Thursday, April 21, 2011

ലാലേട്ടന്‍ നിര്‍ത്തും!!!


ശ്രീമാന്‍ ലാലേട്ടന്‍ ഒരു കള്ളനോ കൊലപാതകിയോ ആണെങ്കില്‍ പോലും ഈ പ്രേക്ഷകര്‍ (പ്രത്യേകിച്ചും ബൂലോക നിവാസികള്‍) ഇത്രത്തോളം ആ മനുഷ്യനെ ആക്രമിക്കില്ലായിരുന്നു.  അതിനുതക്ക തെറ്റൊന്നും ആ മനുഷ്യന്‍ ചെയ്തിട്ടില്ല എന്നാണ് എന്റെയും എന്നെപ്പോലുള്ള വിവരമുള്ള ആരാധകരുടേയും  വിശ്വാസം. കോടികള്‍ കട്ടുകൊണ്ട് പോയവരും പീഡന വീരന്‍മാരുമൊക്കെ കൂളായി പൊതുജനത്തിനു മുന്നില്‍ കൂടി തേരാപ്പാരാ നെഞ്ചും വിരിച്ച് നടക്കുമ്പോള്‍, അറിയാവുന്ന ഒരു തൊഴില്‍ അതിന്റെ മാന്യതയില്‍ ചെയ്ത ലാലേട്ടന്‍ ഇവിടെ ക്രൂശിക്കപ്പെടുന്നു. എന്താണ് ഇതിന്റെ ന്യായം. 

പല നടന്‍മാരുടെ ഫാന്‍സികളും പറയുന്നു ലാലേട്ടന് തടി കൂടി, വയറ് കൂടി എന്നൊക്കെ. വയറുകൊണ്ടാണ് ഒരാള്‍ അഭിനയിക്കുന്നത് എന്ന് പറഞ്ഞാല്‍ ആരു സമ്മതിച്ചാലും ഞാന്‍ സമ്മതിച്ചുതരില്ല. വയറ് കൂടിയതുകൊണ്ട് ഒരാളുടെ അഭിനയം മോശമാകുമെന്ന് ഞാന്‍ എങ്ങും കേട്ടിട്ടില്ല... വായിച്ചിട്ടുമില്ല. മുഖത്ത് ഭാവം വരുന്നില്ലന്ന ആരോപണത്തില്‍ ഒരു കഴമ്പുമില്ല. കാരണം ലാലേട്ടന്‍ ഇപ്പോള്‍ കൂടുതലും അഭിനയിക്കുന്നത് എന്തെങ്കിലും ഭാവം മുഖത്ത് വേണമെന്ന് നിര്‍ബന്ധമുള്ള കഥാപാത്രങ്ങളല്ല. അങ്ങനെയുള്ള കഥാപാത്രങ്ങളെ കുറച്ച് കാലത്തേക്ക് ലാലേട്ടന്‍ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. (ഇത് ഞങ്ങള്‍ ഫാന്‍സിന്റെ അഭ്യര്‍ത്ഥന മേല്‍ ലാലേട്ടന്‍ എടുത്ത തീരുമാനമാണ്)

മമ്മുക്ക ഈ അറുപത് വയസ്സിലും അഭിനയിക്കുന്നത് കണ്ടിട്ട് ആര്‍ക്കും ഒരു ചൊറിച്ചിലുമില്ല. ഈ വിഷുവിന് ഇറങ്ങിയ 'ഡബിള്‍സ്' എട്ടുനിലയില്‍ പൊട്ടിക്കൊണ്ടിരിക്കുമ്പോഴും ഞങ്ങളുടെ ലാലേട്ടന്റെ ചൈനാടൗണ്‍ കോടികള്‍ വാരിക്കൊണ്ടിരിക്കുന്നു. അതൊന്നും കാണാന്‍ ഇവിടെയുള്ള ആര്‍ക്കും കണ്ണില്ല. (കണ്ണില്‍ കുരൂ). നല്ല കഥയും നല്ല അഭിനയവുമുണ്ടെങ്കില്‍ സിനിമ വിജയിക്കും എന്നതിന്റെ ഉത്തമോദാഹരണമാണ് ചൈനാടൗണ്‍. റാഫിമെക്കാര്‍ട്ടിന്റെ കഥയും ലാലേട്ടന്റെ അഭിനയവും ഈ സിനിമയെ ജനപ്രിയമാക്കിമാറ്റുമ്പോള്‍ അതു നോക്കിയിരുന്ന് വെള്ളമിറക്കാനല്ലാതെ മറ്റെന്തെങ്കിലും നിങ്ങളെക്കൊണ്ടാകുമോ?

ഈ ബുലോകത്തില്‍ തന്നെപ്പറ്റി ദിനവും നടക്കുന്ന ചര്‍ച്ചകള്‍ക്കെല്ലാം കൂടി ഒരു മറുപടി പറയണം എന്ന് ലാലേട്ടന്‍ തീരുമാനിച്ചതാണ്. പക്ഷേ അത് പലര്‍ക്കും മനോവിഷമം ഉണ്ടാക്കുന്ന ഒന്നാണെന്ന് അറിഞ്ഞ് ഞങ്ങള്‍ ഫാന്‍സ് ഇടപെട്ട് അത് (സ്‌നേഹപൂര്‍വ്വം) വിലക്കുകയായിരുന്നു. രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ഉറുമി എന്നൊരു സാധനം തിയേറ്ററില്‍ എത്തിയതിന് ശേഷമാണ് ലാലേട്ടന് എതിരെയുള്ള കുടില പ്രവര്‍ത്തികള്‍ ശക്തമായത്. (കൂവാനാണെങ്കിലും ഞാന്‍ ആ പടം കണ്ടു). 

പലരും ക്ലാസിക് എന്ന് വാഴ്ത്തിയ ആ സിനിമയില്‍ എന്താണിരിക്കുന്നത്? പ്രിഥ്വിരാജിന് പകരം ലാലേട്ടന്‍ ആണ് അതില്‍ അഭിനയിച്ചിരുന്നതെങ്കില്‍ പടം ഇപ്പോള്‍ മുടക്ക് മുതല്‍ തിരിച്ചു പിടിച്ചേനായിരുന്നു. സന്തോഷ് ശിവന്‍ ആന്റണിച്ചേട്ടന്റെയടുത്താണ് ആദ്യം വന്നിരുന്നതെങ്കില്‍ സത്യമായും ഈ സിനിമ ഇന്ന് ക്ലാസിക് ആയി മാറിയേനെ. സന്തോഷ് ശിവന് വിധിയില്ലാത്തതിന് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ക്രിസ്ത്യന്‍ ബ്രദേഴ്‌സും ചൈനാടൗണും ഇറങ്ങുന്ന സമയത്ത് ഉറുമി ഇറക്കിയവര്‍ക്ക് സാമാന്യബോധം എന്നൊരു സാധനം ഉണ്ടെന്ന് തോന്നുന്നില്ല. മദംപൊട്ടി നില്‍ക്കുന്ന ആനയുടെ കാലിനിടയില്‍ ചെന്ന് ആരെങ്കിലും പൊങ്കാലയിടുമോ?

ഇനിയും ഈ വര്‍ഷം ഇറങ്ങാനുള്ള കാസനോവ പോലുള്ള പടങ്ങള്‍ മലയാള സിനിമയ്ക്കുള്ള ഒരു മുതല്‍ക്കൂട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു സിനിമ ഇറങ്ങുന്നതുവരെ കാണണം കാണണം എന്നു പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ കണ്ടു കഴിഞ്ഞ് അസൂയ മൂത്ത് കണ്ണുതള്ളിപ്പറയുന്ന വെറും ജല്‍പ്പനങ്ങളായി മാത്രമേ ഈ വിമര്‍ശനങ്ങളെ ലാലേട്ടനും ഞങ്ങള്‍ ഫാന്‍സും എടുക്കാറുള്ളു. അതുകൊണ്ട് മാത്രം പ്രേക്ഷകര്‍ക്ക് ഇടയ്ക്കിടയ്ക്ക് നല്ല സിനിമകള്‍ കാണാന്‍ കഴയുന്നു എന്ന കാര്യം മറക്കരുത്. 

മുന്നറിയിപ്പ്: കാസനോവ ഇറങ്ങുമ്പോള്‍ ആരെങ്കിലും അഴുക്ക (അയ്യം, കൊള്ളില്ല) എന്ന് പറഞ്ഞുകൊണ്ട് വിമര്‍ശിച്ചാല്‍ ഞങ്ങള്‍ ഫാന്‍സ് ലാലേട്ടനെ നിര്‍ബന്ധിക്കും (സ്‌നേഹപൂര്‍വ്വം).  അഭിനയം മതിയാക്കാന്‍... അതുകഴിഞ്ഞ് ഈ വിമര്‍ശകന്‍മാര്‍ നല്ല സിനിമകള്‍ കാണാതെ 'മുതുക്ക് കൂത്താട്ടങ്ങള്‍' കണ്ട് തലപ്രാന്തെടുത്ത് ഓടുമ്പോള്‍ ഞങ്ങള്‍ ഫാന്‍സ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ പാല്‍പ്പായസം വയ്ക്കും. 

കണ്ണിരിക്കുമ്പോള്‍ കണ്ണിന്റെ വിലയറിയില്ല.....

കുറിപ്പ്: ഒരാളെ മനസ്സില്‍ ആരാധിക്കുന്നവരും ഫാന്‍സ് ആണ്. അങ്ങനയാണ് ഞാനും ഒരു ലാലേട്ടന്‍ ഫാന്‍സ് ആയത്. (ഫാന്‍സ് എന്നാല്‍ ആരാധകന്‍ എന്നല്ലേ?) അല്ലാതെ യാതൊരു സംഘടനയുമായും എനിക്ക് യാതൊരു ബന്ധവും ഇല്ലേയില്ല.....

12 comments:

  1. വയറുകൊണ്ട് ആരും അഭിനയിക്കാറില്ല എന്നൊന്നും പറഞ്ഞുകളയല്ലേ…. എത്രയെത്ര നടിമാർ വയറുകൊണ്ട് അഭിനയിക്കുന്നൂ, വയറുകൊണ്ടുള്ള അഭിനയം അഭിനയമല്ലെന്നു പറഞ്ഞ് അവരുടെ വയറ്റത്തടിക്കല്ലേ…

    ലാലേട്ടൻ അഭിനയം നിർത്തുക മാത്രമല്ല, പ്രിയദർശൻ മുതൽ ഷാജി കൈലാസ് വരെ (തമാശ മുതൽ സസ്പെൻസ്/ആക്ഷൻ വരെ എന്നേ അർത്ഥമാക്കിയുള്ളൂ കേട്ടോ, തെറ്റിദ്ധരിക്കരുതേ) സംവിധാനവും നിർത്തിക്കളയും. അവസാനം വല്ല അടൂരിന്റെയോ മറ്റോ പടം കണ്ടിരിക്കേണ്ടിവരും ഈ പ്രേക്ഷകരെന്നു പറയുന്ന കഴുതകൾക്ക്. അപ്പോഴറിയാം ഈ മഹാനുഭാവരായ സംവിധായകരുടെ വെല.

    പഠിക്കട്ടെ, നന്ദിയില്ലാത്ത വർഗം.

    ReplyDelete
  2. I like mohanlal and I hate mammoty.. But as a gud movie lover.. CHINA TOWN IS A DISASTER .. Ente mathram abhiprayam alla.. Pala kodivacha mohanlal fans agree cheyuna kaaryam... URUMI classic onnum allelum is a nice movie.. Prithvirajinte air pidutham ozhichu ellam ok aanu..
    Baaki ella posts um I agree.. But I disagree this..

    ReplyDelete
  3. അനോണി ചൈനാടൗണിന്റെയും ഉറുമിയുടെയും റിവ്യൂ പോസ്റ്റ് ഒന്നു വായിച്ചുനോക്ക്. എനിക്കും മോഹന്‍ലാലിനെ ഇഷ്ടമാണ്. പക്ഷേ ഇപ്പോള്‍ രണ്ടു കൈയും വിട്ട് താഴേക്ക് ചാടുന്ന (മനപൂര്‍വ്വം) ലാലിനോട് ചെറിയൊരു സഹതാപം പോലും തോന്നുന്നില്ല.

    ReplyDelete
  4. mohanlal abhinyicheelenthaa abhinyichilleengilenthaa, ninne pooluLLa fansukaaramaaree kuumbinitti idikkanam avanokke enthu koprayam kaattiyaalum oru fanse ninakkonnum veere paniyilleeee.oru fanse nee mohanlaline kandittonooooooo?

    ReplyDelete
  5. oru fanse parayunnathu keettaa ivanmaaraaa angerute kaariyangngal theerumaanikkunnathennaa neee cinimayilallaateee neerittu kandittunudooo lalineeeee niepoolulla naanamkettavan maaraaa avanee chiithayaakkunnath, aavan kodikal kondukalikkukayum,vilapidippulla caril nadakkukayum cheuunnuuu niiyokkeyoooo pooyi valla paniyum nookaadaaaaaaaaaaa

    ReplyDelete
  6. laleettan ennuparayaan avan nitteyokke aaraaaaaaaaaaaaaaaaa oru lalettan pooyi paninookkadaaaaaaaaaaaa

    ReplyDelete
  7. niiyokkee parayumbool abhinayikkaanum illaathirikkaanum avan allengil neeyokkeeyaanooo avante thanthaaaaaaaaaaaaaaaaa

    ReplyDelete
  8. എന്റെ അനോണി... മോഹന്‍ലാല്‍ എന്റെ അമ്മാവനല്ല. എനിക്ക് എല്ലാവര്‍ക്കും ഉള്ളതുപോലുള്ള ആരാധനയില്‍ കുറച്ചേ അദ്ദേഹത്തിനോടുള്ളു. താങ്കള്‍ ആ പോസ്റ്റ് വായിച്ച്കമ്മന്റുകള്‍ ഇട്ടിരിക്കുന്നത് അദ്ദേഹത്തിനോടുള്ള അമിതമായ ആരാധനയില്‍ നിന്നുള്ള പ്രചോദനമാണെന്ന് ആര്‍ക്കും മനസ്സിലാകും. അത് താങ്കളുടെ കാര്യം. താങ്കള്‍ ലാലിനെ ആരാധിക്കുന്ന പോലെ എനിക്ക് ആരാധിക്കാന്‍ മനസ്സില്ല. അതിനുവേണ്ടി പ്രഷര്‍ കൊടുക്കകയാണ് താങ്കള്‍ ചെയ്യുന്നതെങ്കില്‍ താങ്കള്‍ വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്കണം.... കേട്ടോ...

    ReplyDelete
  9. മോഹന്‍ലാല്‍ ഒരു നല്ല നടന്‍ ആണ്‌. പക്ഷേ മോഹന്‍ലാല്‍ മാത്രമല്ല മലയാളത്തില്‍ നടന്‍. മോഹന്‍ലാലിനുമുണ്ടു സുഹൃത്തേ
    എട്ട് നിലയില്‍ നിലം കാണാതെ പൊട്ടിയ പടങ്ങള്‍

    ReplyDelete
  10. ithil comment cheyythirikkunna mattavanmarkku........ malayalam cinema enthennu ariyill.. oru mohanlalo.. mammootiyo... pridhwirajo... vicharichal... ee parayunna cinema kal onnum undavilla..... arudeyo budhiyil udicha kadha... etho oru director .... cinemayakkunnu...ninakkokke venamengil poyirunnu kanuu.. illel.... valla parambilum kilakkan pokuuu

    ReplyDelete