Wednesday, September 7, 2011

അപാര ബുദ്ധി


'കൈനനയാതെ മീന്‍ പിടുത്തം' എന്ന വിഷയത്തില്‍ ഒരു പുസ്തകമെഴുതുകയാണെന്ന് തോന്നുന്നു ശ്രീ. സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും എന്ന സിനിമ പിടിച്ച് അതിന്റെ ട്രയിലര്‍ വരെ മലയാള പ്രേക്ഷകരെ കാണിക്കുകയും കാളിദാസന്‍ കവിതയെഴുതുന്നു, ജിത്തുഭായ് എന്ന േചാക്ലേറ്റ് ഭായ് തുടങ്ങിയ ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്യുകയും അതില്‍ അദ്യത്തേതിന്റെ ഗാനങ്ങളും ട്രയിലറും നമ്മളെ കാണിച്ച് ആക്രാന്തപ്പെടുത്തുകയും ചെയ്ത നമ്മുടെ പണ്ഡിതന്‍ തന്റെ ഉല്പന്നം നല്ല രീതിയില്‍ വിപണനം ചെയ്യുകയാണ് ചെയ്തത്. അതും വളരെ ബുദ്ധിമാന്‍മാരെന്ന് നടിക്കുന്ന മലയാളിപ്രേക്ഷകരുടെ ഇടയ്ക്ക്. 

പുള്ളിക്കാരന്റെ ഇതുവരെയിറങ്ങിയതില്‍ പ്രേക്ഷകരെ രോമാഞ്ചമണിയിപ്പിച്ചത് പ്രസ്തുത ചിത്രത്തിന്റെ ഗാനങ്ങളോ, ട്രയിലറോ ആയിരിക്കില്ല. വെറുമൊരു മന്ദബുദ്ധിയുടെ ഭാവവിഹ്വാദികളോടെ മണ്ടത്തരങ്ങളും പൊങ്ങച്ചങ്ങളും വിളിച്ചുപറഞ്ഞ അദ്ദേഹത്തിന്റെ അഭിമുഖങ്ങളായിരിന്നു. ഈ അഭിമുഖങ്ങളിലൂടെ അദ്ദേഹം വിപണനം ചെയ്തത് സ്വന്തം സിനിമയെതന്നെയാണെന്ന് നാം ഇനിയും അറിഞ്ഞിട്ടില്ല. 

സൂപ്പര്‍താരങ്ങള്‍ പോലും പേടിയോടുകൂടി മാത്രം ചിത്രങ്ങള്‍ ഇറക്കുന്ന ഇക്കാലത്ത് ഒരു സിനിമ യൂടൂബ് എന്ന മാദ്ധ്യമത്തിലൂടെ കടത്തിവിട്ട് ലക്ഷങ്ങള്‍ കൊയ്യാന്‍ മണ്ടനായ ഒരുവന് എന്തായാലും സാധിക്കില്ല. പക്ഷേ മാര്‍ച്ച് മാസം മുതല്‍ ജൂലൈ വരെ ഇന്റര്‍നെറ്റില്‍ കോപ്രായങ്ങള്‍ കാട്ടി നിറഞ്ഞു നിന്ന ഈ പണ്ഡിതന്‍ ജനങ്ങളെയെല്ലാം മനോഹരമായി പറ്റിക്കുകയായിരുന്നു. ചിത്രം പൂര്‍ത്തിയായോ, അൗണ്‍സ് ചെയ്ത മറ്റു ചിത്രങ്ങള്‍ തുടങ്ങിയോ എന്നൊന്നും അറിഞ്ഞുകൂടെങ്കിലും കേരളത്തിനകത്തെ വിതരണക്കാരൊന്നും 'കൃഷ്ണനും രാധയും' എന്ന ചിത്രത്തിനെ ഇതുവരയ്ക്കും വിതരണത്തിനെടുത്തിട്ടില്ല എന്നതാണ് സത്യം. 

പണ്ഡിതന്റെ അഭിമുഖങ്ങള്‍ ഏത് കണ്ടാലും നമുക്ക് തോന്നുന്ന ഒരു സംശയം ഒരു മനുഷ്യന് ഇത്രയും മണ്ടനാകാന്‍ കഴിയുമോ എന്നാണ്. പ്രൊഫൈലില്‍ വച്ചിരിക്കുന്ന ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും വായിച്ചുേനാക്കിയാല്‍തന്നെയറിയാം ഈ സംശയം ന്യായമാണെന്ന്. ഡി.റ്റി.പി എന്ന ഏതോ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം കൊടുത്ത സര്‍ട്ടിഫിക്കറ്റിനു താഴെയായാണ് പുള്ളിക്കാരന്‍ എല്‍.എല്‍.ബി എന്ന ബിരുദം വച്ചിരിക്കുന്നത്. കൂടെ പിടിച്ചാല്‍ കിട്ടാത്ത കുറേയേറെ ബിരുദങ്ങളും. സോഷ്യല്‍ സൈറ്റിലൊക്കെ നിഞ്ഞുനിന്ന് തന്റെ യൂടൂബ് പോസ്‌റ്റെല്ലാം ചില്ലറകളാക്കിമാറ്റുവാന്‍ വെറും 'മണ്ടനായി' അഭിനയിക്കുകയല്ലേ ഇദ്ദേഹം ചെയ്തത്?

സില്‍സില ഹരിശങ്കര്‍ കാണിച്ചുകൊടുത്ത വഴിയിലൂടെ നടന്ന് സന്തോഷ് പണ്ഡിറ്റും ഒരു കര പറ്റിയിരിക്കുന്നു. നെഗറ്റീവ് പബ്ലിസിറ്റി എങ്ങിനെ പണമാക്കിമാറ്റാം എന്നത് എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പണ്ഡിറ്റ് നമുക്ക് കാണിച്ചുതന്നു. സില്‍സിലയ്ക്ക് അബദ്ധത്തിലാണ് ഇത് സംഭവിച്ചതെങ്കില്‍ സന്തോഷ് അബദ്ധത്തിലെന്ന് തോന്നുന്ന രീതിയില്‍ അത് സംഭവിപ്പിക്കുകയായിരുന്നു. 

കൃഷണനും രാധയും ഇറങ്ങും, അത് കണ്ട് ചിരിച്ച് ചിരിച്ച് നിര്‍വൃതിയടയാം എന്ന് കരുതിയിരിക്കുന്നവര്‍ക്ക് പ്രതീക്ഷകളയേണ്ട കാര്യമില്ല. ിനി ഒരുപക്ഷേ ആ ചിത്രം ഇറങ്ങിയാല്‍ ഇവിടുള്ള വലിയ അണ്ണന്‍മാരുടെ ചിത്രം ഓടുന്നതിനേക്കാളും ഹിറ്റാകുമെന്നുറപ്പാണ്. അതുകൊണ്ട് ഏതെങ്കിലും വിതരണക്കാരന്‍ ഈ ചിത്രത്തെ വിതരണത്തിനെടുത്താല്‍ അത്ഭുതപ്പെടേ്ണ്ടതില്ല. 

കുറിപ്പ്: പക്ഷേ, സന്തോഷണ്ണന്‍ ഇത് ട്രയിലറിന് വേണ്ടി മാത്രം ഷൂട്ട് ചെയ്തതാണെങ്കിലോ? നമ്മള്‍ ആരായി?

2 comments:

  1. ബുദ്ധി കൂടുതല്‍ ഉണ്ടേ എന്ന് അഹങ്കരിക്കുന്ന മലയാളികളുടെ ദൌര്‍ബല്യം ആണ് സന്തോഷ്‌ കേറി പിടിച്ചത്

    ReplyDelete
  2. അവനവന്‍ കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പം ഗുലുമാല്‍....ഗുലുമാല്‍....

    ReplyDelete