Thursday, February 3, 2011

റജീനയ്ക്ക് ഏഴില്‍ ശുക്രന്‍...


ഏഴുകൊല്ലം കൂടുമ്പോള്‍ റജീനക്ക് നല്ലകാലം. വന്‍ സാമ്പത്തിക നേട്ടവും സാമൂഹിക രാഷ്ട്രീയ രംഗത്ത് താരത്തിളക്കവും ഫലമെന്ന് രാഷ്ട്രീയ ജ്യോതിഷികള്‍.  വീട്ടില്‍ ചുമ്മായിരുന്നാലും പഴയകാല ചെയ്തികളുടെ ഗുണാനുഭവങ്ങള്‍ റജീനയെത്തേടിയെത്തുമത്രേ.

ഐസ്‌ക്രീം ബിസിനസിനൊടുവില്‍ 1997 ലാണ് ആദ്യമായി റജീനയുടെ പേര് പുറംലോകം അറിഞ്ഞുതുടങ്ങിയത്. പെണ്ണുകേസായതിനാല്‍ കുഞ്ഞാലിക്കുട്ടി സാഹിബിന് ഇടത്തുനിന്നും വലത്തുനിന്നും സഹായസഹകരണം നിര്‍ലോഭം കിട്ടി. ശുക്രദശയുടെ ആരംഭകാലമായതിനാല്‍ റജീനക്കും സാമ്പത്തികമായി മെച്ചമുണ്ടായ വര്‍ഷമായിരുന്നു അത്. 

പിന്നെയും ഏഴുസംവത്സരം കഴിഞ്ഞതോടെയാണ് ശുക്രന്‍ അന്യായമായി റജീനയുടെ ജീവിതത്തില്‍ ഇടപെട്ടത്. ഐസ്‌ക്രീം കഴിച്ചിട്ട് പലരും കാശുനല്‍കാതെ പോയെന്നാരോപിച്ച് 2004 ലാണ് റജീന വീണ്ടും രംഗത്തെത്തിയത്. 

അതോടെ കുഞ്ഞാലിസാഹിബ് ഉള്‍പ്പെടെ പലര്‍ക്കും നുണച്ചിറക്കിയ ഐസ്‌ക്രീം തെകിട്ടിവന്നു. റജീനയുടെ ടൈമും തെളിഞ്ഞു. 10 ലക്ഷം രൂപയും ആള്‍ട്ടോകാറും മണിമാളികയും കിട്ടി. ആഴ്ച തോറും ബിരിയാണി അരി വാങ്ങാന്‍ മൂവായിരം രൂപ. മാര്‍ട്ടിന് കേരള സര്‍ക്കാര്‍ വക  ഭൂട്ടാന്‍ ലോട്ടറി ആഴ്ചതോറും അടിക്കും പോലെ ജീവിതം ശുഭം. സാഹിബിന്റെ വീട്ടുവഴിയേ 'ഐസ്‌ക്രീം' എന്നു വെറുതെ പറഞ്ഞുപോകുന്നവര്‍ക്കും കിട്ടി മട്ടന്‍ ബിരിയാണി. 

അങ്ങനെ വീണ്ടും ഏഴുകൊല്ലം കഴിഞ്ഞു. 2011 പിറന്നു. പുതിയ മന്ത്രിക്കുപ്പായം തുന്നി അത്തറുപൂശി ഉണക്കാനിടുന്നതിനിടെയാണ് മച്ചുനന്‍ പണിതന്നത്.  ബയി വിട്ട് ഒരു കാര്യം ചെയ്യാത്ത സാഹിബ് ഒരു മൊയം മുംബീന്നെറിഞ്ഞു. അങ്ങനെ ബീണ്ടും ബന്നു റജീന. 

ഇനി വീണ്ടും അന്വേഷണം, മാധ്യമ സിന്റിക്കേറ്റ് സി.ഡി. , സി.ബി.ഐ.ക്കാര്, തെളിവെടുപ്പ്, കോടതി കയറ്റം ... വീഞ്ഞുമാത്രമല്ല ഐസ്‌ക്രീമിനും പഴകും തോറും വീര്യം കൂടും. തെളിവെടുപ്പെന്നും കോടതി മൊഴിയെന്നും കേട്ടാലേ സാഹിബിന് തലകറങ്ങും. പഴയപോലല്ല.കാശുപൊടിയുന്ന വഴിയറിയില്ല. കൂടെന്ന് സപ്ലൈ ചെയ്യാന്‍ പറ്റിയ മച്ചമ്പിയുമില്ല. റജീനക്ക് അല്‍പം ബുദ്ധികൂടി തെളിഞ്ഞാല്‍ ശുക്രന്‍ ഇരട്ടപെറ്റിട്ടപോലൊരു വരവായിരിക്കും. ഓണം - വിഷു- റംസാന്‍ ബംബര്‍ ഒരുമിച്ചടിച്ച മാതിരി.

ആകെ ആശ്വാസം പടച്ചോനാണ്. അത് പറഞ്ഞാണ് ഇപ്പഴും സ്വന്തക്കാരുടെ കണ്ണില്‍ പൊടിയിടുന്നത്. പീഡിതരുടെ കൂടെ പടച്ചോന്‍ കാണുമെന്നാണ് ഒടുവില്‍ വച്ചുകാച്ചിയത്. പടച്ചവന്‍ വലിയവനായതിനാല്‍ അതുതന്നെ സംഭവിക്കും. പീഡിപ്പിച്ചവര്‍ക്കൊപ്പം നില്‍ക്കുമെന്ന് തോന്നുന്നില്ല. അതുതന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നതും.

From the Team of Poriyundawww.poriyunda.com

6 comments:

  1. പീഡിതരുടെ കൂടെ പടച്ചോന്‍ കാണുമെന്നാണ് ഒടുവില്‍ വച്ചുകാച്ചിയത്. പടച്ചവന്‍ വലിയവനായതിനാല്‍ അതുതന്നെ സംഭവിക്കും. പീഡിപ്പിച്ചവര്‍ക്കൊപ്പം നില്‍ക്കുമെന്ന് തോന്നുന്നില്ല. അതുതന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നതും.
    athe, kalakkeettuntu ee ezhuthu!

    ReplyDelete
  2. 10 ലക്ഷം രൂപയും ആള്‍ട്ടോകാറും മണിമാളികയും കിട്ടി. ആഴ്ച തോറും ബിരിയാണി അരി വാങ്ങാന്‍ മൂവായിരം രൂപ. സപ്ലൈ ചെയ്യാന്‍ പറ്റിയ മച്ചമ്പിയുമില്ല. റജീനക്ക് അല്‍പം ബുദ്ധികൂടി തെളിഞ്ഞാല്‍ ശുക്രന്‍ ഇരട്ടപെറ്റിട്ടപോലൊരു വരവായിരിക്കും.

    ReplyDelete
  3. ഒന്നും എഴുതാന്‍ ഇല്ലടൈ....
    എല്ലാം നീ തന്നെയെഴുതിയിരിക്കുകയല്ലേ...
    കൊള്ളാംഎന്നല്ല .....പൊളപ്പന്‍
    ....പൊളപൊളപ്പന്‍.....

    ReplyDelete
  4. mothathil raaashtreeyakkar eee naatine ella tharathilum nasippikkualle? ithil ninnum sadharanakkaaranu oru mochanavum ille? Ithinte koode Shaari case ponthi vannal Kodiyeriyum Sreemathiyum kutungum, appo itathu pakshavum. nammude rashtrreeyakkarude videsa bankukalile kaasinte pathilonnundel nammude raajyathinte ella katangalum veettaamennu eeyide evideyo vaayichu. Ithnonnum oru parihaaravumille daivameeeeeee.....

    ReplyDelete