരി തിന്നുന്നവരായി അധപതിച്ചിരിക്കുന്നു. നല്ല സിനിമ എന്നല്ല, പണം ഉണ്ടാക്കുക എന്നു മാത്രമായി അവർ അധപതിച്ചിരിക്കുന്നു. (ഒര്രു ഉദാ ഹരണം- അൻ‌വ്വർ റഷീദ്. എടുത്ത പടങ്ങളെല്ലാം ഒരേ പോലെയല്ലേ? ഗുണ്ട/തെമ്മാടി/പോക്കിരി തന്നെ...
  ഷാഫി: കല്യാണവും തെറ്റിദ്ധാരണകളും ഒക്കെ കൂട്ടിക്കുഴച്ച അതിർത്തി ഗ്രാമസിനിമകൾ തന്നെ ചർവ്വിത ചർവ്വണം നടത്തുന്നു.

  2.
  മിഴുങ്ങാൻ കാരണം സാറ്റലൈറ്റ് റേറ്റ് എന്ന സംവിധാനത്തിന്റെ വരവാണ്. പടം തുടങ്ങുന്നതിനു മുമ്പേ സൂപ്പ-മെഗാ കളുടെ പടങ്ങൾക്ക് കിട്ടുന്ന പണം, സാറ്റ റൈറ്റ് -1 കോടി <, തീയറ്റർ ഷെയർ- 100 X 2 ലക്ഷം. ഓവർ സീസ് റേറ്റ്,, ഓഡിയോ റേറ്റ്.... സൂ.-മെഗാ ഡേറ്റ് കയ്യിൽ കിട്ടിയാൽ ഇത്രയും ഗ്യാരന്റി യായി. പിന്നെ അവന്മാരെങ്ങനെ നിർത്തും?
  3.
  കിട്ടില്ല. ഇവിടെ ശങ്കറേപ്പോലെയുള്ള ഡേഷിനൊറപ്പുള്ള നിർമ്മാതാക്കളില്ല.
  4.
  ചില പടങ്ങൾ കാണുമ്പോൾ (80%) ഇതിന്റെ സംവിക്കും, നിർമ്മിക്കും ഒന്നും, സാമാന്യ ബുദ്ധിയില്ലേ എന്ന് തോന്നും. പക്ഷേ സിനിമ ഒരു വലിയ ബിസിനസ് സംരഭമോ മറ്റോ ഒക്കെ ആയതിനാൽ, എല്ലാവന്മാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നതാ‍ണെന്ന് തോന്നുന്നു. ഒരു പരിധി വിട്ട് മുന്നോട്ട് നീങ്ങിക്കഴിയുമ്പോൾ, എങ്ങിനെയെങ്കിലും ഇത് മുടങ്ങാതിരിക്കാൻ അവർ മുട്ടുമടക്കുന്നു.
  5.
  തമിഴ് പടം കാണാൻ കയറുന്ന മലയാളീക്കുള്ള സങ്കൽ‌പ്പങ്ങൾ വേറെയായിരുന്നു. അത് പൂർണ്ണമായി തൃപ്തിപ്പെട്ടുകിട്ടുന്നതു കൊണ്ട് തമിഴ് പടം ഇവിടെ പണം വാരുന്നു. പക്ഷേ അതിനിടയിൽ കുറേ ഗംഭീര സാധനങ്ങൾ ഇറങ്ങിയപ്പോൾ (സുബ്ര... ടു മൈന..) മലയാളി ഞെട്ടിപ്പോയി. തമിഴ് സിനിമ ഇപ്പോൾ ടൈം പാസ് അല്ല മലയാളിക്ക്.
  6.
  പ്രേക്ഷകർ. അണ്ണൻ തമ്പിയും പോക്കിരിരാജയുമൊക്കെ സൂപ്പർ ഹിറ്റാവുന്ന നാട്ടിൽ എന്തെല്ലാം സംഭവിക്കില്ല?

  -ഒരു പാവം സിനിമാപ്രേമീ.

  ReplyDelete
 2. മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം സഇവിധായകര്‍ തന്നെയാണ്. ആഗസ്റ്റ് 15 കഴിഞ്ഞ് ഇനി തട്ടിക്കൂട്ട് സിനിമകള്‍ എടുക്കില്ലന്ന് ഷാജികൈലാസ് പ്രഖ്യാപിച്ചത് തന്നെയാണ് അതിനുദാഹരണം.

  ReplyDelete
 3. ടിക്കറ്റ് നിരക്ക്, ഫാന്‍സ് എന്ന പേരില്‍ കാണിക്കുന്ന പേക്കൂത്തുകള്‍ എന്നിവയും കുടുംബ പ്രേക്ഷകരെ തീയറ്ററില്‍ നിന്ന് അകത്തുന്ന ഘടകങ്ങളില്‍ ചിലതാണ്......

  ReplyDelete
 4. മലയാള സിനിമ രക്ഷപെടണമെങ്കില്‍ ഫാമിലി ആഡിയന്‍സ്‌ തിയേറ്ററില്‍ വരണം അവര്‍ വരണമെങ്കില്‍ അവരുടെ തലയിലേക്ക്‌ പുറകില്‍ നിന്നും കാല്‍ പൊക്കി വയ്ക്കരുത്‌

  പച്ചത്തെറിയും കൂവലും കേള്‍ക്കാനായി ആരും പണം കൊടുത്തു പോകില്ലല്ലോ

  ഇതിനു ഫാന്‍സ്‌ എന്നു പറയുന്നവന്‍മാരെ നിരത്തി ലാത്തിക്കടിക്കണം രണ്ട്‌ പടത്തിനു അടീ കൊടുക്കുമ്പോള്‍ തിയേറ്റര്‍ ഹൂളി ഗാനിസം നില്‍ക്കും, ഒരു എസ്‌ ഐ വിചാരിച്ചാല്‍ തീരുന്ന പ്രശ്നം

  പക്ഷെ ഇവ്ന്‍മാരാണു തന്നെ നില നിര്‍ത്തുന്നതെന്നു വിചാരിക്കുന്ന ഹീറോകള്‍ ഇതിനു പാര വെയ്ക്കും ഭരണത്തില്‍ ഇവര്‍ക്കും സ്വാധീനം ഉണ്ടല്ലോ?

  ടീ പീ ദാസന്‍ പോലെയുള്ള പടങ്ങള്‍ ഹാഫ്‌ റേറ്റില്‍ രണ്ടശ്ച എങ്കിലും കാണിക്കണം ഇപ്പോള്‍ അഭ്പ്രായം വരുമ്പോഴേക്കും പടം തിയേറ്റര്‍ വിട്ടു,

  ഇതിനു രണ്ട്‌ പ്രാവശ്യം ഇവിടെ എണ്റ്റര്‍ടെയിന്‍ മെറ്റ്‌ ടാക്സ്‌ കുറച്ചു പക്ഷെ അതു പ്രേക്ഷകനു നല്‍കാതെ മറ്റുള്ളവര്‍ക്കു കൊടുത്തു, അതായത്‌ മുപ്പത്‌ രൂപ ടിക്കറ്റ്‌ പണ്ട്‌ പതിനേഴ്‌ രൂപ വരെ ടാക്സ്‌ ആയിരുന്നു ഇപ്പോള്‍ ആറു രൂപയെ ടാക്സുള്ളു

  പക്ഷെ പ്രേക്ഷകനു പണ്ട്‌ ടാക്സ്‌ ഫ്രീ പടം കാണാന്‍ പതിനഞ്ചു മതി ആയിരുന്നു ഇപ്പോള്‍ ഇരുപത്തി അഞ്ചു തന്നെ വേണം

  ടാക്സ്‌ ഫ്രീ കൊടുക്കുന്നത്പോലും ഇല്ല

  പുതിയ ആള്‍ക്കാര്‍ ഒരു പാടുണ്ട്‌ തീം ഉണ്ട്‌, പക്ഷെ അവര്‍ക്കു ഫിനാന്‍സില്ല , ഇപ്പോള്‍ ചലചിത്ര അക്കാഡമിയിലും ചിത്രാംജലിയിലും ഒക്കെ ഇരിക്കുന്ന വമ്പന്‍മാര്‍ പണ്ട്‌ ഗവണ്‍മണ്റ്റ്‌ സഹായത്തില്‍ പടം പിടിച്ചു പ്രസിധ്രായവരാണു ഇപ്പോള്‍ ഗവണ്‍മണ്റ്റ്‌ സൈഡില്‍ നിന്നും ഒരു ഫിനാന്‍സും ഇല്ല ചിത്രാംജ്ഞലിയില്‍ വര്‍ക്കില്ല

  അതിനെ നിലനിര്‍ത്താന്‍ എങ്കിലും സര്‍ക്കാര്‍ പാക്കേജ്‌ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഒരു അന്‍മ്പത്‌ ലക്ഷം വായ്പ നല്‍കിയെങ്കില്‍ ?

  ഇതിനേക്കാള്‍ പ്രധാനം സിനിമയെ സ്നേഹിക്കുന്ന ഒരു മന്ത്രി, ഒരു ഐ എ എസ്‌ കാരന്‍

  സോറി എം എ ബേബി വെറും കഴിവ്‌ കെട്ട ഒരു വേഷം മാത്രം പണ്ട്‌ കരുണാകരന്‍ സിനിമ കൈകാര്യം ചെയ്തപ്പോള്‍ ആണു കൈരളി ശ്രീ ഒക്കെ ഉണ്ടായത്‌

  ഈ കെ ഭരത്‌ ഭൂഷണ്‍ ആണു ഫിലിമോത്സവം ഒക്കെ കേരളത്തില്‍ കൊണ്ടു വന്നത്‌

  ReplyDelete