Saturday, April 2, 2011

ദുഃഖവെള്ളി...


ഇന്ത്യ ഇന്ന് കപ്പ് നേടും എന്ന് നൂറ് കോടി, സോറി... നൂറ്റിഇരുപതില്‍പരം കോടി ജനങ്ങളും കൂടെ ഞാനും ഉറച്ച് വിശ്വസിക്കുമ്പോഴും, കപ്പ് നേടിയാലും വെള്ളിയാഴ്ച രാത്രി സംഭവിച്ച ആ മഹാദുരന്തം എങ്ങനെ മറക്കും എന്നറിയാതെ നീറി ഉഴറുകയാണ് ഈ കേരളത്തിലെ ജനങ്ങള്‍. ഇന്ത്യ കപ്പ് നേടിയാലും ആ സന്തോഷം കുറച്ചുപോലും പ്രകടിപ്പിക്കാനാകാതെ നാവിറങ്ങി നില്‍ക്കുന്ന മലയാളികള്‍, പ്രത്യേകിച്ചും സ്ത്രീജനങ്ങള്‍. ഒരു കപ്പല്ല, ഒരായിരം കപ്പ് ധോണി കൊണ്ടു തന്നാലും ഇതിനു പകരമാകില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവര്‍. 

അതേ... ആന്റിയമ്മ മരിച്ചു. അതും ജെ.പിയുടെ മടിയില്‍ കിടന്ന്. ക്രൂരതകൊണ്ട് ഇരട്ടകളായ അരുണയേയും സീമയേയും കെട്ടിയവനായ മേനോനേയുമൊക്കെ ദ്രോഹിച്ച് ദ്രോഹിച്ച് പാരിജാതം എന്ന സീരിയലിനെ രണ്ടര വര്‍ഷത്തില്‍ കൂടുതല്‍ വലിച്ചിഴച്ച് ഒടുവില്‍ മാനസാന്തരപ്പെട്ട് കുടുംബബന്ധങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ നമ്മുടെ സ്വന്തം ആന്റിയമ്മ എന്ന ഭായി ഇന്നലെ രാത്രി എട്ട് മണിക്ക് മൂക്കില്‍ കൂടി രക്തം വന്ന് മരിച്ചു. 

കുറച്ചുനാളായി ആന്റിയമ്മയുടെ ഹാര്‍ട്ടിന് എന്തോ കംപ്ലയിന്റ് കണ്ടുപിടിച്ചപ്പോഴെ സ്ത്രീ പ്രേക്ഷക സമൂഹം വീര്‍പ്പുമുട്ടലോടെയാണ് ഓരോ എപ്പിസോഡും കണ്ട് തീര്‍ത്തത്. ഒടുവില്‍ ഇന്നലെ ആസംഭവം നടക്കുമ്പോള്‍ പലരും കണ്ണ് തുടക്കുന്നുണ്ടായിരിക്കണം. പക്ഷേ ഏറ്റവും വേദനിപ്പിക്കുന്ന സംഭവം അതൊന്നുമല്ല. പരമ്പരയും അവസാനിച്ചു. ആന്റിയമ്മയ്ക്ക് ഒരു അനുജത്തി ഇല്ലാതെ പോയതും അഭിനയിച്ചിരുന്ന താരങ്ങള്‍ക്ക് പലര്‍ക്കും വാര്‍ദ്ധക്യ സഹജമായ അസുഖം പിടിപെട്ടതിനാലുമാണ് പരമ്പര നിര്‍ത്താന്‍ കാരണമെന്ന് അറിയുന്നു. 

(സിനിമാതാരംഐശ്വര്യയ്ക്ക്‌ ഇനി പണിയില്ലാതെ വീട്ടിലിരിക്കേണ്ടിവരും)

കുറിപ്പ്: (സ്ത്രീകള്‍ക്കല്ല) പണ്ട് ഒരു പാവം മധുമോഹനെ ഒരു മാനസിയുടെ പേരില്‍ എന്തൊക്കെയാണ് പറഞ്ഞതെന്ന് പ്രേക്ഷക സമൂഹത്തിന് ഓര്‍മ്മയുണ്ടോ? ഇപ്പോള്‍ മനസ്സിലായില്ലേ 'കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന്'

മര്യാദയ്ക്ക് പോയി ചെയ്തുപോയ തെറ്റുകള്‍ക്ക് മധുമോഹന്റെ കാലുപിടിച്ച് മാപ്പുപറ.

2 comments:

  1. ആന്റിയമ്മ മരിച്ചതിനു സിനിമാതാരം ലക്ഷ്മിക്ക് എങ്ങനെയാണ് പണി നഷ്ടപ്പെടുന്നത് ? എല്ലെങ്കില്‍ തന്നെ കുറെ വര്‍ഷമായി അവര്‍ക്ക് നഷ്ടപ്പെടാന്‍ തക്ക പണി ഒന്നും ഇല്ലെന്നാണ് അറിവ് .ആന്റി അമ്മയായി അഭിനയിച്ചത് അവരുടെ മകള്‍ ഐശ്യര്യ യാണ് .ഏതാനും സിനിമകളില്‍ അഭിനയിച്ച ആ ചെറു പ്പക്കാരിക്ക് അമ്മയുടെ അത്രയും സ്റ്റാമിനയോ അഭിനയ ശേഷിയോ ഇല്ല എന്നത് പ്രേക്ഷകര്‍ക്ക് അറിവുള്ളതാണ് .മാത്രമല്ല അമ്മ പയറുപോലെ ഇരിക്കുമ്പോളും ചില ശീലക്കേടുകള്‍ മൂലം മകള്‍ക്ക് ഇന്ന് കാണുന്നത് പോലെ അകാല വാര്‍ധക്യം പിടി പെടുകയും ചെയ്തു ..സീരിയലിന്റെ നിലവാരത്തെക്കുറിച്ച് പറയാന്‍ പോലും എനിക്ക് താലപര്യമില്ല ..

    ReplyDelete
  2. സോറി രമേശേട്ടാ... ഞാന്‍ ഐശ്വര്യ എന്നാണ് ഉദ്ദേശിച്ചത്...

    ReplyDelete