Tuesday, March 29, 2011

വ്യത്യാസം കണ്ടുപിടിക്കുക


കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയ്ക്ക് ദിവസവും ഇറങ്ങുന്ന മാതൃഭൂമി ദിനപത്രവും കോണ്‍ഗ്രസ്സിന്റെ വീക്ഷണം ദിനപത്രവും തമ്മിലുള്ള വ്യത്യാസം (വാര്‍ത്തയില്‍) കണ്ടുപിടിക്കാന്‍ പറഞ്ഞാല്‍ പാവം വായനക്കാര്‍ തെണ്ടും. ഒന്നും കണ്ടുപിടിക്കാന്‍ കാണില്ല എന്നതു തന്നെ കാരണം. 

ഇടതുപക്ഷത്തെ (പ്രത്യേകിച്ചും സി.പി.എമ്മിനെ) കൊന്നു കൊലവിളിക്കുക എന്നതാണല്ലോ കോണ്‍ഗ്രസ്സിന്റെയും വീക്ഷണത്തിന്റെയും മുഖ്യ അജണ്ട. കൂട്ടിന് മനോരമ തുടങ്ങിയ വമ്പന്‍ മൊതലാളിമാരും. ഇത്രയും കാലം മലയാളിയുടെ ഇടയില്‍ ഒരു മഹനീയസ്ഥാനമുണ്ടായിരുന്ന മാതൃഭൂമിയും അങ്ങനെ ആ കൂട്ടത്തില്‍ ചെന്നുകയറിയിരിക്കുകയാണ്. 

പക്ഷേ കഴിഞ്ഞ കാലങ്ങളില്‍ കുടുംബത്തിലെ ഒരംഗംപോലെ മലയാളികള്‍ കൊണ്ടു നടന്ന നേരിന്റെ വര്‍ത്തമാനത്തിന് വളര്‍ച്ചാ നിലവാരം താഴോട്ടാണെന്നുള്ളത് വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കുന്നില്ലേ എന്തോ? ഒന്നരവര്‍ഷത്തിനിടയ്ക്ക് ലക്ഷത്തിലധികം കോപ്പികളുടെ കുറവാണ് ഈ ദിനപത്രത്തിന് ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി മുന്നണി മാറിയപ്പോള്‍ കൂടെ കൂട്ടിയതാണ് മാതൃഭൂമിയേയും. മലയാളത്തിലെ മിക്ക പത്രങ്ങളും ഇടത് മുന്നണിക്കെതിരെ പട നയിക്കുമ്പോള്‍ പിന്നെ ഞങ്ങള്‍ മാത്രം എന്തിന് ഒതുങ്ങണം എന്ന ചിന്തിയായിരിക്കും ഇതിന് പിന്നില്‍. മനോരമ എടുക്കുന്ന നിലപാടിന് സ്ഥിരതയുണ്ട്. അവര്‍ അന്നുമുതല്‍ ഇന്നുവരെ അവരുടെ സ്റ്റാന്റില്‍ ഉറച്ചുനിന്നവരാണ്. പക്ഷേ മാതൃഭൂമി അങ്ങനെയാണോ? സത്യവും അസത്യവും തിരിച്ചറിയാന്‍ മാതൃഭൂമി വരുത്തണം എന്ന ഒരു രീതിയുണ്ടായിരുന്നു കേരളത്തില്‍. പക്ഷേ  അതെല്ലാം പോയി. ഇപ്പോള്‍ അവരുടെ സ്ഥാനം ഒരു പരിധിവരെ മംഗളത്തിനാണ് കിട്ടിയിരിക്കുന്നത്. വിലയും കുറവ്... വല്ലതും വായ്ക്ക് രുചിയായി വായിക്കുകയും ചെയ്യാം.

ഈ സര്‍ക്കുലേഷന്‍ എന്നു പറയുന്ന സാധനത്തിന് ഒരു കുഴപ്പമുണ്ട്. നേരെ പൊയ്‌ക്കോണ്ടിരുന്നാല്‍ അങ്ങ് പോകും. കൈവിട്ടുപോയാല്‍.... പിന്നെ അറബിക്കടലില്‍ മുങ്ങിനോക്കിയാലും ങ്‌ഹേ. ഒന്നാമത് ഇപ്പോള്‍ വന്ന് വന്ന് പരസ്യമൊക്കെ കുറവ്. നല്ല നായന്‍മാരുടെ പത്രമാണെന്ന് പണ്ടേ ഒരു ചെറിയ പേരുണ്ട്. പക്ഷേ ഇപ്പോള്‍ അവരുടെ വീട്ടില്‍ പോലും മനോരമയാണ്. 

''എന്തായാലും വായിക്കുന്നത് കോണ്‍ഗ്രസ് അനുകൂല വാര്‍ത്തകള്‍. അങ്ങനയാണെങ്കില്‍ കുറച്ച് പേജ് കൂടുതലുള്ള മനോരമ തന്നെയിരുന്നോട്ടെ''

മൊത്തത്തില്‍ നോക്കുകയാണെങ്കില്‍ നഷ്ടം വീരേന്ദ്രകുമാറിനും മാതൃഭൂമിക്കുമാണ്. ഒന്ന് പെരുവഴിയായി. ഒന്ന് ആകാന്‍ പോകുന്നു. 

കുറിപ്പ്: ടൈംസ് ഓഫ് ഇന്ത്യയും മാതൃഭൂമിയും തമ്മില്‍ അലൈന്‍സ് ആകാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ 5 രൂപയ്ക്ക് ഒരു ഇംഗഌഷ് പത്രവും ഒരു മലയാള പത്രവും വായിക്കാം. ടൈംസ് ഓഫ് ഇന്ത്യ കൂട്ടത്തില്‍ ഉള്ളതുകൊണ്ട് തൂക്കിവിറ്റാല്‍ തന്നെ മുടക്കുമുതല്‍ തിരികെ കിട്ടും.

1 comment:

 1. മാത്യ്ഭൂമി വീരഭൂമി ആയിരിക്കുകയല്ലേ, പിണറായിയോടുള്ള കലിപ്പ്‌ കാരണം മാക്സിമം ഇടതിനെ താറടിക്കുക എന്നതായി ലക്ഷ്യം

  പക്ഷെ മനോരമ കൌശലത്തോടെ ആണു താറടിക്കുന്നത്‌ ഇവറ്‍ക്കു ആ വിദ്യ വശമില്ല പലപ്പോഴും വീരഭൂമി ഫയര്‍ നിലവാരത്തിലേക്കു പോകാന്‍ ഇതിടയാക്കി

  ജീവനക്കാറ്‍ക്കു തന്നെ ഈ വീരേന്ദ്രായ നമ എന്ന പരിപാടി ഇഷ്ടമല്ല വീരനു ജയ്‌ വിളിച്ചാല്‍ പ്രൊമോഷന്‍ വീരണ്റ്റെ പേരില്‍ സ്യൂഡോ ലേഖനം എഴുതുന്നവര്‍ക്ക്‌ ഇന്‍ ക്രിമെണ്റ്റ്‌ എന്നൊക്കെ ഉള്ള നിലയിലേക്ക്‌ പോയതോടെ പലരും എങ്ങിനെ എങ്കിലും തുലയട്ടെ എന്ന മോഡല്‍ ആയി

  സ്റ്റാഫ്‌ ആകെ പത്റത്തിണ്റ്റെ പോക്കില്‍ വറീഡ്‌ ആണൂ

  പക്ഷെ എന്തു ചെയ്യാം വീരനു ഇടതിനെ തുലച്ചേ മാറു എന്ന നയം മാത്റം , ഇടത്‌ ഇപ്പോള്‍ മാത്ര്യ്ഭൂമി മെനക്കെട്ടില്ലെങ്കിലും തോല്‍ക്കും

  ReplyDelete