Saturday, May 7, 2011

ഞാനും ഒരു നായരാണ് നായരേ...


പെണ്ണുപിടിയനായ ഞമ്മക്കെതിരെയുള്ള നീക്കം ഞമ്മട സമുദായത്തിനെതിരായ നീക്കമാണെന്ന് 'ഐസ്‌ക്രീം'' തിന്നുമടുത്ത ഒരാള്‍ കുറേക്കാലം മുമ്പ് പറഞ്ഞത് ആരും മറന്നിട്ടില്ല. അത് സമുദായത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന ശ്രമമാണെന്നതില്‍ ഒരു സമുദായ സ്‌നേഹിക്കും സംശയമുണ്ടായിരുന്നില്ല.

പിന്നെയും കാലം കടന്നും പോയി. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച് പൂജപ്പുരയില്‍ ബാലകൃഷ്ണപിള്ള കൊതുകുകടി കൊള്ളുന്നത് കാണുമ്പോഴാണ് ഇവിടൊരു നായര്‍ക്ക് 'കടി' ഇളകിയത്.

''ഇത് നോമുടെ സമുദായത്തിന് എതിരായ നീക്കാണല്ല്യോ...ഹായ് എന്തോരു കഷ്ടാണ്. മ്ലേശ്ഛന്‍മാരിനിയും മുഖ്യമന്ത്രിയായാല്‍ ഇനീം ഇത്യന്നെ ഗതി..നോമുടെ ഈ അഭിപ്രായം എല്ലാ നായന്‍മാര്‍ക്കും വേണ്ടി ഡെഡിക്കേറ്റ് ചെയ്കാ..എന്ത്യേയ്....''

കാര്യമൊക്കെ ശരി. പക്ഷേ അഴിമിതിക്കേസില്‍ ഒരു മുന്‍മന്ത്രി ജയിലില്‍ കിടക്കുക എന്നത് (അത് നായരായാലും നമ്പൂതിരിയായാലും പിന്നാക്കക്കാരനോ ന്യൂനപക്ഷക്കാരനോ ) മലയാളിയുടെ സ്വപ്‌നത്തില്‍ പോലും കടന്നുവരാത്ത സംഗതിയായിരുന്നു. അതുകൊണ്ടുതന്നെ പിള്ളയെ കൊതുകുകടിക്കുമ്പോഴും, കഞ്ഞികുടിക്കാതെ പിണങ്ങിയിരിക്കുന്നതും മനുഷ്യരായ എല്ലാ മലയാളിയും സന്തോഷത്തോടെ കേള്‍ക്കുന്ന വാര്‍ത്തയാണ്. അതില്‍ ഒരു നല്ല നായര്‍ക്കുപോലും വിഷമം തോന്നിയതുമില്ല. ചില ഉണക്ക കോണ്‍ഗ്രസുകാര്‍ക്കും ഉളുപ്പില്ലാത്ത കേരളകോണ്‍ഗ്രസുകാര്‍ക്കും അഴിമതിയില്‍ ഉണ്ടുറങ്ങി കഴിഞ്ഞവര്‍ക്കും മാത്രമാണ് ഇത് വിഷമമുണ്ടാക്കിയത്.  

അക്കൂട്ടത്തില്‍ ശ്രീ. മന്നത്തുപത്മനാഭനെക്കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമം പ്രതിഷേധകരമാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ ജയിലില്‍ പോകാന്‍ നേരം കെട്ടിപ്പിടിക്കാന്‍ വരുന്ന പിള്ളയുടെ കരണക്കുറ്റിക്ക് നല്ല പെട കൂടി കൊടുക്കുമായിരുന്നൂവെന്നതില്‍ 'പിള്ളയുടെ ആശ്രിതനല്ലാത്ത' എന്‍.എസ്.എസുകാര്‍ക്ക് നല്ല ബോധ്യവുമുണ്ട്. 

സുകുമാരന്‍ നായരെപ്പോലെ മാടമ്പിമാര്‍ ജയില്‍വാസം കഴിഞ്ഞുവരുന്ന ബാലകൃഷ്ണപിള്ളയെ എന്‍.എസ്.എസിന്റെ ജനറല്‍സെക്രട്ടറിയാക്കുന്ന കാലവും വിദൂരമല്ല. ഇന്ന് കേരള സമൂഹത്തിനുവേണ്ടിയോ, എന്തിന് പാവപ്പെട്ട ഒരു സ്വസമുദായക്കാരനു വേണ്ടിയോ പ്രവര്‍ത്തിക്കാത്ത പ്രസ്ഥാനമാണ് എന്‍.എസ്.എസ്. നോം പറഞ്ഞ് വോട്ടുകുത്തിയതുകൊണ്ടാണ് കോണ്‍ഗ്രസ് രക്ഷപ്പെട്ടതെന്ന് സുകുമാരന്‍ നായര്‍ക്ക് മാത്രമേ തോന്നൂ. പത്താനപുരത്തും കൊട്ടാരക്കരയിലും മലമ്പുഴയിലും കരയോഗങ്ങള്‍ അത്തരത്തില്‍ ജാതി സ്‌ക്വാഡ് ഇറക്കിയത് നാട്ടുകാരാരും അറിഞ്ഞതുമില്ലത്രേ. എന്റെ പൊന്നുനായരേ... ഇലക്ഷനുമുമ്പായിരൂന്നൂ താങ്കള്‍ ഈ വിധം പരസ്യമായി മൊഴിഞ്ഞിരുന്നൂവെങ്കില്‍ ഇടതുപക്ഷത്തിന് നല്ല നായന്‍മാരുടെ നാലുവോട്ട് കൂടുതല്‍ കിട്ടിയേനെ. ലീഗിലും തങ്ങള്‍ കുടുംബത്തിലും ആണുങ്ങള്‍ കുറവായതുകൊണ്ട് കുഞ്ഞാലി അതിന്റെ ബ്രാന്‍ഡ് അംബാസിഡറായി തുടരുന്നു. അതുപോലൊരു ഗതികേടിലേക്കാണ് എന്‍.എസ്.എസും നീങ്ങുന്നത്. പിള്ളയെപ്പോലെ അഴിമതിക്കാരുടെ ആസനം താങ്ങികളുടെ ലോബിയില്‍ നിന്നും മഹത്തായൊരു പ്രസ്ഥാനത്തെ രക്ഷിച്ചെടുക്കേണ്ട ബാധ്യതയും നായര്‍സമൂഹത്തിനുണ്ട്. അതാണ് സമദൂരത്തില്‍ നിന്നുള്ള 'ശരി ദൂരം'.

നായരേ, ഞാനും ഒരു നായരാണ്. നല്ല ഒരു നായര്‍. സ്‌കൂളുകളും കോളേജുകളും ജാതിയടിസ്ഥാനത്തില്‍ വീതം വയ്ക്കുമ്പോഴും ചങ്ങനാശ്ശേരിയിലെ പെരുന്നയിലിരുന്ന് അടുത്തവര്‍ഷത്തേക്കുള്ള കോടികളുടെ ബഡ്ജറ്റ് തയ്യാറാക്കുമ്പോഴും മാത്രം ഉണരുന്ന നായര്‍ വികാരമല്ല എനിക്കുള്ളത്. 

അഴിമതിയില്‍ മുങ്ങിക്കുളിച്ച് നാണം കെട്ട് ജയിലിലെ ചുമരും നോക്കിയിരിക്കുന്ന സ്വജാതിക്കാരനെ കണ്ട് രക്തം തിളയ്ക്കുന്ന നായര്‍ പ്രമാണിത്വവും എനിക്കില്ല. മന്നത്തു പത്മനാഭന്‍ എന്‍.എസ്.എസ്. സ്ഥാപിച്ചത് കേരളത്തെ നന്നാക്കാനായിരുന്നു. അല്ലാതെ സുകുമാരന്‍ നായര്‍ക്കും ബാലകൃഷ്ണപിള്ളയ്ക്കും എടുത്തുവച്ച് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടിക്കളിക്കാനായിരുന്നില്ല.  

പണിക്കര്‍ ആക്ടിംഗ് സെക്രട്ടറി എന്ന പദവി സമ്മാനിച്ച് വനവാസത്തിന് പോയപ്പോള്‍ കിട്ടിയതക്കത്തിന് വായില്‍തോന്നിയതെന്തും വിളിച്ച് പറയുന്നത് മന്നത്തു പത്മനാഭന് മുകളില്‍ കയറാമെന്നുള്ള മോഹത്തോടെയാണെങ്കില്‍ കുടുംബത്തില്‍ പിറന്ന ഒരു നായന്‍മാരും കാണില്ല കൂടെ. 

സ്വന്തം മുറിവില്‍ ഉപ്പു തേക്കുമ്പോള്‍ മാത്രം ഉണരാനുള്ളതല്ല നായര്‍ വികാരം. അന്യന് വേദന വരുമ്പോഴും അതുണ്ടാകണം. അല്ലാത്ത നായര്‍ വെറും നയയ്ക്ക് തുല്യമാണെന്ന് മനസ്സിലാക്കണം. 

6 comments:

  1. നായരുടെ കാര്‍ പെരുന്നയിലേക്ക് പാഞ്ഞ് വരുന്നത് കണ്ടാല്‍ പദ്മനാഭന്റെ ആത്മാവ് എടുത്തു ചാടി ഓടും

    ReplyDelete
  2. Closing note is superb......

    ReplyDelete
  3. നായര്‍ ജാതി സംഘടനയുടെ നേതാവാണ് താനെന്നു തെളിയിച്ച സുകുമരന്‍ നായരാണ് യഥാര്‍ത്ഥ നായര്‍ :)

    ReplyDelete
  4. nice blog.....
    oru vidappetta nair jaathiyilppettaa ellavarudeyum abhipraayamaanu thangalude ee blog.......njaanum oru nair aanu.......sri.mannathu pathmanabhan aayittu thudangiya aa mahaprasthanathinte abhimanam nashippikkuka ennathu mathramanu sukumaran nair ude karthavyam ennu thonnum addehathinte pravarthikal kandaal...

    ReplyDelete