Friday, January 21, 2011

കേരളത്തിന്റെ സുവര്‍ണ കാലഘട്ടം


ഇനി വരുന്നത് കേരളത്തിന്റെ സുവര്‍ണ കാലഘട്ടം. കേന്ദ്രമന്ത്രിസഭയിലെ മലയാളികളുടെ എണ്ണം അഞ്ചായി. അതില്‍ രണ്ട് കാബിനറ്റ് പദവികള്‍. നമ്മള്‍ മലയാളികള്‍ക്ക് കേന്ദ്രത്തില്‍ ഇത്രയും പിടിയുണ്ടെങ്കില്‍ ചോദിക്കുന്നതെല്ലാം നമുക്ക് കിട്ടേണ്ടതല്ലേ? നാലു മാസവും കൂടി കഴിയുമ്പോള്‍ കേരളരാഷ്ട്രീയത്തിലും മാറ്റങ്ങളുണ്ടാകും. അപ്പോള്‍ മൊത്തത്തില്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് ഇത്രയും നല്ല അനുകൂല സാഹചര്യം ഇനി കിട്ടില്ല എന്നുതന്നെ പറയാം. ഇനിയിപ്പോള്‍ എന്തായാലും കേരളത്തിലേക്ക് വികസനത്തിന്റെ കുത്തൊഴുക്കായിരിക്കും, അല്ലേ? 

പക്ഷേ സാറന്‍മാരേ, കൂടുതലൊന്നും ചോദിക്കുന്നില്ല.... ജീവിച്ചുകിടക്കാന്‍ പറ്റിയ ഒരു ചുറ്റുപാട് മാത്രം 
ഉണ്ടാക്കിത്തരണം. കാരണം അഞ്ചുവര്‍ഷം കഴിയുമ്പോഴും ചിലപ്പോള്‍ നമ്മള്‍ ഇവിടെയൊക്കെ തന്നെ കാണും. 2006 ഒരിക്കല്‍കൂടി ആവര്‍ത്തിച്ചാല്‍ ഇനി ഒരുപക്ഷേ നിങ്ങള്‍ക്കൊക്കെ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല.

(ഇതൊരു മുന്നറിയിപ്പായി കാണണമെന്നില്ല. പാവപ്പെട്ട കുറേയെണ്ണത്തിന്റെ നെടുവീര്‍പ്പായി കണ്ടാല്‍ മതി)


No comments:

Post a Comment