Monday, March 28, 2011

5 ചോദ്യങ്ങള്‍...

പെട്ടെന്നൊരു ദിവസം വാര്‍ത്തകളില്‍ നിറഞ്ഞ് രണ്ട് മൂന്ന് ദിവസം പത്രങ്ങളില്‍ വ്യാപരിച്ച് സിന്ധു ജോയ് അപ്രത്യക്ഷയായി. എല്ലാവരും സിന്ധുവിനെ പറ്റി ഒരുപാട് എഴുതുകയും പറയുകയും ചെയ്തു. അബ്ദുള്ളക്കുട്ടിയുടേയും മനോജിന്റെയും കാര്യത്തില്‍ സംഭവിച്ചതുപോലെയല്ലാതെ കൂടുതലൊന്നും സിന്ധുവിന്റെ കാര്യത്തില്‍ വാര്‍ത്താ കേരളത്തില്‍ സംഭവിച്ചതുമില്ല.

വാര്‍ത്തകളും വിവാദങ്ങളും കെട്ടടങ്ങിക്കൊണ്ടിരിക്കുമ്പോള്‍, ശുഭ്രപതാകയുടെ മുന്നണിപ്പോരാളിയായി നിന്ന് കാലത്തേയും പ്രായത്തേയും വെല്ലുവിളിച്ച് ചാവേറാകുവാന്‍ മാത്രം (നിര്‍)ഭാഗ്യം സൃഷ്ടിച്ച സിന്ധുവിനെ പറ്റി 5 ചോദ്യങ്ങള്‍. വ്യക്തിയുടെ നിലപാടുകള്‍ക്ക് വ്യത്യാസമുണ്ടാകുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഒരുപക്ഷേ സാഹചര്യങ്ങളെ സാധൂകരിച്ചേക്കാം. 


1. അംഗീകരിക്കപ്പെടാത്തതിന്റെ പേരില്‍ ചെങ്കൊടിയുടെ ചുവട്ടില്‍ നിന്നും പെട്ടെന്നൊരു ദിവസം മുവര്‍ണ്ണക്കൊടിയുടെ തണലിലേക്ക് മാറിയ സിന്ധു അവിടെയും അംഗീകാരം കിട്ടിയില്ല എന്ന ഒരു അവസ്ഥ ഉണ്ടാകുകയാണെങ്കില്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് മാറുമോ? (അല്ലെങ്കില്‍ രാഷ്ട്രീയം മതിയാക്കുമോ? അഥവാ ഈ സമയത്ത് അതായിരുന്നില്ലേ ഒരര്‍ത്ഥത്തില്‍ നല്ലത്)

2. പുറത്തു വരാന്‍ അംഗീകാരമായിരുന്നു മാനദണ്ഡമെങ്കില്‍ ഈ ഇലക്ഷന്‍ സമയത്ത് തന്നെ ഇങ്ങനെ ഒരു പ്രവര്‍ത്തി വേണമായിരുന്നോ? 

3. ടി.എന്‍. സീമയ്ക്ക് രാജ്യസഭ സീറ്റ് നല്‍കിയതിലൂടെ തന്റെ പാര്‍ട്ടി തനിക്ക് സ്ഥാനം നിഷേധിച്ചു എന്ന് വിശ്വസിക്കുന്ന സിന്ധു എന്തുകൊണ്ട് പാര്‍ട്ടി കമ്മിറ്റികളില്‍ ഈ വസ്തുത ഉന്നയിച്ചില്ല? (കുറച്ചു കാലമായി കമ്മിറ്റികളില്‍ പങ്കെടുക്കാറില്ലായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു)

4. വിദ്യാര്‍ത്ഥി സമരങ്ങളെ മുന്‍പന്തിയില്‍ നിന്നും നയിച്ച സിന്ധു അതിലൂടെ വളര്‍ന്ന് ഇന്നറിയപ്പെടുന്ന നിലയില്‍ എത്തിയപ്പോള്‍ പണ്ട് തന്റെ വളര്‍ച്ചയ്ക്ക് കാരണമായ ആ സമരങ്ങള്‍ തെറ്റായിരുന്നു എന്ന് പറയുന്നതിന് എന്ത് ന്യായീകരണമാണ് ഉണ്ടാകുന്നത്? (സമരങ്ങള്‍ ഒന്നോ രണ്ടോ അല്ല... പങ്കെടുത്തവര്‍ സിന്ധു മാ്രതവും അല്ല)

5. അബ്ദുള്ളക്കുട്ടിയും കെ.എസ്. മനോജും ചെയ്തതുപോലെ അവസരവാദ രാഷ്ട്രീയമാണിതെന്ന് (ഈ സമയത്ത്) ഉറപ്പിച്ചു പറയാതിരിക്കാന്‍ എന്ത് കാരണമാണ് സിന്ധു കാണുന്നത്?

3 comments:

  1. പാര്‍ട്ടിക്കാരുതന്നെ ത്സാന്‍സിറാണിയെന്നൊക്കെ വിളിച്ചപ്പോ കൊച്ചു കേറിയങ്ങു കോള്‍മയിര്‍ കൊണ്ടു. ആ മൂഢസ്വര്‍ഗ്ഗത്തിലിരുന്ന് ‘ആരവിടെ?’ ‘ നമ്മെ മനസ്സിലായില്ലേ?’ ന്നൊക്കെ കൂവിയപ്പോള്‍ ആരും വിളികേട്ടുകാണില്ല. ഇനീം ജേയെസ്സെസ്സിലോട്ടു പോകാം. ആളു കൊറവൊള്ളിടത്തു നല്ല പരിഗണനേം കിട്ടും. പേരെങ്കില്‍ വനിതാ നേതൃത്വവും .. :)

    ReplyDelete
  2. 1. എന്തുകൊണ്ട് ഒരു ചാവേറായി മാത്രം സിന്ദുവിനെ പാര്‍ട്ടി കണ്ടു? 2. ഏതൊക്കെ സ്ഥാനങളാണു പാര്‍ട്ടി അര്‍ഹതയില്ലാതെ ഇവര്‍ക്ക് നല്‍കിയത്?
    3.കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത പാര്‍ട്ടി ഇന്ന് അത് മാറ്റി പറഞ്ഞില്ലേ? അപ്പോള്‍ സിന്ധുവിനു അഭിപ്രായം മാറ്റി പറയാന്‍ അനുവാദമില്ലേ?

    ReplyDelete
  3. സിന്ധു ഒരിക്കലും പാര്‍ട്ടിയുടെ ചാവേര്‍ ആയിരുന്നില്ല

    ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചത് കൊണ്ട് ഗ്രാഫ് ഉയര്ന്നത്തെ

    ഉള്ളൂ.. എറണാകുളത് സിന്ധു വല്ലാതെ മറ്റാരെങ്കിലും മറ്സരിചിരുന്നുവെങ്കില്‍

    കെ വി തോമസ്‌ തോറ്റെനെ.. തീര്‍ച്ചയായിട്ടും സിന്ധുവിന് സ്വാതന്ത്ര്യങ്ങള്‍ ഉണ്ട് ..

    സ്വാതന്ത്ര്യങ്ങള്‍ കൂടിയതാണ് പുറത്തുപോകാന്‍ കാരണം

    ReplyDelete