Thursday, April 7, 2011

ഇവനെ എന്തു ചെയ്യണം?


ആനയ്ക്ക് മദമിളകിയാല്‍ ചങ്ങലയ്ക്കിടാം. പക്ഷേ ചങ്ങലയ്‌ക്ക് മദമിളകിയാലോ? സന്തോഷിനിടാം എന്നാണ് ഉത്തരമെങ്കില്‍ കറക്ട് ആയിരിക്കും. കാരണം ആ ചങ്ങല ഇപ്പോള്‍ ചേരുന്നത് സന്തോഷിന് മാത്രമേയുള്ളൂ.

വെറും സന്തോഷല്ല. പണ്ഡിതനായ സന്തോഷ്. സന്തോഷ് പണ്ഡിറ്റ്. സില്‍സില ഹരിശങ്കറിന്റെ മുന്നില്‍ സംഗീത ലോകം മുട്ടുകുത്തി നിന്ന് നമിച്ചപ്പോള്‍, യഥാര്‍ത്ഥ സംഗീതം അതൊന്നുമല്ല എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ശുദ്ധസംഗീതത്തിന്റ മാസ്മരലോകം നമുക്ക് മുന്നില്‍ തുറന്ന് തന്ന നമ്മുടെ സന്തോഷ് പണ്ഡിറ്റ്. രാത്രി ശുഭരാത്രി, അംഗന്‍വാടി ടീച്ചര്‍ എന്നീ ഗാനങ്ങള്‍ കൊണ്ട് ചത്താലും മറക്കില്ല എന്ന് മലയാളികളെക്കൊണ്ട് പറയിപ്പിച്ചവന്‍. 
കാണാത്തവരുണ്ടെങ്കില്‍ (അങ്ങനെയുള്ളവര്‍ കാണില്ലെന്നറിയാം)

രണ്ട് പാട്ടല്ലേ... പുല്ല് പാടിക്കൊണ്ട് പോട്ടെ... എന്ന് ആശ്വസിച്ചിരുന്ന മലയാളികള്‍ക്ക് ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്ത ഒട്ടും നല്ലതല്ല. (കേള്‍ക്കുന്ന നമ്മുക്കായാലും സന്തോഷിനായാലും) ആല്‍ബമാണല്ലോ എന്ന് കരുതി മറയത്ത് കളഞ്ഞവര്‍ക്കൊരു സന്തോഷവാര്‍ത്തയുമായി സന്തോഷ് വീണ്ടും വരുന്നു- ''സൃഹൃത്തുക്കളെ ഇത് ആല്‍ബമല്ല... സിനിമയാണ്... സിനിമ''. എന്താ ഞട്ടിയില്ലേ. എന്നാല്‍ ഒന്നും കൂടെ ഞട്ടിക്കോ. മലയാളമടക്കം മൂന്ന് ഭാഷകളിലാണ് ഈ ചിത്രം തയ്യാറാകുന്നത്. 

കൃഷ്ണനും രാധയും എന്ന് പറയുന്ന ഈ സിനിമ മെയ് ആദ്യം റിലീസ് ചെയ്യുവാനാണ് സന്തോഷ് ഉദ്ദേശിക്കുന്നത്. സംവിധായകനും നിര്‍മ്മാതാവും ഗാനവും ട്യൂണും നായകനും എന്നുവേണ്ട എല്ലാ സാധനങ്ങളും ഈ പുള്ളിയായതുകൊണ്ട് റിലീസിംഗ് തീയതി ഇവിടെ ഒരു പ്രശ്‌നമല്ല. ഈ സിനിമയിലെ രണ്ട് ഗാനങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ കിട്ടിയ പ്രോത്സാഹനം തുടര്‍ന്നും സിനിമയ്ക്ക് കിട്ടുകയാണെങ്കില്‍ മെയ് മാസത്തില്‍ റിലീസ് ചെയ്യുവാന്‍ ഉദ്ദേിക്കുന്ന മറ്റു ചിത്രങ്ങള്‍ മാറ്റിവയ്ക്കുന്നതായിരിക്കും ഉത്തമം. 

കഴിഞ്ഞ ദിവസം യുടൂബില്‍ പ്രത്യക്ഷപ്പെട്ട സ്‌പൈഡര്‍ നെറ്റ്‌ എന്ന ന്യൂസ് സൈറ്റിന്റ വീഡിയോയിലാണ് പണ്ഡിതന്‍ തന്റെ സിനിമാ സംരംഭത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഷൂട്ടിംഗ് യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നവരായി രണ്ടു പേരെ മാത്രമേ കാണിക്കുന്നുള്ളു. പണ്ഡിതനും പന്നെ ഒരു കുട്ടിയും. (വീഡിയോയില്‍ പണ്ഡിതനെ കുട്ടി എന്ന് സ്വയം സംബോധന ചെയ്യുന്നുമുണ്ട്). മാത്രമല്ല യൂടുബില്‍ കണ്ട രണ്ടു ഗാനങ്ങള്‍ക്കും കമന്റായി കിട്ടിയ പ്രോത്സാഹനങ്ങളെ 'നീ പോയി രക്ഷപ്പെടടാ മോനേ' എന്ന രീതിയില്‍ മാത്രമേ പണ്ഡിതന്‍ എടുത്തിട്ടുള്ളൂ. 

പണ്ഡിതന്റെ അഭിപ്രായത്തില്‍ വിമര്‍ശകര്‍ രണ്ടുതരമുണ്ട്. ഇവന്‍ ഒരിക്കലും നന്നാകരുത് എന്ന് ആഗ്രഹിക്കുന്നവരും, കൊള്ളാം കുഴപ്പമില്ല... നന്നാകും എന്ന് ആശ്വസിക്കുന്നവരും. ഇതില്‍ രണ്ടാമത്തെ ഗണത്തില്‍പ്പെട്ടവരാണ് പണ്ഡിതന്റെ ഗാനങ്ങള്‍ക്ക് യൂടൂബില്‍ കമന്റിട്ട വിമര്‍ശകര്‍. (കമന്റുകള്‍ വായിച്ചിട്ട് എങ്ങനെ ചിന്തിച്ചിട്ടും അതിന്റെ ലോജിക് മനസ്സിലാകുന്നില്ല). മറ്റൊരു ഞട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പാട്ടുകള്‍ ഈ രണ്ടില്‍മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. ഏകദേശം എട്ട് പാട്ടുകള്‍ ഈ ചിത്രത്തില്‍ ഉണ്ടെന്നാണ് പണ്ഡിതന്‍ പറഞ്ഞിരിക്കുന്നത്.  

സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഈ പാട്ടുകള്‍ ലംഘിച്ചകാര്യം പണ്ഡിതന്‍ അറിഞ്ഞിട്ടില്ല. കാരണം അഭിനയിച്ചിരിക്കുന്നതും സംവിധായകനും പുള്ളിതന്നെയായതുകൊണ്ട് കൃത്യമായിട്ട് അങ്ങ് നോക്കാന്‍ കഴിഞ്ഞില്ല. അഭിനയിച്ചിരിക്കുന്ന (പെണ്‍)കുട്ടിക്ക് ഈ (ഞാന്‍)കുട്ടിയേക്കാള്‍ പൊക്കം കുറവായതുകൊണ്ട് പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നിയതാകാം. എറണാകുളം ക്യാമ്പസില്‍പോലും കുട്ടികള്‍ പാടി അര്‍മ്മാദിക്കുന്ന 'ഓ പ്രിയേ' എന്ന ഗാനത്തിന്റെ സൃഷ്ടാവായതില്‍ പണ്ഡിറ്റ് പുളകമണിയുകയാണ്. 

ഈ വീഡിയോയുടെ അവസാനം കാണിക്കുന്ന ഷൂട്ടിംഗ് കാണുമ്പോള്‍ ചെറിയ സംശയങ്ങള്‍ മനസ്സില്‍ മുളപൊട്ടിവരുന്നുണ്ട്. വേറൊന്നുമല്ല, ഇനി ആദ്യം പറഞ്ഞതുപോലെ മദമിളകിയതിന്റെ ലക്ഷണം വല്ലതുമാണോ ഇത്? എന്തായാലും സിനിമ ഓടുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്. കാരണം ഒരു പുതുമുഖങ്ങള്‍ക്കും കിട്ടാത്ത മൈലേജല്ലെ പുള്ളിക്ക് കിട്ടിയിരിക്കുന്നത്. 
ഈ വീഡിയോ കണ്ടുനോക്കൂ. എന്നിട്ട് തീരുമാനിക്കൂ, പുള്ളിക്കാരനെ എന്തു ചെയ്യണമെന്ന്. 

സന്തോഷ് പണ്ഡിതന്റെ ഈ സിനിമ നൂറ് ദിവസം നൂറ് തിയേറ്ററില്‍ ഓടട്ടേ. അങ്ങനെയെങ്കിലും മലയാള സിനിമയുടെ പ്രതിസന്ധി തീര്‍ന്നുകിട്ടും. 

കുറിപ്പ്: ഉദയനും സിബിക്കും ഒരു എതിരാളി ഉയര്‍ന്നു വരുന്നുണ്ടോ എന്ന് ഒരു ചെറിയ സംശയം. എന്തായാലും സിനിമ ഇറങ്ങി കണ്ടിട്ട് പറയാം.

14 comments:

  1. ശങ്കരാടി പറയുന്നപോലെ 'എന്തും ആകാമല്ലോ'

    ഡെമോക്റാറ്റിക്‌ കണ്ട്റി അല്ലേ?

    എല്ല കണ്ട്റിക്കും ആല്‍ബം എഴുതാം സംഗീതം കൊടുക്കാം അഭിനയിക്കാം അപ്ളോഡ്‌ ചെയ്യാം

    ReplyDelete
  2. ഇവനെ എന്‍ട് ചെയ്യാന്‍ . ഇവന്‍ ചെയ്യുന്നത് പോലെ ഒന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ അല്ലെങ്ങില്‍ തോന്നിയില്ലല്ലോ എന്നൊക്കെ ചിന്ടിക്കുന്ന ആള്‍ക്കാരുടെ അസൂയ , അത്രേയുള്ളൂ .
    എന്ടായാലും ആ പെണ്‍കുട്ടിയുടെ സമ്മതം ഉണ്ട് അവര്‍ക്കിഷ്ടമുല്ലതൊക്കെ ആവാം

    ഇവന്‍ എന്ടെങ്ങിലും ചെയ്യട്ടെ
    സൌകര്യമുന്ടെങ്ങില്‍ കണ്ടാല്‍ പോരെ . എനിക്ക് ചിരിക്കണം എന്ന് തോന്നുമ്പോ ജ്ഞാന്‍ ഇത് കാണും.

    ReplyDelete
  3. ഞാനില്ലാ‍ാ‍ാ കാശുകളയാന്‍.. ചിരിക്കാന്‍ വകയുണ്ടല്ലോ കസറൂന്നേ

    ReplyDelete
  4. ഇദ്ദേഹമാണോ ശ്രീ 'പണ്ടിട്ട്‌ ഉണ്ണി'???

    ReplyDelete
  5. കൃഷ്ണനും രാധയും (രണ്ടാം ഭാഗം )
    http://nirakootu.blogspot.com/

    ReplyDelete
  6. http://www.youtube.com/watch?v=xefrw0XFeZY
    http://www.youtube.com/watch?v=N2eKLkkmmPI
    http://www.youtube.com/watch?v=jm6o4qaDmGw
    http://www.youtube.com/watch?v=1D1cPcl9YmU
    http://www.youtube.com/watch?v=oPwZvmHVF7o
    http://www.youtube.com/watch?v=V5LAHklIBYE

    കഴിയുമെങ്കി ഈ ഇന്റര്വ്യൂ കൂടി ചേര്ക്കാം....

    ReplyDelete
  7. u said the truth man

    ReplyDelete
  8. ഇപ്പോ എന്തായി.

    ReplyDelete
  9. ഇവിടെ പണ്ഡിറ്റിനെ ആക്ഷേപിക്കുന്ന ഏതെങ്കിലും ചേട്ടന്മാര്‍ക്ക് അങ്ങേരു ചെയ്തതിന്റെ പത്തില്‍ ഒന്നെങ്കിലും ചെയ്തു കാണിക്കാനുള്ള ധൈര്യമുണ്ടോ????
    തെറികള്‍ എല്ലാം കേട്ടിട്ടും സംയമനത്തോടെ പ്രതികരിക്കാന്‍ പറ്റുമോ???
    ലോകം മുഴുവന്‍ കളിയാക്കിയിട്ടും തളരാതെ സിനിമയിറക്കിയ (അതെന്തു കൂതറ സിനിമയുമായിക്കോട്ടെ) അങ്ങേരുടെ നിശ്ചയദാര്‍ഢ്യത്തിനാണ് മാര്‍ക്കിടേണ്ടത്..

    മാറിനിന്ന് കൂവാന്‍ ഏതു പൊട്ടനും പറ്റും!!!

    ReplyDelete
  10. ഇപ്പൊ എന്തായി? സന്തോഷ്‌ പണ്ഡിറ്റ്ജിയുടെ സില്‍മ ഇറങ്ങി, സൂപ്പര്‍ ഹിറ്റും ആയി. അയാളെ തല്ലിക്കൊല്ലാന്‍ ആഹ്വാനം ചെയ്തവര്‍ ഒക്കെ ഊ.... :))

    ReplyDelete
  11. ഒരു സന്തോഷ് പണ്ഡിറ്റ് നമുക്കെല്ലാം അത്യാവശ്യമാണെന്ന്. നമ്മുടെയല്ലാം ഈഗോയെ സദാ തൃപ്തിപ്പെടുത്താനുള്ള ഒരാള്‍. നമ്മള്‍ മണ്ടന്‍മാരല്ല എന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന ഒരാള്‍. എല്ലാത്തിലും നമ്മേക്കാള്‍ താഴെയുള്ള, സെന്‍സിബിലിറ്റിയിലും, കാര്യബോധത്തിലും, വെളിവിലുമെല്ലാം നമ്മേക്കാള്‍ താഴെ നില്‍ക്കുന്ന ഒരാളാണ് നമുക്ക് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റിനേക്കാള്‍ മിടുക്കരെന്ന അഭിമാനമേ സത്യത്തില്‍ നമുക്കിപ്പോഴുള്ളൂ. താഴെ നില്‍ക്കുന്ന ഒരാളോട് ഉയരത്തില്‍നില്‍ക്കുന്ന ആളുകള്‍ക്ക് തോന്നുന്ന ആ ഒരിതില്ലേ, അതു തന്നെയാണെന്ന് തോന്നുന്നു അയാള്‍ക്കെതിരെ നെഞ്ചും വിരിച്ച് നാം നടത്തുന്ന കൊലവിളികളുടെ അര്‍ഥം. ഇത് മനസ്സിലാക്കിയത് കൊണ്ടു തന്നെയാവണം സന്തോഷ് നമ്മുടെ മുന്നില്‍ കോമാളിയാവുന്നതും താരമാവുന്നതും വിജയിക്കുന്നതും. അപ്പോള്‍ തോറ്റത് ആരാണ് സാറന്‍മാരേ?

    http://www.nalamidam.com/archives/4464

    ReplyDelete
  12. ഇന്റര്‍നെറ്റ് സംഘങ്ങള്‍ കമന്റ് ചെയ്തും തെറിവിളിച്ചും പ്രശസ്തരാക്കിയ രണ്ട് വ്യക്തികള്‍ ആണ് ഹരിശങ്കറും (സില്‍സില) സന്തോഷ് പണ്ഡിറ്റും പക്ഷെ അതൊക്കെ അസൂയ കൊണ്ടാണെന്നേ ഈ ഞങ്ങള്‍പറയൂ. കമന്റ് ചെയ്തവരൊക്കെ എനിക്ക് ഇതൊന്നും ചെയ്യാന്‍ പറ്റില്ല പിന്നെ ആകെ ചെയ്യാന്‍ അറിയുന്നത് ദേ ഇതാണ് എന്ന മട്ടിലാണ് കുത്തി ഇരുന്ന് ആലോചിച്ച് നിലവാരമില്ലാത്ത തെറി കമന്റുകള്‍ എഴുതിയത്. എന്നുവെച്ചാല്‍ നല്ല ഒരു തെറി പറയാന്‍ പോലും സാങ്കേതികമായ് ബുദ്ധി ഉറച്ചിട്ടില്ലാത്തവര്‍ എന്ന് അര്‍ത്ഥം. അവരെ ഒക്കെ വീണ്ടും ഞെട്ടിച്ചുകൊണ്ടും ഉറക്കം കെടുത്തിയും ഇതാ സന്തോഷ് പണ്ഡിറ്റ് വീണ്ടും വരുന്നു. ഗാനരചന, സംഗീതം, ആലാപനം, നൃത്തം, സംഘട്ടനം, എഡിറ്റിംഗ്‌, ഗ്രാഫിക്‌സ്, ടൈറ്റില്‍ ഗ്രാഫിക്‌സ്, പ്രൊഡക്ഷന്‍, ഡിസൈനിംഗ്‌, പ്രൊഡക്ഷന്‍ കണ്ട്രോിളിംഗ്‌, വസ്‌ത്രാലങ്കാരം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്മാകണം, വിതരണം, അഭിനയം എന്നു വേണ്ടാ എല്ലാം ഈ ബഹു മുഖപ്രതിഭ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് സത്യത്തില്‍ ഇദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറ് അഴിക്കാന്‍ പോയിട്ട് പൊടി തട്ടാനുള്ള യോഗ്യത പോലും നമ്മളില്‍ പലര്‍ക്കും പ്രത്യേകിച്ച് കമന്റിയവര്‍ക്കും ഇല്ല. ഇനി ഇദ്ദേഹം ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡിലും, ഗിന്നസ് ബുക്കിലും ഒക്കെ കയറാനുള്ള ശ്രമം ആണ്. എന്തായാലും ഞങ്ങള്‍ ഒരു സന്തോഷ് ഫാന്‍സ് അസോസിയേഷന്‍ രൂപികരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇത്രയും കഴിവുള്ള ഒരാളെ സത്യമായിട്ടും ബഹുമാനിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ല

    ഒരു സാധാരണക്കരനെന്നല്ല ഒരുമാതിരിപെട്ട ഒരാള്‍ക്കും അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാ‍ര്യങ്ങള്‍ അല്ല സന്തോഷ് സാര്‍ ചെയ്തിരിക്കുന്നത്. എങ്ങനെയോ ആവട്ടെ അത് ചെയ്യാനുള്ള ആര്‍ജ്ജവവും, കഴിവും, തന്റേടവും അതാണ് സന്തോഷ് സാറിനെ മറ്റ് ചെറുപ്പക്കാരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. നമുക്ക് ചെയ്യണം എന്ന് ആഗ്രഹിക്കുന്നതും നമുക്ക് ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ മറ്റൊരാള്‍ അത് ചെയ്യുന്നതും നമുക്ക് സഹിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലല്ലോ? അതാണ് ഈ തെറി കമന്റു എഴുതുന്നവരുടെ ഒരു മനശാസ്ത്രം. അല്ലെങ്കിലും പ്രതിഭാധനരെന്ന് സ്വയം പറയുകയും അങ്ങനെ നമ്മളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നവരുടെ ചില സിനിമകളും ഇങ്ങനെ ഒക്കെ തന്നെയല്ലേ? ഏതായാലും സന്തോഷ് സാര്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഇറങ്ങും മുമ്പേ കാശ് മുതലായ ഒരു പടമാണ് “ക്രിഷ്ണനും രാധയും“ അത് ഒരുവലിയ കാര്യം തന്നെ ആണ്.

    സന്തോഷ് സാറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 80% വരുന്ന സുന്ദരന്മാരല്ലാത്ത കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും പ്രതിനിധിയാണ് അദ്ദേഹം. 20% പേരേ സത്യത്തില്‍ സുന്ദരന്മാരായ് കേരളത്തിലുള്ളു. ഈ പറഞ്ഞതിനേ ഞാനും അനുകൂലിക്കുന്നു. ഈ പ്രേമം, കുടുംബം, സന്തോഷം, സംഘട്ടനം ഇതൊക്കെ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും വീടുകളില്‍ മാത്രമല്ലല്ലോ സംഭവിക്കുന്നത് ഈ 20% വരുന്ന സുന്ദരന്മാരേ പ്രതിനിധീകരിക്കുന്ന ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ ബാക്കി ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ പിടിച്ചെടുക്കുകയാണ്. സന്തോഷ് വരുന്നതോടെ ആ സ്ഥിതി മാറാന്‍ സദ്ധ്യതയുണ്ട്. കേരളത്തിലെ ജനങ്ങള്‍ ആണ്. ചിലപ്പോള്‍ അങ്ങനെ സംഭവിച്ച് കൂടായ്കയില്ല.

    പത്തും ഇരുപതു വരുന്ന സായുധരായ അക്രമികളെ ( പാവങ്ങളെ) ഒറ്റയ്ക്ക് ഇടിച്ച് കിലോമീറ്ററുകളോളം ദൂരെ തെറിപ്പിച്ച് വീഴിക്കുന്ന നായകനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചവരാണ് നമ്മള്‍. ഒരു പ്രേക്ഷകന്‍ പോലും “ ഹൊ ഇതൊക്കെ സാധിക്കുന്ന കാര്യം ആണൊ” എന്ന് ചോദിച്ചിട്ടില്ല. അങ്ങനെയുള്ള നമ്മുക്ക് സന്തോഷ് പണ്ഡിറ്റിനേയും സ്വീകരിച്ചേ പറ്റൂ. പിന്നെ നല്ല സിനിമകളേ കാണൂ എന്ന് പറയുന്ന ബുദ്ധിജീവികള്‍ നിറഞ്ഞ നാടല്ലല്ലോ കേരളം. അങ്ങനെയാണെങ്കില്‍ “ ആദാമിന്റെ മകന്‍ അബു” ഒക്കെ തിയേറ്ററില്‍ ആളില്ലാതെ പോവില്ലായിരുന്നല്ലോ. മലയാളസിനിമയുടെ നിലവാര തകര്‍ച്ചയില്‍ ചിലപ്പോള്‍ സന്തോഷ് സാറിന്റെ ഈ ചിത്രം ഒരു ആശ്വാസമായ് നമുക്ക് അനുഭവപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ ഇതിലും നല്ല ഒന്ന് ഇനി സന്തോഷ് സാര്‍ സമ്മാനിക്കാതിരിക്കില്ല എന്ന് പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാം. അല്ലാതെ രാത്രി ഉറക്കളച്ചിരിന്ന് തെറി എഴുതി ക്ഷീണിക്കണ്ട എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ആ തെറികള്‍ക്ക് വീഴിക്കാവുന്നതിനും അപ്പുറം ഉയരത്തില്‍ സന്തോഷ്സാര്‍ പറന്നു എന്നത് ചിലരെ ദുഖിപ്പിക്കുന്ന ഒരു സത്യം തന്നെ.

    ReplyDelete