Monday, April 4, 2011

ജനകീയതയിലേക്ക് ഒരു കടല്‍ ദൂരം...


അവിടെ ഒരു പാറയുണ്ട്. പിണറായിയില്‍ ആ പാറയിലായിരുന്നു വിപ്ലവ പാര്‍ട്ടിയുടെ ജനനമെന്നാണു ചരിത്രം പറയുന്നത്. കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയ്ക്ക് അനുസരിച്ചാണ് അവിടെ എല്ലാം നടക്കുന്നത്. മീന്‍കച്ചവടം വരെ അവിടെ സഹകരണ സംഘം വഴിയാണെന്നാണു കേഴ്‌വി. അവിടെനിന്നു കുരുത്ത തീയാണത്രേ നമ്മുടെ സെക്രട്ടറി. 

കരുത്തിന്റെ പര്യായം എന്നാണു പറയപ്പെടുന്നത്. കാരിരുമ്പിന്റെ സ്വഭാവം. കണ്ണൂരിന്റെ പട്ടാളച്ചിട്ടിലാണു വളര്‍ച്ച. ബ്രണ്ണന്‍ കോളജിന്റെ വളപ്പില്‍ നിന്നായിരുന്നു തുടക്കം. എഴുപതുകളില്‍ ആദ്യം കളത്തില്‍. വിജയത്തിലായിരുന്നു തുടക്കം. പിന്നെ അടിയന്തരാവസ്ഥ ജയില്‍ മര്‍ദനം. പറയാന്‍ ഏറെയുണ്ട്. 

പക്ഷേ ഒരുകുരുക്ക് ആരോ ഒരുക്കി, ലാവ്‌ലിന്‍ എന്നൊരു കുരുക്ക്. അവിടെ നിന്നു വീഴ്ചകള്‍. പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കത്തിന്റെ വാള്‍ വീശാന്‍ മിടുക്കന്‍. പ്രതിബദ്ധതയുള്ള കമ്യൂണിസ്റ്റ്. 

എന്തൊക്കെയായാലും കഴിഞ്ഞ കുറേക്കാലമായി കഷ്ടകാലമാണ്. 

എടോ ഗോപാലകൃഷ്ണാ എന്നു വിളിച്ചു തുടങ്ങി. തനിക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് എന്തറിയാമെന്നു ചോദിച്ചു. ഞങ്ങള്‍ക്കും ഇപ്പോള്‍ സംശയമുണ്ട് അങ്ങേക്ക് ഈ പാര്‍ട്ടിയെപ്പറ്റി എന്തറിയാമെന്ന്്. നികൃഷ്ടജീവി, മാധ്യസിന്‍ഡിക്കേറ്റ് എന്തെല്ലാം പുകിലായിരുന്നു പിന്നെ. 

ഭരിക്കാന്‍ വി.എസിനെ അനുവദിക്കാതിരിക്കുക എന്നതായി പിന്നത്തെ ഇഷ്ടവിഷയം. കോര്‍പ്പറേറ്റുകള്‍ക്കും പുത്തന്‍ മുതലാളിമാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായി. മദനിക്കു കൂട്ടുകാരനായി, വീരനെ അടിച്ചുപുറത്തുതള്ളി. എന്തെല്ലാം വിക്രികളായിരുന്നു. പക്ഷേ ഇതിനെല്ലാം മറുപടി കൊടുത്തതു ജനങ്ങളായിരുന്നു.

നല്ല ചുട്ട അടി ബാലറ്റിലൂടെ ആദ്യം പാര്‍ലമെന്റ് പിന്നെ പഞ്ചായത്ത്. കണക്ക് നിരത്തി സമര്‍ഥിക്കാന്‍ നോക്കി. പക്ഷേ ഒപ്പമുള്ളവര്‍ തന്നെ പൊളിച്ചടുക്കി. ഒടുവില്‍ ഇങ്ങ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ആ ധാര്‍ഷ്യട്യം. ഞാനില്ലേ നീയും വേണ്ട. 

പിന്നെയുണ്ടായ പ്രതിഷേധ സുനാമിയിലാണ് ജനകീയ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖം കേരളം കണ്ടത്. അതിനായി ഞങ്ങള്‍ തെരുവിലിറങ്ങും. അതിനെ വിമര്‍ശിച്ചിട്ടു കാര്യമില്ല. ദന്തഗോപുരങ്ങളില്‍ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങിവരൂ. ജനമനസുകള്‍ എന്തുകൊണ്ട് ഒരാളെ ഞെഞ്ചേറ്റുന്നൂവെന്ന സംശയത്തിന് അറുതി വരും.  ആ മനസുകളില്‍ നിന്നും തങ്ങള്‍ നിഷ്‌കാസരാകുന്നത് എന്തുകൊണ്ടെന്ന് ഒരു നിമിഷം ചിന്തിക്കണം. അതിന് മാധ്യമ സിന്‍ഡിക്കേറ്റുകളുടെ ഗൂഡാലോചന ജനം ഏറ്റുപാടുന്നൂവെന്ന ധാരണ മാറ്റിവച്ചേ തീരൂ.

ഓരോ രാഷ്ട്രീയ നേതാവും ജനങ്ങളിലേക്ക് ഇറണം . അവരുടെ മനസറിയണം.  അവരിലൊരാളാകണം. അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ഈ കേരളത്തിലെമ്പാടും ഓടിയെത്തണം. ഓരോ നേതാവിനു വേണ്ടിയും ജനം തെരുവിലിറങ്ങുന്ന സ്ഥിതി വിശേഷം ഉണ്ടാകുമെന്നതില്‍ സംശയമില്ല. അത് കണിശക്കാരനായ, വൈരാഗ്യബുദ്ധി ഉപേക്ഷിച്ച പാര്‍ട്ടി സെക്രട്ടറിക്കും കഴിയും. കാരണം ഞങ്ങള്‍ക്ക് അങ്ങയുടെ പ്രതിബദ്ധതയില്‍ ഉറച്ചവിശ്വാസമുണ്ട്. അങ്ങ് തന്നെ വിശേഷിപ്പിച്ച അനിഷേധ്യനായ നേതാവിന്റെ പിന്തുടര്‍ച്ചക്കാരാന്‍ യോഗ്യന്‍ അങ്ങുതന്നെയാണ്. ഡല്‍ഹിയില്‍ നിന്നുള്ള തീട്ടൂരങ്ങളെ തള്ളിക്കളയുന്ന മണ്ണിന്റെ മണമുള്ള നേതാവാകാന്‍ ഒരുങ്ങൂ. പറഞ്ഞവാക്കുകളില്‍ ഉറച്ചുനില്‍ക്കാനുള്ള ആര്‍ജവവും ഉറച്ച നിലപാടുകളുള്ള ഒരാളെയാണ് ഇന്നു കേരളത്തിന് വേണ്ടത്. ഞങ്ങള്‍ക്കും.

1 comment:

 1. രതീഷ്‌ നിങ്ങള്‍ പിണറായിയെ വളരെ തെറ്റി ധരിച്ചിരിക്കുന്നു, പുള്ളിക്ക്‌ ജീവനും ശ്വാസവും ഒക്കെ പാര്‍ട്ടി ആണൂ, അതുപോലെ കൂടെ നില്‍ക്കുന്നവരെ പാര വയ്ക്കില്ല , നല്ല ഒരു ഡീസിഷന്‍ മേക്കര്‍ ആണു, കരുണാകരനെ പോലെ ഫയല്‍ പഠിക്കാനും പെട്ടെന്നു തീരുമാനം എടുക്കാനും ഒക്കെ വിദഗ്ധന്‍, ലാവലിന്‍ യഥാര്‍ഥത്തില്‍ യു ഡീ എഫ്‌ തുടങ്ങിവച്ച ഒരു കാര്യം അധികം പഠിക്കാതെ പിണറായി പെട്ടെന്നു നടപ്പാക്കാന്‍ ശ്രമിച്ചു എന്നതാണു, ബീ എച്‌ ഈ എല്‍ണ്റ്റെ മെഷിനറിയെക്കാള്‍ പുള്ളിക്കു ലാവലിനെ വിശ്വാസം തോന്നി

  ലാവലിന്‍ കമ്പനി ആണു ഇടുക്കി ഡാം കെട്ടിയത്‌ പിന്നെ ഇതില്‍ സംഭവിച്ച പ്രശ്നം മലബാര്‍ കാന്‍സര്‍ സെണ്റ്ററിനു നല്‍കാമെന്നു പറഞ്ഞ സഹായം ചെയ്തില്ലെ എന്നതൊക്കെ ആണു, ആക്ചലി ഈ കാന്‍സര്‍ സെണ്റ്റര്‍ ഇതില്‍ കൂട്ടിക്കെട്ടിയതില്‍ എന്തോ പ്രോബ്ളം ഉണ്ട്‌

  ഒന്നു ചോദിക്കട്ടെ ഡീ ഐ സി സീ പീ എം അലയന്‍സ്‌ ഉണ്ടാക്കിയിരുന്നു എങ്കില്‍ ആ എല്‍ ഡീ എഫിനെ ജയിക്കാന്‍ യു ഡീ എഫിനു എന്നെങ്കിലും കഴിയുമായിരുന്നോ?

  സീ പീ ഐ ആര്‍ എസ്‌ പി കോണ്‍ഗ്രസ്‌ എസ്‌ ഒക്കെ കരുണാകരണ്റ്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കാറില്‍ കേറാന്‍ മാത്രമുള്ള പാര്‍ട്ടി അല്ലേ? ക്റിസ്ത്യന്‍ കോണ്‍സെണ്ട്റേഷന്‍ അഗെണ്‍സ്റ്റ്‌ എല്‍ ഡീ എഫ്‌ അല്ലേ ഇന്നു ഇടതിനുള്ള ഭീഷണി ?

  ഡി ഐ സി അന്നു നല്ല സംഘടനാപാടവം പ്റവറ്‍ത്തകറ്‍ ന്യൂനപക്ഷ പങ്കാളിത്തം ഉള്ള പാറ്‍ട്ടി ആയിരുന്നു

  കാലത്തിനനുസരിച്ചു മാറാതെ വരട്ട്‌ തത്വവാദം പറഞ്ഞു നടക്കുന്ന വെളിയം, വീ എസ്‌ ഒക്കെ ഒബ്സലേറ്റ്‌ അല്ലേ?

  വീ എസിനെ ഇമേജ്‌ ഒക്കെ മാധ്യമ സ്റ്‍ഷ്ടി അല്ലേ?

  ReplyDelete