Tuesday, March 22, 2011

പോണ്ടിംഗ് ഇനിയും ജനിക്കണം...


''വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയിലെ ക്ലബ്ബിലും പബ്ബിലുമൊക്കെ വെള്ളമടിച്ച് അഴിഞ്ഞാടി നടന്ന ഒരു പഴയ പോണ്ടിംഗുണ്ട്. വൃത്തികെട്ട പോണ്ടിംഗ്. മുറിവൊന്നും ഏറ്റില്ലെങ്കിലും ഉറങ്ങുന്ന ഒരു സിംഹം. അതിനെ പുറത്തെടുപ്പിക്കാന്‍ ശ്രമിക്കരുത്. നല്ലതാവില്ല ആര്‍ക്കും'' എന്ന് ഓര്‍മ്മിപ്പിക്കുംപോലെയാണ് ചിലപ്പോള്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ പെരുമാറ്റം. ഏഷ്യക്കാരെ പ്രത്യേകിച്ചും ഇന്ത്യക്കാരെ മനുഷ്യ ജീവികളായി കണക്കാക്കാന്‍ ബുദ്ധിമുട്ടുന്ന ഓസ്‌ട്രേലിയന്‍ വര്‍ഗ്ഗത്തിന്റെ പ്രതിനിധി എന്ന നിലയ്ക്ക് എന്തിനും ഏതിനും ഒരു മേധാവിത്വം വേണമെന്ന് ആഗ്രഹിക്കുകയും അത് കിട്ടാതാവുമ്പോള്‍ ഉണ്ടാകുന്ന ചൊറിച്ചിലില്‍ നിന്നും ഉത്ഭവിക്കുന്ന ദേഷ്യം ഗ്രൗണ്ടിലോ, റൂമിലോ, കക്കൂസിലോ വച്ച് പ്രകടിപ്പിക്കുകയും ചെയ്യുന്ന പോണ്ടിംഗിനോട് ചിലപ്പോള്‍ സഹതാപമാണ് തോന്നുന്നത്. 

ലോകകപ്പിലെ സിംബാവേയ്ക്ക് എതിരെയുള്ള കളിയില്‍ റണ്ണൗട്ടായി ഡ്രസ്സിംഗ് റൂമിലെത്തിയ പോണ്ടിംഗ് അവിടെയുള്ള ടെലിവിഷന്‍ അടിച്ചുതകര്‍ത്തത് ഇതിന് തെളിവാണ്. ക്രിക്കറ്റ് പലപ്പോഴും മാന്യതയുടെ ലംഘനമായി മാറാറുണ്ടെങ്കിലും പോണ്ടിംഗില്‍ നിന്നും ഉണ്ടാകുന്നതിന്റെയത്ര വരുന്നില്ല. പോണ്ടിംഗിന് മുമ്പ് ക്യാപ്റ്റനായിരുന്ന സ്റ്റീവ് വോയും മാര്‍ക്ക് ടെയിലറുമൊക്കെ മാന്യമായി ആ സ്ഥാനം അലങ്കരിച്ചവരായിരുന്നു. 

സെഞ്ച്വറിയുെട കാര്യത്തിലായാലും റണ്‍സിന്റെ കാര്യത്തിലായാലും പോണ്ടിംഗിനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന നമ്മുടെ സച്ചിനെ എന്തായാലും ഒന്ന് നോക്കി പഠിക്കാവുന്നതാണ്. കഴിഞ്ഞ വെസ്റ്റിന്റീസുമായിട്ടുള്ള കളിയില്‍ രവി രാംപാലിന്റെ പന്ത് ബാറ്റിലുരസി കീപ്പര്‍ പിടിച്ചപ്പോള്‍ അമ്പയര്‍ സ്റ്റീവ് ഡേവിസ് ഔട്ട് അല്ല എന്ന് തലയാട്ടിയിട്ടും അതുപോലും ശ്രദ്ധിക്കാതെ സച്ചിന്‍ ഡ്രസിംഗ് റൂമിലേക്ക് നടന്നു. കാരണം സച്ചിന് ഉറപ്പുണ്ടായിരുന്നു താന്‍ ഔട്ട് ആണെന്ന്. പക്ഷേ അതിലല്ല കാര്യം-ആ സമയം സച്ചിന്‍ തന്റെ നൂറാം സെഞ്ച്വറിക്കും 18000 റണ്‍സിനും അരികിലായിരുന്നു. 

അമ്പയര്‍ ഔട്ട് വിധിക്കാത്തതുകൊണ്ട് സച്ചിന് വേണമെങ്കില്‍ ബാറ്റ് ചെയ്യാമായിരുന്നു. സെഞ്ച്വറിയും അടിക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിന് അത് മാന്യതയായി തോന്നിയില്ല. പക്ഷേ പാക്കിസ്ഥാനെതിരെ നടന്ന കളിയില്‍ പോണ്ടിംഗ് കളഞ്ഞ് കുളിച്ചത് തന്റെ മാന്യതയാണ്. 

മുഹമ്മദ് ഹനീഫിന്റെ പന്ത് തന്റെ ബാറ്റില്‍ തട്ടിയാണ് േപായതെന്ന് ഉറപ്പുണ്ടായിട്ടും അമ്പറയിന്റെ തീരുമാനത്തിന് കാത്തുനിന്ന പോണ്ടിംഗ് ഇവിടെയാണ് ക്രിക്കറ്റിലെ ദൈവത്തെ കണ്ടുപഠിക്കേണ്ടത്. ബാറ്റില്‍ പന്ത് കൊണ്ടു എന്ന് കളിക്ക് ശേഷം പോണ്ടിംഗ് തന്നെ സമ്മതിച്ചതാണ്. പക്ഷേ അതുകൊണ്ടെന്താ... നല്ല സുന്ദരമായി പാക്കിസ്ഥാനോട് തോറ്റു. 

ഈ ഒരു കാര്യത്തില്‍ പോണ്ടിംഗ് സച്ചിന്റെ മുന്നില്‍ നമിക്കണം. ഇന്ത്യ എന്ന് കേള്‍ക്കുമ്പോള്‍ ഉയര്‍ന്നു തിളയ്ക്കുന്ന വര്‍ഗ്ഗ വിവേചന രക്തം വെറുതേ ചുടാക്കാതെ ഗ്രൗണ്ടില്‍ പാലിക്കേണ്ട മാന്യത കുറച്ചെങ്കിലും പ്രകടിപ്പിച്ചാല്‍ പേരിനൊപ്പവും പ്രതിഭയ്‌ക്കൊപ്പവും സച്ചിനൊപ്പമെത്താന്‍ പോണ്ടിംഗ് ഇനിയും ഒരു രണ്ടുമൂന്ന് ജന്മം കൂടി ജനിക്കേണ്ടിയിരിക്കുന്നു എന്ന് ജനങ്ങളെ കൊണ്ട് പറയിപ്പിക്കാതിരിക്കാം.

4 comments:

  1. ചിലപ്പോള്‍ സ്വന്തം ടീമിലെ കളികാരോടും ഇങ്ങിനെയോക്കേതന്നെയാ പോണ്ടിംഗ്.

    ReplyDelete
  2. you are right in many ways.. which match did he walked off? a match without any value.. do you remember world cup FINAL when Adam GillCrhist walked off without the umpires decesion? so there are good people in many countries.. you just cant say all australians are bad... yep.. Ponting was never a good boy though:)

    ReplyDelete
  3. എല്ലാ ഓസ്‌ട്രേലിയക്കാരും മോശമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല മുക്കുവാ... ''പോണ്ടിംഗിന് മുമ്പ് ക്യാപ്റ്റനായിരുന്ന സ്റ്റീവ് വോയും മാര്‍ക്ക് ടെയിലറുമൊക്കെ മാന്യമായി ആ സ്ഥാനം അലങ്കരിച്ചവരായിരുന്നു'' ഇത് വായിച്ചിട്ട് താങ്കള്‍ക്ക് അങ്ങനെ തോന്നിയോ?

    ഗില്‍ക്രിസ്റ്റും മാന്യമായി ചെയ്തിരിക്കാം. പക്ഷേ ഞാനിവിടെ സൂചിപ്പിച്ചത് നമ്മുടെ സച്ചിന്റെ കാര്യമാണ്. ഈ വേള്‍ഡ് കപ്പില്‍ സച്ചിനും പോണ്ടിംഗും തമ്മില്‍ ഇക്കാര്യത്തിലുള്ള താരതമ്യം മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.... അങ്ങനെയാണെങ്കില്‍ മാന്യതയുടെ കഥപറയാന്‍ ഒരുപാടുണ്ട് സുഹൃത്തേ...

    1987 ലെ വേള്‍ഡ് കപ്പില്‍ ഒക്‌ടോബര്‍ 16-ാം തീയതി നടന്ന പാക്കിസ്ഥാന്‍- വെസ്റ്റിന്റീസ് കളി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്റീസ് 216 റണ്‍സ് എടുത്തു. ശേഷം ബാറ്റ് ചെയ്ത പാവക്കിസ്ഥാന് അവസാനം ഒരു ബാള്‍ ബാക്കിനില്‍ക്കേ ജയിക്കാന്‍ 4 റണ്‍സ് വേണം. ആകെയുള്ളത് 1 വിക്കറ്റും. ബാറ്റിങ്ങിന് നില്‍ക്കുന്നത് അബ്ദുള്‍ ഖാദര്‍. റണ്ണിങ്ങിന് സലീം ജാഫറും. അവസാന ഓവര്‍ ബോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് വാല്‍ഷും.

    വാല്‍ഷ് ബോള്‍ ചെയ്യാന്‍ വേണ്ടി ഓടിവരുമ്പോള്‍ റണ്ണിങ്ങിനായി നിന്ന സലീം ജാഫര്‍ ക്രീസിനു വെളിയിലാണ്. വാല്‍ഷിന് വേണമെങ്കില്‍ ബൗളിംഗ് ആക്ഷന്‍ പൂര്‍ത്തിയാക്കിയിട്ട് സലീം ജാഫറിനെ ഔട്ട് ആക്കാമായിരുന്നു. പക്ഷേ വാല്‍ഷ് അത് ചെയ്തില്ല. പകരം സലീംജാഫറെ വിളിച്ച് കാര്യം പറയുകയാണ് ചെയ്തത്്.

    അവസാന ബോള്‍ അബ്ദുള്‍ ഖാദര്‍ ഫോര്‍ അടിച്ച് പാകിസ്ഥാനെ വിജയിപ്പിക്കകുകയും ചെയ്തു.

    ആ കളിയിലെ തോല്‍വി മൂലം ആദ്യമായി അവര്‍ ഫസ്റ്റ് റൗണ്ടില്‍ പുറത്തായി.

    അങ്ങനെയാണെങ്കില്‍ വാല്‍ഷ് ചെയ്തതല്ലേ യഥാര്‍ത്ഥ മാന്യത?

    ReplyDelete
  4. ആസ്റ്റ്രേലിയന്‍ വര്‍ഗ്ഗത്തിന്റെ പ്രതിനിധി എന്നെഴുതിയപ്പോ... അത്രവേണ്ടാന്ന് തോന്നി.. പുറത്ത് പോകാതിരുന്ന്, ചലഞ്ചില്‍ പുറത്തായാല്‍ കോടികളുടെ പരസ്യം ചിലപ്പോള്‍ കുറയും.. നമ്മടെ ടൈഗര്‍ വുഡ്സിനെപ്പോലെ!

    ReplyDelete