Friday, April 15, 2011

ചൈനാടൗണ്‍... മറ്റൊരു ക്ലാസിക്ലൗ ഇന്‍ സിംഗപ്പൂര്‍ എന്ന വിശ്വവിഖ്യാതമായ ചിത്രത്തിന്റെ വന്‍ വിജയത്തില്‍ നിന്നുള്ള പാഠങ്ങള്‍ അതുപോലെ പ്രാവര്‍ത്തികമാക്കി പുതിയൊരു മെഗാഹിറ്റിനുംകൂടിയുള്ള തുടക്കമിട്ടിരിക്കുന്നു ചൈനാടൗണിലുടെ റാഫിയും മെക്കാര്‍ട്ടിനും. നല്ല കഥയ്ക്കും തിരക്കഥയ്ക്കുമൊന്നും ഇവിടെ ഒരു സ്ഥാനവുമില്ലെന്നും പ്രേക്ഷകര്‍ തിയേറ്ററില്‍ കയറുന്നുണ്ടെങ്കില്‍ അത് താരങ്ങളെ കാണാന്‍ മാത്രമാണെന്നുമുള്ള ചിന്ത പ്രേക്ഷകരെ ഒരിക്കല്‍കൂടി അറിയിക്കുക എന്ന ദൗത്യം ഭംഗിയായി ഈ ചിത്രം ചെയ്തിരിക്കുന്നു. 

സിനിമ കാണാന്‍ കയറുന്നവര്‍ക്ക് ഇന്റര്‍വെല്‍ കഴിഞ്ഞ് ഒന്നും മനസ്സിലാകരുത് എന്ന നിര്‍ബന്ധിത ബുദ്ധിയോടെയാണ് സംവധായകര്‍ സംവിധാനിച്ചിരിക്കുന്നത് എന്ന് സിനിമ കണ്ടാല്‍ തോന്നണം. അല്ല തോന്നും. റാഫിമെക്കാര്‍ട്ടിന്റെ സിനിമയായതുകൊണ്ട് ചിരിക്കാന്‍ വേണ്ടി മാത്രമേ തിറ്റേറില്‍ കയറാവു എന്ന പല്ലവി ഇവിടെ ആവര്‍ത്തിക്കാനും പറ്റില്ല. ഇടവേള കഴിഞ്ഞാല്‍ കരയണോ അതോ കൂവണോ എന്ന കണ്‍ഫ്യൂഷനിലാണ് പ്രേക്ഷകര്‍. ഇതിനേക്കാള്‍ ഭേദം ഇറങ്ങിപ്പോക്ക് തന്നെയാണ്. 

മലയാളികളുടെ മനസ്സില്‍ എന്നും ഒരുപിടി വേഷങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍ എന്ന മഹാനടന്‍ എന്തിന് ഇങ്ങനെയുള്ള ചിത്രങ്ങളില്‍ അഭിനയിക്കുന്നു എന്നുചോദിച്ചാല്‍ ഉത്തരങ്ങള്‍ പലതുകാണും. പക്ഷേ ഉത്തം എന്തൊക്കെയായാലും ഇനിയുള്ള ചിത്രങ്ങള്‍ക്ക് ഇതൊരു മുന്‍കൂര്‍ പാഠമായിരിക്കും. (ഉറപ്പിക്കണ്ട... ഇതിനേക്കാള്‍ കൂതറ ചിത്രങ്ങളിലും പുള്ളി അഭിനയിച്ചിട്ടുണ്ട്). ജയറാമിനും ദിലീപിനും അവര്‍ക്ക് കിട്ടുന്ന തരത്തിലുള്ള വേഷങ്ങളായതിനാല്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. പക്ഷേ ദിലീപിന്റെ കോമഡി വെറും തറയാണെന്ന് പറയുന്നതില ഒരു അപാകതയും കാണുന്നില്ല. 

പറയാന്‍ പ്രത്യേകിച്ച് കഥയോ മറ്റ് കാര്യങ്ങളോ ഒന്നും സിനിമയില്‍ കാണുന്നില്ല. കുറേ സംഭവങ്ങളെ എടുത്ത് കോമഡിയുടെ ചായം പൂശി അവതരിപ്പിക്കുമ്പോള്‍ അതിന് വല്ല യുക്തിയുടെ ചെറിയൊരംശം പോലുമുണ്ടോ എന്ന് ചിന്തിച്ച് കൂടി കാണില്ല സംവിധായകര്‍. താരമൂല്യമുള്ളവരാണ് അഭിനയിക്കുന്നതെങ്കില്‍ അതിന്റെയൊന്നും ആവശ്യമില്ലെന്ന തോന്നലായിരിക്കും സംവിധായകരെ ഇതിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. കൂടെ സുരാജിനെപോലുള്ള സ്ഥിരം ഒരു നമ്പരുമായി നടക്കുന്ന കുറച്ച് കൂട്ടരും. ഇതാണ് മലയാള സിനിമ. ഒരുകാലത്ത് ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപോലെ പേരുകേട്ട മലയാള സിനിമയുടെ പുതിയ മുഖം. (അത്രയ്ക്ക് പുതിയതൊന്നുമല്ല.... കുറച്ച് കാലമായി നാമിത് സഹിക്കുന്നതല്ലേ?)

പഴയകാലത്തില്‍ നിന്നുള്ള തുടക്കം. നാല് കൂട്ടുകാര്‍ (അതില്‍ ഒന്ന് മോഹന്‍ലാലാണ്). അവര്‍ േഗാവയിലെ ചൈനാ ടൗണില്‍ കാസനോവ നടത്തുന്നു. അവര്‍ക്ക് മക്കളും ഭാര്യമാരുമൊക്കെയുണ്ട്. ടൈറ്റിലില്‍ മക്കളുടെ വീരകൃത്യങ്ങള്‍ എന്ന പേരില്‍ കുറേ കണ്ടുമറന്ന സാധനങ്ങള്‍ കാണിച്ചിട്ട് അഭിനയിക്കുന്ന താരങ്ങളുടെ പേര് എഴുതിക്കാണിക്കുന്നു. (ആകെ വ്യത്യസ്ഥത എന്നു പറയാന്‍ ഇതേയുള്ളൂ സിനിമയില്‍). ഈ നാല് കൂട്ടുകാരേയും ഗൗഡ എന്ന പേരിലുള്ള ഉത്തരേന്ത്യക്കാരന്‍ ആക്രമിക്കുന്നു. അതില്‍ മൂന്ന് പേരെ (അച്ഛന്‍ മോഹന്‍ലാലുള്‍പ്പടെ) ഗൗഡ കൊല്ലുന്നു. കൊലയ്ക്ക് പ്രത്യേകിച്ച് കാരണമൊന്നും അയാള്‍ പറയുന്നില്ല. ഇവിടെ ഇനി ഒരു മലയാളികളും വരരുത് എന്ന് മാത്രമേ പറയുന്നുള്ളൂ. ഈ ുേന്ന് കൂട്ടുകാരുടേയും മക്കള്‍ ഓരോ ഇടത്തില്‍ രക്ഷപ്പെടുന്നു. രക്ഷപ്പെടുന്ന കൂട്ടുകാരില്‍ ഒരാളായ വിന്‍സന്റ് ഗോമസ് (ക്യാപ്റ്റന്‍ രാജു) 25 വര്‍ഷങ്ങള്‍ക്ക് ശേഷം കാസിനോവ ഏറ്റെടുക്കാന്‍ ഗോവയിലെത്തുന്നു. അതിനുശേഷം രക്ഷപ്പെട്ട സ്വന്തം കൂട്ടുകാരുടെ മക്കളായ മാത്തുക്കുട്ടിയേയും (മോഹന്‍ലാല്‍) സക്കറിയയേയും (ജയറാം) ബിനോയിയേയും (ദിലീപ്) കണ്ടെത്തി കാസനോവ അവരുടെ പേര്‍ക്ക് എഴതിക്കൊടുക്കാന്‍ ഒരുങ്ങുന്നു. ആ സമയത്താണ് വീണ്ടും ഗൗഡ അവതരിക്കുന്നത്. 

പിന്നെ പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്ന കലാപരിപാടികളോടെ സിനിമ മുന്നേറുന്നു. ഒടുവില്‍ പ്രതീക്ഷയ്ക്ക് വിപരീതമായി എല്ലാവരേയും മണ്ടന്‍മാരാക്കിക്കൊണ്ടുള്ള ഒരു ക്ലൈമാക്‌സോടെ സിനിമ അവസാനിക്കുമ്പോള്‍... എന്തോന്ന് പറയാന്‍.... വിധി.....

മാത്തുക്കുട്ടി എന്ന യുവാവിനെ (?) അവതരിപ്പിച്ചിരിക്കുന്നത് തന്നെ വളരെ മനോഹരമായ പാത്ര സൃഷ്ടിയിലൂടെയാണ്. ഈ യുവാവിന് സംരക്ഷിക്കുവാനായി റോസമ്മ എന്ന യുവതിയേയും സംവിധായകര്‍ കൊടുത്തിട്ടുണ്ട്. യുവാവ് വളരെ ദേഷ്യക്കാരനും അടിപിടി അക്രമങ്ങള്‍ക്കടിമയുമാണ്. പക്ഷേ എത്ര വലിയ അടിയായാലും റോസമ്മ പറഞ്ഞാല്‍ പുള്ളി പിന്നെ അനങ്ങില്ല. അതാണ് മാത്തുക്കുട്ടി. അതിനേക്കാള്‍ മികച്ച രീതിയിലാണ് ദിലീപിന്റെ ബിനോയ്. ജോലി പ്രേമം. പ്രേമിക്കുന്ന എല്ലാ പെണ്‍കുട്ടികളുടെയും കല്ല്യാണം കഴിയുന്നതിനാല്‍ എന്നും മദ്യത്തില്‍ മുങ്ങിക്കഴിയാനാണ് ഈ കുട്ടിയുടേയും വിധി. പിന്നെ ജയറാം. ഒരു മാറ്റവുമില്ല. പണ്ടത്തേപ്പോലെ തന്നെ...

പാട്ടുകളൊക്കെ ആവശ്യത്തിനുണ്ട്. ഇടയ്ക്ക് എപ്പോഴോ സ്റ്റാര്‍സിംഗര്‍ പിള്ളേരും അവരുടെ ചേച്ചി രഞ്ിനിയും വന്നു ചാടുന്നുണ്ട്. വളരെ നല്ല ഗാനം. രജ്ഞിനിയുടെ അഭിനയമാണ് അതിനേക്കാള്‍ കേമം. ഈ സിനിമയായതുകൊണ്ട് വല്ലതും പറുക്കി എറിഞ്ഞാലും ഈ അഭിനയിക്കുന്നവരുടെ പുറത്ത് കൊള്ളില്ലല്ലോ... സ്‌ക്രീനില്‍ അല്ലേ കൊള്ളത്തുള്ളൂ... അതുകൊണ്ട് കണ്ടുകൊണ്ടിരിക്കുന്നവര്‍ വെറുതേ ഇരിക്കുന്നു.

വില്ലന്‍ പ്രദീപ് റാവത്തര്‍ തന്നെ വേണമെന്നുണ്ടായിരുന്നില്ല. വല്ല നമ്മുടെ സ്വന്തം വില്ലന്‍മാരായ ദേവനോ ആരങ്കിലും മതിയായിരുന്നു. പിന്നെ ഇടയ്ക്ക് ഇടയ്ക്ക് വന്നുപോകുന്ന മീശയുള്ള പോലീസ് മണ്ടന്‍മാരായ മറ്റു പോലീസുകാര്‍ വെറും പട്ടിക്ക് സമനായ (വിഷമമുണ്ടെങ്കില്‍ നായ് എന്ന് തിരുത്തി വായിക്കണം)  ഗോവ ആഭ്യന്തര മന്ത്രി, വെറും ഒരു നാലാംകിട 'പൂവാലനായ' ബിനോയിയെ പ്രേമിക്കുന്ന മന്ത്രി പുത്രി, കാസനോവ വാങ്ങിയ സുമോ ഗുസ്തിക്കാരന്‍ ഇങ്ങനെ കൊച്ചുകുട്ടികളെ രസിപ്പിക്കുന്ന മിക്കിമൗസിനേയും ടോം ആന്റ് ജറിയേയുമൊക്കെ നാണിപ്പിക്കുന്ന ഒത്തിരി കഥാപാത്രങ്ങളുണ്ടിതില്‍. കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് ഇത്തിരി സഹനശക്തിയും ക്ഷമയുമൊക്കെ ആവശ്യമുണ്ട് എന്ന് സാരം. 

ഒരു ലോജിക്കുമില്ലാതെ കോമഡിമാത്രം കുത്തിനിറച്ച ഒരുചിത്രമാണെങ്കില്‍ എന്തുംവരട്ടേ എന്ന് പറഞ്ഞ് ചെന്ന കാണാം. പക്ഷേ അതിന്റെ കൂടെ സെന്റിമെന്‍സും (കൂട്ടുകാരുടെ തെറ്റിദ്ധാരണ) കുറേ ഭ്രാന്തെടുപ്പിക്കുന്ന രംഗങ്ങളും അവസാനം ഒരു അവിഞ്ഞ ക്ലൈമാക്‌സും... സഹിക്കുന്നതിനും ഒരു പരിധിയുണ്ട്. 

ഒര കണക്കിനും അംഗീകരിക്കാന്‍ കഴിയാത്ത പടം. ഇന്റര്‍വെല്‍ വരെ തമാശ മാത്രമായി പോകുന്ന പടം. ശേഷം കുറേ ട്വിസ്റ്റും ചവറുമൊക്കെ ചേര്‍ത്ത്, സംവിധായകര്‍ തന്നെ കൈകഴുകി കളഞ്ഞ ചിത്രം. സത്യം പറഞ്ഞാല്‍ അവര്‍ക്ക് തന്നെ ഒടുവില്‍ കണ്‍ഫ്യൂഷ്യനായി- ഇത് എങ്ങനെ തീര്‍ക്കും എന്ന കാര്യത്തില്‍. 

കുറിപ്പ്: ഇനി എന്തായാലും മലയാള സിനിമയുടെ കാര്യത്തില്‍ രക്ഷയില്ല. പിന്നെ ആകെയുള്ള ഒരേയൊരു പ്രതീക്ഷ മെയ് 1 ആണ്. അന്നാണ് മലയാള സിനിമയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ചലചിത്രം റിലീസ് ചെയ്യുന്നത്. അതും മൂന്ന് ഭാഷകളില്‍. സന്തോഷ് പണ്ഡിറ്റിന്റ കൃഷ്ണനും രാധയും...

അതുകൊണ്ട് പ്രേക്ഷകരേ... പ്രതീക്ഷ കളയണ്ട...

6 comments:

 1. ലോക നിലവാരത്തിലുള്ള ( അതെന്താ എന്ന് എനിക്കും അറിയില്ല ) സിനിമയൊക്കെ മലയാളത്തില്‍ തന്നെ കാണണം എന്ന് വാശി പിടിക്കുന്ന നമുക്ക് ഇതൊക്കെ തന്നെ വേണം.

  കുറിപ്പ് കലക്കി, ബലാല്‍സംഗ സീന്‍ കഴിഞ്ഞു ഉമ്മ വച്ച് കളിക്കുന്ന പോലെയാവും

  ReplyDelete
 2. I am waiting for May 1st. hollywood , Bollywood and other woods will be terrified ..

  "the day of the re-birth of world cinema"

  ReplyDelete
 3. പ്രേക്ഷകര്‍ പ്രതീക്ഷ കളയാത്തതു കൊണ്ടാണല്ലൊ ഈ സിനിമ തന്നെ നിലനില്‍ക്കുന്നത്

  ReplyDelete