Tuesday, March 1, 2011

സാറയുടെ വികൃതികള്‍


പേര് സാറാ പാലിന്‍. പേരു കേള്‍ക്കുമ്പോള്‍ വല്ല ഹോളിവുഡ് നടിയോ ഏതെങ്കിലും സ്‌പോര്‍ട്‌സ് താരമോ എന്നൊക്കെ തോന്നുമായിരിക്കാം. പക്ഷേ കക്ഷി അത്ര ചെറിയ പുള്ളിയൊന്നുമല്ല. തലേലെഴുത്ത് ഉണ്ടെങ്കില്‍ അമേരിക്കയിലെ 35 കോടിയോളം വരുന്ന (ഹത)ഭാഗ്യവാന്‍മാരെ ഭരിക്കേണ്ട പെണ്ണുമ്പുള്ളയാണ്. ഇപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള തയ്യാറെടുപ്പിലാണ് സാറാ പാലിന്‍. 

വയസ്സ് 47 ആയെങ്കിലും, ഈ മോഹിപ്പിക്കുന്ന സൗന്ദര്യം എന്നൊക്കെ പറയുന്നില്ലേ- അതിനു സാറാ പാലിനെ കണ്ടാല്‍ മതി. മണിച്ചിത്രത്താഴില്‍ ലാലേട്ടന്‍ പറയുന്നതുപോലെ 'എന്റെമ്മച്ചി എന്തൊരു സ്ട്രക്ച്ചറ്' എന്ന് പറഞ്ഞുപോകും ഗൂഗിള്‍ എടുത്ത് വച്ച് സെര്‍ച്ച് കൊടുത്തല്‍. വരുന്നതു മുഴുവന്‍ നല്ല ചൂടന്‍ പടങ്ങള്‍. ബിക്കിനി വേഷത്തിലുള്ളതും മാന്യമായിട്ടുപോലും വസ്ത്രം ധരിക്കാത്തതുമായ ചിത്രങ്ങള്‍ കാണുമ്പോള്‍ തലയില്‍ സ്വല്‍പ്പം എന്തരെങ്കിലുമുള്ള ഒരു സാധാ അമേരിക്കക്കാരനാണെങ്കില്‍ സ്വാഭാവികമായും ചോദിച്ചു പോകും 'തള്ളേ.... ഇവരരെങ്ങാനും നമ്മള പ്രസിഡന്റായാ എന്തരായിരിക്കും സ്ഥിതി?'

നാണം കെട്ടവരുടെ വേണ്ടാത്തിടത്ത് ആല്‍മരം കുരുത്താല്‍ അതും ആനന്ദം എന്ന് പണ്ടുള്ളവര്‍ പറഞ്ഞത് വെറുതയല്ല. ഇവിടെ ആല്‍മരമായിട്ടല്ല, ഗര്‍ഭമായിട്ടാണ് കുരുത്തത്. സ്വന്തം പുത്രിക്കാണെന്ന് മാത്രം. സാധാരണ പെണ്‍കുട്ടികളാണെങ്കില്‍ ഗര്‍ഭിണിയാകും. അതിലിപ്പോള്‍ എന്താ ഇത്ര അതിശയപ്പെടാന്‍? ഗര്‍ഭിണിയായില്ലെങ്കിലല്ലേ പ്രശ്‌നമുള്ളൂ എന്നൊക്കെ ചിന്തിക്കുന്നവര്‍ക്കായി ഒരു രഹസ്യം കൂടി പറയാം- പെണ്ണ് പ്രായപൂര്‍ത്തിയായിട്ടില്ല. അപ്പോള്‍ കല്ല്യാണം കഴിച്ചോ എന്ന് ചോദിക്കേണ്ടതില്ലല്ലോ. ഇതറിഞ്ഞതോടുകൂടി പെണ്ണിന്റെ തള്ള സാറ സന്തോഷം കൊണ്ട് ഇരിക്കാനും നില്‍ക്കാനും വയ്യാത്ത അവസ്ഥയാണെന്നാണ് കേട്ടത്. ഈ വംശം ഇവിടെ വച്ച് അറ്റ് േപാകുമെന്ന് കരുതിയവര്‍ക്ക്, ''പേടിക്കേണ്ടമ്മേ... ഞാനുണ്ട് നമ്മുടെ പാരമ്പര്യം നിലനിര്‍ത്താന്‍'' എന്ന് ഒരു മകള്‍ പറഞ്ഞാല്‍ അതില്‍കൂടുതല്‍ എന്ത് സന്തോഷമാണ് വേണ്ടത്. 

പക്ഷേ കഥ തീരുന്ന ലക്ഷണമൊന്നും കാണുന്നില്ല. പണ്ട് പട്ടിയെ നോക്കാനും ചെടിക്ക് വെള്ളമൊഴിക്കാനുമൊക്കെ ഒരുത്തനെ വീട്ടില്‍ നര്‍ത്തിയിരുന്നു. ഒരു ഫ്രാങ്ക് ബെയ്‌ലിയെന്നാണ് ഇദ്ദേഹത്തിന്റെ പേര്. പുള്ളിക്കാരന്റെ കയ്യില്‍ സാറാപാലിയുടെ കുറച്ച് ഫോട്ടോപടങ്ങള്‍ ഉണ്ട്. ഭാഗ്യവാന്‍ എന്ന് പറയാന്‍ വരട്ടേ. ശുക്രന്‍ തലയില്‍ കയറി ഡാന്‍സ് കളിക്കുന്ന ഭാഗ്യവാന്‍ എന്ന് പറയേണ്ടി വരും. കാരണം കയ്യില്‍ ഇരിക്കുന്നത് സാറാപാലിന്റെ നഗ്ന ഫോട്ടോകളാണു പോലും. ഇന്‍ ബ്ലൈന്‍ഡ് അലീഗിയന്‍സ് ഓഫ് സാറാ പാലിന്‍: എ മെമോയിര്‍ ഓഫ് ഔര്‍ ടമല്‍സ് ഇയേഴ്‌സ് എന്ന വായില്‍ കൊള്ളാത്ത ഒരു പേരില്‍ എഴുതിയ പുതിയ ബുക്കിലാണ് ബെയ്‌ലി ഇത് പറയുന്നത്. സാറചേച്ചി വീട്ടിനുള്ളില്‍ മുഴുവന്‍ അര്‍ദ്ധനഗ്നയായി മാത്രമേ നടക്കുമായിരുന്നുള്ളു. അങ്ങനെ വന്നപ്പോള്‍ ഞാന്‍ കുറച്ച് പടമങ്ങെടുത്തു. ബെയ്‌ലി പറയുന്നു. പക്ഷേ നമ്മള്‍ നിരാശരാകേണ്ട എന്നും ബയ്‌ലി കൂട്ടിച്ചേര്‍ക്കുന്നു. കാരണം പടങ്ങള്‍ ഉടന്‍ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യും. 

കഴിഞ്ഞ അലസ്‌കാ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് സമയത്ത് നഗ്നയായ സാറയെ ഭര്‍ത്താവ് ടോഡ് തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന അപൂര്‍വ്വ ചിത്രവും ഇക്കൂട്ടത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല സാറചേച്ചി അമേരിക്കയിലെ വിവിധ പത്രങ്ങള്‍ക്ക് താന്‍ സാറയുടെ ആരാധികയാണെന്ന പേരില്‍ കത്തുകളയക്കാറുണ്ടെന്നും ബെയ്‌ലി പറയുന്നു. കത്തുകളുടെ ഉള്ളടക്കങ്ങള്‍ ഒന്നുതന്നെ. ''സാറാ ഒരു വലിയ സംഭവമാണ്. ഇപ്പോള്‍ അമേരിക്കയില്‍ ജീവിച്ചിരിക്കുന്നവരില്‍ പ്രസിഡന്റാവാനുള്ള യോഗ്യതയുള്ള ഏക വ്യക്തി സാറയാണ്. സാറ മാത്രമാണ്.'' ഇതില്‍കൂടുതല്‍ എന്ത് വേണം. 

എന്നാല്‍ അമേരിക്കയില്‍നിന്നും സാറയുടെ കാര്യത്തില്‍ സുഖമുള്ള വാര്‍ത്തകളല്ല കേള്‍ക്കുന്നത്. ഇവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്നതിനോട് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് താല്‍പ്പര്യമില്ലെന്നാണ് കേള്‍ക്കുന്നത്. ഒരുപക്ഷേ മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അമേരിക്ക മുഴുവന്‍ സ്വയം പര്യാപ്തത നേടും- പുറത്ത് പറയാന്‍ പറ്റാത്ത കാര്യങ്ങളില്‍ മാത്രം.


2 comments:

  1. ഇപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള തയ്യാറെടുപ്പിലാണ് സാറാ പാലിന്‍??? what are you writting buddy? Republican Party candidate for president???

    ReplyDelete
  2. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകും എന്ന് കരുതപ്പെടുന്നയാളാണ് സാറാ പാലിന്‍. സാറാപാലിന്‍ ഡെമോക്രാറ്റിക്കുകളുടെ സ്ഥാനാര്‍ത്ഥിയായാലും അവസാന മത്സരത്തില്‍ ഡെമോക്രാറ്റിക്കുകളാണോ റിപ്പബ്ലിക്കന്‍സാണോ ജയിക്കുന്നതെന്നും പറയാന്‍ കഴിയില്ല.

    അല്ലാതെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേ്ണടി മാത്രം സംവരണം ചെയ്തിരിക്കുന്ന ഒന്നല്ല.

    ReplyDelete