Tuesday, March 15, 2011

അഹങ്കാരം കൂടിയോ?


അല്ലാ... എന്താണ് ഈ ധോണിയുടെ വിചാരം? നൂറ്‌കോടി ആള്‍ക്കാര്‍ ജീവിക്കുന്ന ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഒരു ക്രിക്കറ്റ് ടീമിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി എന്ന നിലയിലുള്ള അഹങ്കാരമാണോ? അതോ ഞാനല്ലാതെ ഇനി ഇന്ത്യന്‍ ടീമില്‍ വേറെ ക്യാപ്റ്റന്‍മാര്‍ ഉണ്ടാകില്ലെന്നുള്ള അബദ്ധ വിശ്വാസം വല്ലതുമാണോ? എന്തായാലും ഈ വേള്‍ഡ് കപ്പില്‍ ടീം താഴോട്ടാണെങ്കിലും ധോണി മുകളിലോട്ടാണ് (അഹങ്കാരത്തിന്റെ കാര്യത്തില്‍).

പ്രാഥമിക റൗണ്ടിലെ 6 കളികളില്‍ 5 എണ്ണത്തില്‍ മൂന്ന് ജയവും ഒരു സമനിലയുമായി മുകളിലാണ് ടീം നില്‍ക്കുന്നതെങ്കിലും ഭാവി ഒരു വലിയ ചോദ്യചിഹ്നമായി മുന്നില്‍ നിന്നും പല്ല് ഇളിച്ചു കാട്ടുന്നു. പൊരുതി ജയിച്ചെന്ന് അവകാശപ്പെടുന്നത് ഇന്നലത്തെ മഴയത്ത് കുരുത്ത് വാടണോ വേണ്ടയോ എന്ന് അറിയാതെ നില്‍ക്കുന്ന ബംഗഌദേശ്, അയര്‍ലണ്ട്, നെതര്‍ലാന്റ്‌സ് എന്നിവയ്‌ക്കെതിരെ. ഇംഗ്ലണ്ടിനോട് കഷ്ടപ്പെട്ട് നേടിയ ഒരു സമനിലയും. ഇതൊക്കെയാണ് സ്ഥതിയെങ്കിലും ധോണി പാഠം പഠിക്കുവാന്‍ തയ്യാറല്ല. 

പണ്ടേ നമ്മുടെ ചെറുക്കനെ പുള്ളിക്കാരന് കണ്ടൂട. പാക്കിസ്ഥാന്‍കാരനും ആസ്‌ട്രേലിയക്കാരനുമൊക്കെ പന്ത് എറിഞ്ഞിട്ട് ബാറ്റ്‌സ്മാന്റെ മുഖത്തുനോക്കി തള്ളയ്ക്കും തന്തയ്്കും വിളിക്കുമ്പോള്‍ നമ്മുടെ ചെറുക്കന്‍ അവരെ നോക്കി വെറുതെ കൊഞ്ഞണം കുത്തുക മാത്രമേ ചെയ്യുന്നുള്ളു. അതൊരു തെറ്റാണോ? എതിരാളികള്‍ ഉടുതുണി പൊക്കിക്കാട്ടുമ്പോള്‍ നമ്മള്‍ തൂവാലയെങ്കിലും കാട്ടണ്ടേ? പക്ഷേ ഇതാണ് നമ്മുടെ ക്യാപ്റ്റന് കണ്ടുകൂടാത്തത്. ആരെങ്കിലും ഒരാള്‍ എന്നെങ്കിലും ചെകിട് പൊളക്കെ ഒന്നു കൊടുത്താല്‍ തീരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളു. 

ബാക്കിയെല്ലാവരും പഴംവിഴുങ്ങികളായി നില്‍ക്കുമ്പോള്‍ നമ്മുടെ ചെറുക്കന്‍ പ്രതികരിക്കുന്നത് പുള്ളിക്ക് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ലോകകപ്പ് ലിസ്റ്റില്‍ ചെറുക്കന്‍ ഉള്‍പ്പെട്ടതുമില്ല. പക്ഷേ എല്ലാം മുകളിലിരിക്കുന്നവന്‍ കാണുന്നുണ്ട്. മുകളിലിരിക്കുന്നവനെ അവിടെ ഇരിക്കാന്‍ സമ്മതിക്കാതെ പൊങ്കാലയും വഴിപാടുമൊക്കെ കൂടിയപ്പോള്‍ അങ്ങേര് പ്രവീണ്‍കുമാറിന് പണികൊടുത്തു. ആ ഗ്യാപ്പില്‍ ചെറുക്കന്‍ കയറി. അവിടെ ധോണി ക്യാപ്റ്റന്‍ തോറ്റു. 

പക്ഷേ ബംഗ്ലാദേശുമായിട്ടുള്ള ആദ്യ കളിയില്‍ ചെറുക്കന്റെ ജാതകം തെറ്റി. ബാറ്റുപോലും നേരെചൊവ്വെ പിടിക്കാനറിഞ്ഞുകൂടാത്ത പയലുകള്‍ ചെറുക്കനെക്കേറി അങ്ങ് മേഞ്ഞു. ഹോ... ധോണിയുടെ മനസ്സില്‍ രണ്ടു ലഡുക്കള്‍ ഒരുമിച്ച് പൊട്ടി. അടുത്ത കളികളില്‍ ചെറുക്കന്‍ ഔട്ട്. ആര്‍ക്കും ചോദ്യവുമില്ല, പറച്ചിലുമില്ല. 

ക്യാപ്റ്റന്റെ അഹങ്കാരം അവിടം കൊണ്ടും തീര്‍ന്നില്ല. നെതര്‍ലാന്റ്‌സുമായുള്ള മത്സരം അയ്യോ വയ്യേ പറഞ്ഞ് ജയിച്ചശേഷം പത്രസമ്മേളനം വിളിച്ചുകൂട്ടി ഒരു കാച്ചങ്ങ് കാച്ചി. ഓപ്പണര്‍മാര്‍ ഇത്ര റണ്‍സൊന്നും എടുത്താല്‍ പോര. അവര്‍ കുറച്ച് ഉത്തരവാദിത്വത്തോടെ കളിക്കണം എന്നൊക്കെ. പത്ര സമ്മേളനത്തിന് ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നോ എന്നറിയില്ല, അടുത്ത കളിയില്‍ സച്ചിന്‍ സെഞ്ച്വറിയടിച്ചു.

പക്ഷേ ദക്ഷിണാഫ്രിക്കയുമായുള്ള കളിയിലാണ് ക്യാപ്റ്റന്‍ ഒരു യഥാര്‍ത്ഥ ക്യാപ്റ്റനായി അവതരിച്ചത്. കളിക്കിടെ പവര്‍പ്ലേ എന്നു പറയുന്ന സംഗതിയിലാണ് കാര്യം എന്ന് ക്യാപ്റ്റന്‍ പണ്ടെവിടയോ വായിച്ചത് ഓര്‍മ്മവന്നു. സ്‌കോര്‍ബോര്‍ഡ് നോക്കിയപ്പോള്‍ റണ്‍സും കുഴപ്പമില്ലാതുണ്ട്. പിന്നെ എന്തിന് വൈകണം. ''എടുക്കടേയ് പവര്‍പ്ലേ''. സച്ചിനും ഗംഭീറുമായിരുന്നെന്നു തോന്നുന്നു ക്രീസില്‍. കേള്‍ക്കേണ്ട താമസം അവര്‍ പവര്‍പ്ലേ എടുത്തു. പെറുക്കിക്കെട്ടി ഡ്രസ്സിംഗ് റൂമിലേക്ക് വരുകയും ചെയ്തു. പിന്നെ വരിവരിയായി ഘോഷയാത്രപോലെ ഓരോരുത്തരും വന്നു. ഓവര്‍ തരുന്നതിന് മുമ്പ് ആഫ്രിക്കകാരന്‍മാര്‍ എറിഞ്ഞ് ഒതുക്കിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. 

ഇതിനിടയില്‍ ധോണിയുടെ ഇഷ്ടഭാജനം യൂസഫ് പഠാന്റെ കാര്യമാണ് കഷ്ടം. സിക്‌സര്‍ അടിക്കാന്‍ വേണ്ടി മാത്രം ജനിച്ച വ്യക്തി. സിക്‌സ് അല്ലെങ്കില്‍ ഔട്ട്. അതിലൊന്നും ധോണിക്ക് ഒരു പരിഭവുമില്ല. ദക്ഷിണാഫ്രിക്കക്കെതിരെ ബൗളിംഗ് സമയത്ത് അടി കൊണ്ട് കണ്‍ട്രോള്‍ പോയി നില്‍ക്കുന്ന നെഹ്‌റയെ കൊണ്ടു തന്നെ അവസാന ഓവര്‍ എറിയിപ്പിച്ച ധോണി തന്റെ അഹങ്കാരത്തിന് അടിവരയിടുന്ന ഒരു കാര്യം കൂടി ചെയ്തു. കുറച്ച് റണ്‍സ് വഴങ്ങിയവര്‍ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു എന്നത് ക്യാപ്റ്റന്റെ കണ്ണില്‍ പിടിക്കാത്തതാണോ എന്തോ? അവിടെ നമ്മുടെ ശ്രീയായിരുന്നെങ്കില്‍ കണ്ണുരുട്ടിയെങ്കിലും ഒരു വിക്കറ്റ് തെറിപ്പിച്ചേനെ.

ഒന്നും പുറത്ത് വരുന്നില്ലെങ്കിലും ഏതാണ്ടൊക്കെ അന്തര്‍നാടകങ്ങള്‍ ടീമിനുള്ളില്‍ നടക്കുന്നുണ്ട്. വളരേണ്ടവരെ ഒതുക്കാനും ഒതുങ്ങേണ്ടവരെ വളര്‍ത്താനും ചിലര്‍ക്ക് കാര്യശേഷിയും അധികാരവും കിട്ടുമ്പോള്‍ വെറുമൊരു ബലിയാടായി ടീം അനിവാര്യമായ ദുരന്തത്തിലേക്ക് പോകും. ക്രിക്കറ്റിന് പഴയ ആവേശമില്ല. പലര്‍ക്കും ഇപ്പോള്‍ ഇതൊരു കളിയല്ല. ബിസിനസ്സാണ്. അങ്ങനെവരുമ്പോള്‍ ഇതൊക്കെ അതിന്റെ ഒരു ഭാഗം മാത്രം.

5 comments:

 1. ബെറ്റിംഗ്‌ ലോബിയാണു ധോനിയെക്കാള്‍ കളി നിയന്ത്രിക്കുന്നതെന്നു തോന്നുന്നു, ഇവരുടെ എല്ലം മൊബൈല്‍ ടാപ്പു ചെയ്താല്‍ നീര റാഡിയയെക്കാള്‍ സ്തോഭജനകമായ വെളിപ്പെടുത്തലുകള്‍ ഉണ്ടയേക്കാം പക്ഷെ ആറ്‍ക്കു നേരം നെതര്‍ ലാന്‍ഡിനെതിരെ കളിച്ച കളി ബെറ്റിംഗ്‌ ലോബിക്കു വേണ്ടിയല്ലേ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു, ധോണി ബാറ്റ്സ്മാന്‍ എന്ന നിലയില്‍ പരാജയം ആണു താനും ആകെ ഒരു സേവാഗ്‌ ആണു കളിക്കുന്നത്‌ അതു പണ്ടത്തെ ശ്രീകാന്ത്‌ പോലെ നിന്നാല്‍ നിന്നു പോയാല്‍ പോയി ഏതായാലും ഈ കളി കാണാന്‍ കാശു മുടക്കി പോകുന്നവരുടെ കാര്യം കട്ടപ്പുക

  ReplyDelete
 2. sreesanth is famous for his agression. But what he is showing in th field is not agression.see sachin, see robin sing, they are showing the real agression.I think sreesanth had mistaken by the media about agression. The pakiathans and Australians are sledging in the matches.But we should remember that thats not a part of Indian culture. Great men in cricket (like courtney walsh)are still remembering for their good behavior. Not for using ugly words. But most of his time in field Sreesanth behaving like a Gorilla. I think sreesanth should under gone behaviour therapy as soon as he can.

  ReplyDelete
 3. @Anujunath there are people who admire Sreesanth for his on field behavior. I am one among and we are numerous fans. For us, he doesn't want to go for any therapy and just continue the way he is playing cricket. He is not acting. It is just coming automatically. We like that aggression. Then about culture, who cares, in our culture, we have been not using computer. But why you are now.

  ReplyDelete
 4. Thalle... shanthumonum fanso????

  ReplyDelete