മുഖ്യമന്ത്രിയുടെ മകന് അരുണ്‍കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കുന്ന സി.ഡികള്‍ യു.ഡി.എഫ് ക്യാമ്പില്‍ നിന്നും ചോര്‍ന്നു. ജയ്ഹിന്ദ് ചാനലിന്റെ 'ഇന്‍വെസ്റ്റിഗേഷന്‍ ടീമി'നുപോലും ലഭിക്കാത്ത ഈ മൂന്ന് സി.ഡികളിലെയും ഉള്ളടക്കം 'പൊരിയുണ്ട ഇന്‍വെസ്റ്റിഗേഷന്‍' ടീമിന് ലഭിച്ചു.
ലോട്ടറിക്കേസ്, മക്കാവോ ദ്വീപ് സന്ദര്‍ശനം, ചന്ദനക്കോഴ തുടങ്ങി മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണപ്പെരുമഴ തീര്‍ത്തെങ്കിലും വ്യക്തമായ തെളിവുകള്‍ നിരത്താന്‍ ഇതുവരെ യു.ഡി.എഫിന് കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ ജെ.പി.സി മാതൃകയില്‍ മുഖ്യന്റെ മകനെതിരേ തെളിവെടുപ്പിന് രൂപീകരിച്ച സമിതി തന്നെയാണ് തെളിവുകള്‍ അടങ്ങിയ സി.ഡി.കളുമായി രംഗത്തെത്തിയത്.
തനിക്കെതിരെ 'ഒളിക്യാമറ' സി.ഡി ഇറക്കിയതുപോലെ വി.എസിന്റെ മകനെതിരെയും തെളിവായി 'സി.ഡി' തന്നെ വേണമെന്ന് ലീഗിലെ പ്രമുഖ നേതാവിന് നിര്ബന്ധമുണ്ടായിരുന്നൂവത്രേ. പത്രസമ്മേളനം നടത്തി, മൂന്ന് സി.ഡികളില്‍ ഒരെണ്ണം മാത്രം പുറത്തുവിടാനാണ് തീരുമാനം.
വി.എസിന്റെ മകനെതിരെയുള്ള ആരോപണങ്ങള്‍ക്കെല്ലാം തെളിവായി നല്‍കുന്നത് കൈരളി ടിവി ചെയര്മാന് അഭിനയിച്ച് ശ്രദ്ധിക്കപ്പെടാതെ പോയ 'രൗദ്രം' സിനിമയുടെ സി.ഡിയാണ്. (ഈ ചിത്രത്തില്‍ മുഖ്യന്റെ മകനാണല്ലോ വില്ലന്‍)
ഈ സിനിമ വീണ്ടും റിലീസ് ചെയ്യിക്കാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പ്രദശിപ്പിക്കാനും നീക്കമുണ്ട്. ലോട്ടറി സി.ഡിയില്‍ കിലുക്കം സിനിമയില്‍ 'കിട്ടുണ്ണി'ക്കുണ്ടായ ലോട്ടറിദുരനുഭവമാണ് വിവരിക്കുന്നത്.
മക്കാവോ ദ്വീപ് സന്ദര്‍ശന വിവാദം തെളിയിക്കാന്‍ പ്രമുഖ ഐസ്ക്രീം നേതാവ് ഉയര്‍ത്തിക്കാട്ടുന്നത് ഒരു 'പ്ലെയിന്‍ സി.ഡി.'യാണ്. ഐസ്ക്രീം കേസ് ആദ്യം കൊടുമ്പിരിക്കൊണ്ടപ്പോള്‍ പണ്ടൊരു തങ്ങളുപ്പാപ്പയെ ഇത്തരത്തില്‍ 'പ്ലെയിന്‍ സി.ഡി.' കാട്ടി നിലക്കുനിര്ത്താനായതിനാല് ഈ 'പ്ലെയിന്‍ സി.ഡി.' ഓപ്പറേഷനും വിജയിക്കുമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്.
No comments:
Post a Comment