Thursday, March 31, 2011

എന്താ ഇന്ത്യയ്ക്കല്ലേ?


1996 ലെ ക്രിക്കറ്റ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍. ബാഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത് ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനും. മത്സരത്തിന്റെ തലേദിവസം പാക് ക്യാപ്റ്റന്‍ വസീം അക്രം പത്രസമ്മേളനത്തില്‍ പറഞ്ഞു. ''ഇന്ത്യയുമായുള്ള മത്സരം ഞങ്ങള്‍ ഒരു പരിശീലന മത്സരത്തിന്റെ ലാഘവത്തോടെ മാത്രമേ കാണുന്നുള്ളൂ''

പിറ്റേന്ന് പാക്കിസ്ഥാന്‍ ഇന്ത്യയോട് തോല്‍ക്കുന്നത് പുറത്തിരുന്ന കാണാനായിരുന്നു അക്രത്തിന്റെ വിധി. കാരണം പരിക്ക് മൂലം അദ്ദേഹത്തിന് അന്ന് കളിക്കാനായില്ല. പകരം അമീര്‍ സൊഹൈല്‍ ക്യാപറ്റനായ ആ കളിയില്‍ ഇന്ത്യ പാക്കിസ്ഥാനെ 39 റണ്‍സിന് തോല്‍പ്പിച്ചു.

അന്ന് ആ കളിയില്‍ പുറത്തായപ്പോള്‍ വേദനയോടെ ഗ്രൗണ്ട് വിട്ടുപോയ ഒരു പാക്കിസ്ഥാന്‍ കളിക്കാരനുണ്ടായിരുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷിയായ ജാവേദ് മിയാന്‍ദാദ്. മിയാന്‍ദാദിന്റെ അവസാന ഏകദിനമായിരുന്നു അന്ന്. ഇന്ത്യയ്‌ക്കെതിരെ എന്നും ശക്തിയാര്‍ജ്ജിച്ചിരുന്ന മിയാന്‍ദാദിന്് പാക്ഷേ, ആ കളിയില്‍ നേടാനായത് 38 റണ്‍സ്. 

(വിരമിച്ച ശേഷം മിയാന്‍ദാദ് കോച്ചായി ടീമിലെത്തിയിരുന്നു. അപ്പോള്‍ ആവശ്യമെങ്കില്‍ കളിക്കാരനായി ഗ്രൗണ്ടിലിറങ്ങാമെന്ന് സെലക്ടര്‍മാര്‍ അധികാരം കൊടുത്തെങ്കിലും മിയാന്‍ദാദ് അതു് ഉപയോഗിച്ചില്ല)

ഈ സംഭവമാണ് കഴിഞ്ഞദിവസം നടന്ന ഇന്ത്യാ പാക്കിസ്ഥാന്‍ മത്സരം ഓര്‍മ്മിപ്പിക്കുന്നത്. അവിടെയും ക്യാപ്റ്റന്‍ പത്രക്കാരോട് സംസാരിച്ചു. ''ഇന്ത്യ ജയിക്കില്ല... ജയിക്കാന്‍ ഞങ്ങള്‍ വിടില്ല. ഞങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല....'' എന്നൊക്കെ. പക്ഷേ ഇവിടെയും വിധി അവര്‍ക്ക് എതിരായി. (സച്ചിന്റെ കാര്യത്തില്‍ അഫ്രീദിയുടെ വെല്ലുവിളി ശരിയായി. മരിച്ചുകിടന്നാണെങ്കിലും ആ ക്യാച്ചെടുത്തല്ലോ!!!)

ഇവിടെയും അവസാന ഏകദിനം കളിക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു പോരാളിയുണ്ടായിരുന്നു പാക് ടീമില്‍. റാവല്‍പിണ്ടി എക്‌സപ്രസ്സ്. പക്ഷേ, എന്തുകൊണ്ടോ ഷൊയ്ബ് അക്തറിനെ ഫൈനല്‍ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 

തോറ്റാലും ഇന്ത്യയുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും പാക് കളിക്കാര്‍ക്ക് മനസ്സലായല്ലോ...

ഇനി ഇന്ത്യയുടെ ഊഴം. 1996 ലെ ലോകകപ്പ് സെമി ഫൈനലില്‍ ഈഡന്‍ ഗാര്‍ഡനില്‍ ലങ്കയോട് തോറ്റ് പുറത്തുപോകേണ്ടി വന്നതിന്റെ വേദന... കൊല്‍ക്കത്തയുടെ മണ്ണില്‍ വീണ കാംബ്ലിയുടെ കണ്ണീരിന്റെ നനവ്... ആ ടൂര്‍ണമെന്റിലെ തന്നെ ലീഗ് മത്സരത്തില്‍ മനോജ് ്രപഭാകറിന്റെ ക്രിക്കറ്റ് ജീവിതം തന്നെ മാറ്റിമറിച്ച ജയസൂര്യയുടെയും കലുവിതരണയുടെയും ആ ഇന്നിംഗ്‌സ്... ഇതൊക്കെ മറക്കാന്‍ ലങ്കയെ തോല്‍പ്പിച്ച് ലോകകപ്പ് ധോണിയും സംഘവും ഇന്ത്യയിലെത്തിക്കണം. 

കൂട്ടിന് നൂറുകോടിക്ക് മുകളിലുള്ള പ്രാര്‍ത്ഥകളുടെ പിന്‍ബലവും...

എന്താ, ലോകകപ്പ് നമ്മള്‍ക്ക് തന്നയല്ലേ?

2 comments:

 1. ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിക്കും അവറ്‍ ന്യൂസിലാന്‍ഡിനോടൂ വെള്ളം കുടിച്ച്തല്ലെ ഫീല്‍ഡിംഗ്‌ ഇന്ത്യ മെച്ചപ്പെട്ടു നമ്മള്‍ടെ ശ്റീശാന്ത്‌ ഇപ്പോഴും വെള്ളം കോരി ആയി കഴിയുന്നു, വിരാട്‌ കൊഹ്ളികു പകരന്‍ പഠാനെ ഇറക്കിയാല്‍ മധ്യ നിര കുറെക്കൂടി മെച്ചപ്പെടും വിരാട്‌ കൊഹ്ളി രണ്റേറ്റ്‌ മന്ദഗതി ആക്കുന്നു

  I doubt yesterday match was a fixed one.

  സച്ചിന്‍ സെഞ്ച്വറി അടിച്ചാല്‍ ഇന്ത്യ തോല്‍ക്കുമെന്നറിയാവുന്ന പാകിസ്ഥാന്‍ സച്ചിണ്റ്റെ കാച്ച്‌ എല്ലാം കളഞ്ഞു ഇന്ത്യ ജയിക്കാനായി സച്ചിന്‍ വിക്കറ്റു കളായാനും നോക്കി, ഒടുവില്‍ പഠാന്‍ ആയ അഫ്റൈഡിക്കു തല പെരുത്ത്‌ കാച്ചെടുത്തു

  പാകിസ്ഥാന്‍ ജയിക്കണം എന്ന ഒരു രീതി കളിയില്‍ കണ്ടില്ല പാവം ഗീലാനി കയ്യടിക്കണൊ വേണ്ടയോ എന്ന മട്ടില്‍ മുഴുങ്ങസ്യ ഇരുന്നു

  ഇന്ത്യക്ക്‌ ഐ എസ്‌ ഐ അടുത്ത പണി പ്ളാന്‍ ചെയ്യുന്നെന്നാണു എനിക്കു അവരുടെ ചിരിയും സ്നേഹവും കണ്ടപ്പോള്‍ തോന്നിയത്‌

  ReplyDelete
 2. എന്റെ പോന്നു സുശീലാ.. വെറുതെ കിടന്നു വങ്കത്തരം പറയല്ലേ... സച്ചിന്‍ സെഞ്ച്വറി അടിച്ചാല്‍ തോല്‍ക്കുമാത്രേ... പേപ്പറില്‍ കാണുന്നത് തൊണ്ട തൊടാതെ വിഴുങ്ങിയിട്ട് എടുത്ത് അലക്കല്ലേ... സച്ചിന്‍ അടിച്ച ൪൮ എണ്ണത്തില്‍ 33 സെഞ്ച്വറികള്‍ മാച്ച് വിന്നിംഗ് ആയിരുന്നു. അടുത്ത സ്ഥാനത്തുള്ള പോണ്ടിംഗ് നു ആകെ 30 സെഞ്ച്വറി യെ ഉള്ളു... മാച്ച് വിന്നിംഗ് സെഞ്ച്വറി അല്ല! ആകെയുള്ള സെഞ്ച്വറികള്‍.

  ReplyDelete