Saturday, April 23, 2011

നടന്‍ ബാബുആന്റണി ലങ്കന്‍ ഉപദേഷ്ടാവ് !!!


ബാബുആന്റണിയാണെന്ന് തോന്നുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ അനൗദ്യോഗിക ഉപദേഷ്ടാവ്. പണത്തിനു വേണ്ടി കുതിരയേപ്പോലെ പായണമെന്ന ശ്രീമാന്‍ ബാബുവിന്റെ ഉപദേശം മുഖവിലയ്‌ക്കെടുത്ത മട്ടിലാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്. ലോകത്തിന്റെ തന്നെ പണത്തിനോടുള്ള സമീപനത്തില്‍ വന്‍ മാറ്റം വരുത്തിയ ശ്രീമാന്‍ ബാബുവിന്റെ ആ സിദ്ധാന്തം അല്‍പ്പം പഴയതാണെങ്കിലും അഷ്ടിക്ക് വകയില്ലാതെ ഇരന്നുകുടിക്കണോ കുടിക്കാതിരിക്കണോ എന്ന സംശയത്തില്‍ നില്‍ക്കുന്ന ശ്രീലങ്കക്കാര്‍ക്ക് അത് വേദവാക്ക്യം തന്നെയാണ്. 

മഹീന്ദനന്ദ അലുത്ഗമഗ എന്ന പുള്ളിക്കാരനാണ് ഈ സംഭവങ്ങളുടെ മൂലകാരണം. ശ്രീലങ്കയിലെ കായിക മന്ത്രിയാണ് ഈ വായിക്കൊള്ളാത്ത പേരുകാരന്‍. ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിന്റെ അന്ന് ഇദ്ദേഹവും ശിങ്കിടികളും കൂടി ഇന്ത്യയില്‍ വന്നു. മന്ത്രിയായതുകൊണ്ട് വന്നിറങ്ങിയ ഉടനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍േട്രാള്‍ ബോര്‍ഡിലെ ഏതോ ഒരുത്തനെ വിളിച്ച് പറഞ്ഞു ''ഡേയ് പയ്യന്‍... ഒരു പത്ത് പതിനഞ്ച് ടിക്കറ്റ് കൊടുത്തയക്കണം.. പെട്ടെന്ന് വേണം''. 

നമ്മള്‍ ഇന്ത്യക്കാരല്ലേ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ കേട്ട ചരിത്രമുണ്ടോ. താന്‍ എന്താ എന്നെ ടിക്കറ്റ് കൊണ്ട് ഏല്‍പ്പിച്ചിരിക്കുന്നോ എന്നോ മറ്റോ കണ്‍ട്രോള്‍ ബോര്‍ഡന്‍ തിരിച്ചു ചോദിച്ചു. മന്ത്രിയാണെങ്കിലും ലവന്റെ പ്രതികരണം കേട്ട് ഇയാള്‍ ഒന്ന് ഞട്ടി. ''ഞാന്‍ മന്ത്രിയാണ്... കളികാണാനാണ് ഇത്രയും പാടുപെട്ട് ഇവിടെ വന്നത് '' എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ലവന്‍ ഒരു രോ...... പോലും വകവയ്ക്കുന്ന ലക്ഷണം കാണിച്ചില്ല. വേണമെങ്കില്‍ ക്യൂ നിന്ന് ടിക്കറ്റ് എടുത്താല്‍ മതി എന്ന ഉറച്ച നിലപാടോടെ ലവന്‍ ഫോണ്‍ കട്ട് ചെയ്തു. 

ഇത്രയും ദൂരം വന്നതല്ലേ എന്ന ഒറ്റ കാനണത്തില്‍ ഉത്രയും അപമാനമൊക്കെ സഹിച്ച് ടിക്കറ്റ് എടുത്ത് ഫൈനല്‍ കണ്ടപ്പോള്‍ അതില്‍ ശ്രീലങ്ക തോറ്റു. കോപവും പ്രതികാരവും കൊണ്ട് വിജൃംഭിച്ച മനസ്സുമായി ശ്രീലങ്കിയില്‍ വിമാനമിറങ്ങിയ അലുത്ഗമഗ ഒന്നു തീരുമാനിച്ചു- ഞാന്‍ പ്രതികാരം ചെയ്യും... 

അപ്പോഴാണ് ഇന്ത്യയില്‍ ഐ.പി.എല്‍. തുടങ്ങിയത്. മിക്കവാറുമുള്ള ശ്രീലങ്കന്‍ താരങ്ങളെല്ലാം ഐ.പി.എല്ലില്‍ കളിക്കുന്നുമുണ്ട്. കളി ഏകദേശം പകുതിവഴിയായപ്പോഴാണ് അലുത്ഗമഗയുടെ പ്രതികാരം ചുവന്ന ബള്‍ബ് കത്തിച്ചു തുടങ്ങിയത്. ഇംഗ്‌ളണ്ട് പര്യടനത്തിന് വേണ്ടി മെയ് 8 നു മുമ്പ് എല്ലാ ലങ്കന്‍ കളിക്കാരും തിരിച്ചു വരണമെന്ന ഉത്തരവ് അങ്ങിട്ടു. കളിക്കാരും ഐ.പി.എല്‍ ഫ്രാഞ്ചൈസികളും ഇത് കേട്ട് ഞട്ടി എങ്കിലും ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് യാതൊരു പ്രശ്‌നവും തോന്നിയില്ല. 'ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം. പിന്നേം ചാടിയാല്‍ ചട്ടീല്' എന്ന മന്ത്രമാണ് ബോര്‍ഡന്‍മാര്‍ ആ സമയവും ഉരുവിട്ടുകൊണ്ടിരുന്നത്. 

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കളി കാര്യമായി. നിന്നോടൊക്കെ അല്ലേടാ തിരിച്ചു വരാന്‍ പറഞ്ഞത് എന്ന രീതിയിലായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ രീതി. അപ്പോഴും ഇന്ത്യന്‍ ബോര്‍ഡ് ഒന്നും മിണ്ടിയില്ല. വീണ്ടും ഭീഷണികള്‍ തുടര്‍ന്നപ്പോള്‍ ടീമുകള്‍ക്കും പേടിയായി. അപ്പോള്‍ ഇന്ത്യ പ്രതികരിച്ചു... പോകുന്നവര്‍ക്ക് പോകാം. പക്ഷേ ഇപ്പോള്‍ കിട്ടിയതല്ലാതെ ഒരൊറ്റ കാശ് ഇനി തരില്ല. 

ഇപ്പോള്‍ ഞട്ടിയത് ശ്രീലങ്കയാണ്. കാരണം കോടികള്‍ വാങ്ങുന്ന ഐ.പി.എല്ലിലെ ലങ്കന്‍ കളിക്കാരുടെ പ്രതിഫലത്തിന്റെ പത്ത് ശതമാനം ലങ്കന്‍ ക്രിക്കറ്റ് േബാര്‍ഡിനുള്ളതാണ്. അത് കിട്ടിയില്ലെങ്കില്‍ അതും പ്രതീക്ഷിച്ച് കെട്ടിവച്ച മനക്കോട്ടകളൊക്കെ ഇടിച്ചു നിരത്തേണ്ടി വരും. ഇന്ത്യയുടെ മുന്നില്‍ മുട്ടുമടക്കിയാല്‍ നാണം കെടും. എന്തുവേണം?

ബാബു ആന്റണിയുടെ സിദ്ധാന്തത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ ഇവിടെയാണ് ലങ്കക്കാര്‍ക്ക് പിടികിട്ടിയത്. പണ്ട് ലങ്കക്കാര്‍ വല്ലപ്പോഴും തിരുവനന്തപുരത്ത് വിമാനമിറങ്ങുമ്പോള്‍ ഇത് കേട്ടിരുന്നു. അന്ന് ഇതിന്റെ അര്‍ത്ഥം വലുതായിട്ട് മനസ്സിലായില്ല.  പക്ഷേ ഇപ്പോള്‍ മനസ്സിലാകുന്നു. ആഭ്യന്തരയുദ്ധവും മറ്റു കൊണ്ട് തളര്‍ന്നിരിക്കുന്നവര്‍ക്ക് പണം ഒരു വലിയ കാര്യഗ തന്നെയാണ്. അതിനുവേണ്ടി കുതരയേപ്പോലയല്ല, തീവണ്ടിയേക്കാള്‍ സ്പീഡില്‍ പായണമെന്ന് പറഞ്ഞാല്‍ അതിനും റെഡി. മാത്രമല്ല ഈ കാശും രാഷ്ട്രീയ സ്വാധീനവുമുള്ള ഇന്ത്യയോട് കളിച്ചാല്‍ ചിലപ്പോള്‍ ഭൂപടത്തില്‍ ശ്രീലങ്ക തന്നെ കാണില്ല എന്ന് ആരോ പറഞ്ഞ് ലങ്കയെ ഭീഷണിപ്പെടുത്തിയെന്നും കേട്ടു. 

അപ്പോള്‍ ഇനി അലുത്ഗമഗയല്ല സാക്ഷാല്‍ രാവണന്‍ (ശ്രീലങ്കയല്ലേ?) എതിര്‍ത്താലും പിള്ളേര്‍ ഐ.പി.എല്‍ കളിക്കട്ടെ എന്ന നിലപാടിലായി ലങ്കന്‍ ക്രിക്കറ്റ് ബോള്‍ഡ്. ഇനി ഇതിന്റെ പേരില്‍ അലുത്ഗമഗ രാജിവച്ചാല്‍ സാക്ഷാല്‍ ബാബു ആന്റണി ആ സ്ഥാനത്തുവരുമെന്ന് മനസ്സു പറയുന്നു. (പൗരത്വം ഒരു പ്രശ്‌നമാകില്ലെങ്കില്‍)

കുറിപ്പ്: മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ഇന്ത്യയായിരുന്നു ശ്രീലങ്കയുടെ സ്ഥാനത്തെങ്കില്‍ എന്തായിരിക്കും നടക്കുക. 

ഒരു പുല്ലും നടക്കില്ല... ഇന്ത്യ പറയും.. ലങ്ക കേള്‍ക്കും... എസ്.പി.ല്‍ (ശ്രീലങ്കയിലാണെങ്കില്‍) വേണ്ടേ... വേണ്ടങ്കില്‍ വേണ്ട... നിങ്ങള് എന്തു പറയുന്നോ അതുതന്നണ്ണാ കാര്യം...

5 comments:

  1. Sreelanka Mahathaya paramparyam ulla rajyam thanneyanu. Pinne avar daridrar ayippoyi ennathu kuttamalla. Avarude daridryavum nissahayathayum anu BCCI muthaleduthathu.Athu shariyaya nadapadi alla ennanu ente viswasam. INDIA pala karyangalilium Ammericayude kalu thirummunnathu marakkathirikkuka.

    ReplyDelete
  2. ഹ ഹ..പക്ഷെ ശ്രീലങ്കയുടെ സ്ഥാനത്തു അമേരിക്കാ ആയിരുന്നെങ്കില്‍?

    ReplyDelete
  3. മറ്റൊരു തരത്തില് ചിന്തിച്ചാല് ഇന്ത്യയായിരുന്നു ശ്രീലങ്കയുടെ സ്ഥാനത്തെങ്കില്
    എന്തായിരിക്കും നടക്കുക. പലതും നടക്കും

    ReplyDelete
  4. ശ്രീലങ്ക മഹത്തായ സംസ്കാരം ഉള്ള രാജ്യം തന്നെയാണ് . അവരുടെ സംസ്കാരത്തിന് 2500 വര്‍ഷത്തില്‍ അധികം പഴക്കമുണ്ട് . തന്നെ ആട് വിഴുങ്ങി എന്ന് വിളിച്ചു കളിയാക്കിയ ഷെയിന്‍വോണിനെ ശ്രീലങ്കയുടെ മഹാനായ നായകന്‍ അര്‍ജുന രണതുംഗെ ഇക്കാര്യം ഓര്‍മിപ്പിച്ചിരുന്നു . ആസ്ട്രലിയയുടെ സംസ്കാരം എന്തെന്ന് രണതുംഗെ അവരെ മനസിലാക്കി കൊടുക്കുകയും ചെയ്തു .
    ദരിദ്രര്‍ ആയിപ്പോയി എന്നത് അവരുടെ കുറ്റമല്ല. കഴിഞ്ഞ മൂന്നു പതിട്ടാണ്ടിനിടക്ക് ലങ്കയില്‍ ഒഴുകിയ ചോരക്കു കണക്കില്ല . അങ്ങനെ നരകയാതന അനുഭവിച്ചു കൊണ്ടിരിക്കുന്ന രാജ്യത്തിന്‌ ഇന്നുള്ള ഏക ആശ്വാസം ഒരു പക്ഷെ ക്രിക്കറ്റ്‌ ആവാം . ദരിദ്രര്‍ ആയതിനു അവരെ പരിഹസിക്കെണ്ടതില്ല.
    പിന്നെ ഐ പി l എല്‍ എന്നത് പഴയ വാതു വെപ്പുകാരുടെ പ്രവര്‍ത്തികള്‍ക്ക് അംഗീകാരം നല്‍കുന്ന ഒരു ഏര്‍പ്പാട് മാത്രമാണ് , അതിനെ കായിക വിനോദമായി കാണുന്നത് മണ്ടത്തരമാണ്
    ലങ്കയുടെ സ്ഥാനത് അമേരിക്ക ആയിരുന്നെങ്കില്‍ മന്‍മോഹന്‍ സിംഗ് ടിക്കറ്റും കൊണ്ട് ഓടിയേനെ

    ReplyDelete
  5. firefly ടെ ചോദ്യമാണ് മാഷെ ചോദ്യം..
    സിഗ്ജി പോലും ടിക്കറ്റുമായ് കക്കൂസിന്റെ വാതില്‍ക്കല്‍ കാത്തിരുന്നേനെ എന്നത് വേറെ കാര്യം, അല്ല പിന്നെ..

    ReplyDelete