Friday, April 8, 2011

സൂപ്പര്‍സ്റ്റാറുകള്‍ വിരമിക്കണം!!!


ബൂലോകം മുഴുവന്‍ ഇപ്പോള്‍ സിനിമാ ചര്‍ച്ചകളാണ് ചൂടുപിടിച്ച് നടക്കുന്നത്. ഇപ്പോഴത്തെ പ്രധാന പ്രശ്‌നം ഉറുമി വിജയിച്ചോ എന്നതാണ്. ശേഷമുള്ളത് പ്രിഥ്വിരാജും. 

മോഹന്‍ലാലും മമ്മൂട്ടിയും പ്രിഥ്വിരാജിന് വേണ്ടി വിരമിക്കണം എന്നു വരെ ആരാധകര്‍ അഭിപ്രായങ്ങളില്‍ കൂടി പറയുന്നു. ഉയര്‍ന്നുവരുന്ന താരം എന്ന നിലയില്‍ പ്രിഥ്വിരാജ് പ്രേക്ഷകരുടെ പ്രതീക്ഷയാണ്. പ്രത്യേകിച്ച് സമകാലികരായ ജയസൂര്യയെ പോലുള്ള താരങ്ങള്‍ പ്രേക്ഷകരെ വെറുപ്പിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍. മാര്‍ക്കറ്റ് വാല്യൂവും സാറ്റലൈറ്റ് മററ്റും ഒരു നടന്റെ ഉയര്‍ച്ചയെ തീരുമാനിക്കുന്ന ഘടകങ്ങളാകുമ്പോള്‍, സൂപ്പര്‍സ്റ്റാറുകള്‍ കഴിഞ്ഞാല്‍ ഇതെല്ലാം ആവശ്യത്തിനുള്ളത് പ്രിഥ്വിക്കാണ്. മലയാളത്തിലെ പ്രധാന യുവ നടന്‍ എന്ന സ്ഥാനത്തിന് നിലവില്‍ ശക്തമായ ഒരു മത്സരം പോലുമില്ലാതിരുന്നതിനാല്‍ പ്രിഥ്വിയുടെ ഭാവി ശോഭനം തന്നെയാണ്. (ദിലീപിന് യുവനടന്‍ എന്നുള്ള പരിഗണന ഇപ്പോള്‍ കിട്ടുന്നുണ്ടോ?)

ഈ കാര്യം തന്നെയാണ് ഇവിടെ ചൂണ്ടിക്കാണിക്കേണ്ടത്. മോഹന്‍ലാലും മമ്മൂട്ടിയും സമകാലികരായി വന്ന് ഇന്ന് മലയാള സിനിമയുടെ തലപ്പത്ത് എത്തിനില്‍ക്കുന്ന വ്യക്തികളാണ്. ഒരു കാര്യം മനസ്സിലാക്കുവാനുള്ളത് ഇവര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും മത്സരിക്കേണ്ടി വന്നിട്ടുണ്ട്. ഒരു പോലെ വളര്‍ന്നുവരികയും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള ഒരു മത്സരത്തിനുള്ള സാഹചര്യം പ്രിഥ്വിരാജിനില്ല. അത് എന്തുകൊണ്ടും പ്രിഥ്വിരാജിന്റെ ഭാഗ്യമാണ്. മറ്റൊരുകാര്യം, ഈ എട്ടൊന്‍പത് വര്‍ഷക്കാലംകൊണ്ട് പ്രിഥ്വിരാജ് ഈ നിലയിലെത്തിയത് സ്വന്തം കഴിവ് തെളിയിച്ചാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ അതിശയോക്തി കാണണം. കാരണം പ്രിഥ്വി ഫീല്‍ഡില്‍ വന്നപ്പോഴെ സുകുമാരന്റെ മകന്‍ എന്ന ഒരു പേരുണ്ടായിരുന്നു. ആ ഒരു ലേബലില്‍ തന്നെയാണ് നന്ദനത്തില്‍ അഭിനയിച്ചതും. 

പക്ഷേ ഒന്നുമില്ലാത്ത ഒരു അവസ്ഥയില്‍ നിന്നും തുടങ്ങിയാണ് മോഹന്‍ലാലും മമ്മൂട്ടിയും ഉയരങ്ങള്‍ കീഴടക്കിയത്. അന്നത്തെ കാലത്ത് ഒരു 'നാന' മാത്രമുണ്ടായിരുന്നപ്പോള്‍ ഇന്ന് ദൃശ്യത്തിന്റെയും, ശ്രവ്യത്തിന്റെയും, വായനയുടെയും ഡിജിറ്റല്‍ ഡിജിറ്റല്‍ യുഗം തീര്‍ക്കാന്‍ ഒരായിരം മാദ്ധ്യമങ്ങള്‍ രംഗത്തുണ്ട്. റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം തിയേറ്റര്‍ വിടുന്ന സിനിമകളെ വെര സൂപ്പര്‍ ഹിറ്റുകള്‍ എന്ന് പുകഴ്ത്താന്‍ മാദ്ധ്യമങ്ങള്‍ മത്സരിക്കുന്ന കാലമാണിത്. അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് പ്രിഥ്വിരാജ് എന്ന നടന്റെ ഉദയമെന്നത് പഴയ നടന്‍മാരുമായി താരതമ്യപ്പെടുത്താന്‍ പോലുമുള്ള അര്‍ഹത പ്രിഥ്വിരാജിന് നിഷേധിക്കപ്പെടുന്നു. 

ഉറുമി എന്നത്  തിയേറ്ററുകളില്‍ നിറഞ്ഞ് കളിക്കുന്ന സിനിമയാണ്. അതില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാകേണ്ട കാര്യമില്ല. മലയാളികളെ സംബന്ധിച്ച് അവര്‍ തേടുന്നത് വ്യത്യസ്ഥതയാണ്. ഉറുമി എന്നത് അവരെ സംബന്ധിച്ച് വ്യത്യസ്ഥമായിട്ടുള്ള സിനിമയാണ്. പക്ഷേ പ്രിഥവിരാജിന് പകരം വേറെ ഏതെങ്കിലും ഒരു നടനായിരുന്നു അതിലെങ്കിലും സിനിമ ഇതുപോലെ തന്നെ ഓടുമായിരുന്നു. 

വലിയ പ്രതീക്ഷയോടെ വന്ന ജോഷിയുടെ റോബിന്‍ഹുഡ് ബോക്‌സ് ഓഫീസില്‍ തകര്‍ന്നുവീഴുകയാണുണ്ടായത്. അതുപോലെ അര്‍ജ്ജുനന്‍ സാക്ഷിയും. ഉറുമിയുടെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വരുന്ന കണക്ക് വച്ചു നോക്കുകയാണെങ്കില്‍ ആ സിനിമകളെല്ലാം വന്‍വിജയമാകേണ്ട ചിത്രങ്ങളല്ലേ?

ഇറുമിയില്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് പ്രിഥ്വിരാജിനെയല്ല. സേന്താഷ് ശിവന്റെ സംവിധാനവും ഛായഗ്രഹണവും ആ സിനിമയില്‍ മുടക്കിയിരിക്കുന്ന കാശിന്റെ പൊലിമയുമാണ്. (സത്യം പറയുന്നതില്‍ പ്രിഥ്വിയുടെ ഫാന്‍സിന് ഒന്നും തോന്നരുത്). പ്രിഥ്വിരാജിന്റെ ഇടക്കാലത്തിറങ്ങിയ സിനിമകളില്‍ കാണുന്ന ആ 'മസിലുപിടിത്ത'ത്തില്‍നിന്നും ഒട്ടും വ്യത്യസ്ഥമല്ല കേളുനായരും. 

സൂപ്പര്‍സ്റ്റാറുകള്‍ ഇപ്പോള്‍ കെട്ടിയാടുന്ന കോമാളി വേഷങ്ങള്‍ ഇന്നും അവര്‍ക്ക് ശക്തനായ ഒരു എതിരാളിയില്ലെന്നുള്ളതിന്റെ തെളിവാണ്. സൂപ്പറുകളുടെ സ്ഥാനത്തിന് ഭീഷണിയാകുന്ന നല്ലൊരു നടന്‍ വരികയാണെങ്കില്‍ അവര്‍ക്ക് മാറിക്കൊടുത്തേ പറ്റൂ. അതാണ് പ്രകൃതി നിയമം. അങ്ങനെയൊരു സംഭവം ഈ അടുത്ത കാലത്തൊന്നുമുണ്ടാകുമെന്നു തോന്നുന്നില്ല. മുന്‍കാലങ്ങളില്‍ കഴിവ് തെളിയിച്ച ഇവര്‍ക്ക് ഇപ്പോള്‍ കിട്ടുന്ന വേഷങ്ങള്‍ വെറും കാശുണ്ടാക്കാനുള്ള മാര്‍ഗ്ഗം മാത്രമായേ കാണാന്‍ കഴിയൂ. പക്ഷേ എന്നിരുന്നാലും ഇപ്പോള്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒരു എതിരാളിയാകാന്‍ പ്രിഥ്വിക്ക് കഴിഞ്ഞിട്ടില്ല. 

പ്രിഥ്വിരാജ് ഇനിയും അഭിനയിച്ച് തെളിയാനുണ്ട്. പഴയ മോഹന്‍ ലാലിനും മമ്മൂട്ടിക്കും കിട്ടിയതുപോലുള്ള വ്യത്യസ്ഥമായ വേഷങ്ങള്‍ പ്രിഥ്വിക്ക് കിട്ടണം. അങ്ങനെയുള്ള വേഷങ്ങളില്‍ അഭിനയിച്ച് പ്രിഥ്വി കഴിവ് തെളിയിച്ചാല്‍ മലയാളി സമൂഹം പ്രിഥ്വിയെ അംഗീകരിക്കുന്നതില്‍ ഒട്ടും മടികാണിക്കില്ല. 

6 comments:

 1. Producers select the actor by seeing the market.. no one telling the producer not to select prithvi.. why do you insist some one to stop their work?

  ReplyDelete
 2. പോട്ടെന്നെ പാവങ്ങളല്ലേ എല്ല്ലാവര്‍ക്കും ജീവിക്കണ്ടെന്നെ.

  ReplyDelete
 3. oh its too rash to say that they should quit...
  we all agree that they are talented actors,
  and i dont think age is a criteria for acting.
  The problem is that its high time Malayalam film should free itself from the fanatic fans-ism...
  And we dont need anothet supergod in the form of prithvi,
  Its not the person that we want to change,
  its the system ...
  we need films with good concepts and scripts...
  Movie is one fine form of art ...

  ReplyDelete
 4. mohanlalinteyum mamuttiyuteyum munpil prithvi ennu parayunna alavalaathi onnu mallaaa avanee aadhyam iiii paripaadi mathiyaakki avante naadaayaaa nilameel kadaykkalil valla thattu kadayum thodangngaan parayadeeeeeeeee

  ReplyDelete
 5. santhos sivanu veere aareeyum kittiyilleee cinimayedukkaannn athooooo vattaayaaaaa

  ReplyDelete