Monday, May 16, 2011

പെട്രോളിന് വില കുറയും!!!


സമ്മാനം കൊടുക്കുമ്പോള്‍ അത് സ്വന്തം ആള്‍ക്കാര്‍ക്ക് മാത്രം കൊടുക്കുന്ന ഒരു പാരമ്പര്യം കോണ്‍ഗ്രസ്‌കാര്‍ക്കില്ല. കൊടുക്കുന്നെങ്കില്‍ കക്ഷിരാഷ്ട്രിയ ഭേദമന്യേ തീര്‍ത്തു കൊടുക്കും. കേരളം സാമ്പത്തികപരമായി തമിഴ്‌നാടിനേക്കാള്‍ പിന്നോട്ടാണെന്ന് പറയുന്നതൊക്കെ ശരിതന്നെ. എന്നിരുന്നാലും മുന്നണികള്‍ മാറിമാറി വരും എന്ന ആ ഒരു പ്രതീക്ഷ കാത്ത, ഇത്രയും കഷ്ടപ്പെട്ട് 72 ല്‍ കൊണ്ടെത്തിച്ച കേരളത്തിന്റെ പൊന്നോമന മക്കള്‍ക്ക് എന്തു നല്‍കും എന്ന് കോണ്‍ഗ്രസ്സ് 13-ാം തീയതി രാത്രി മുഴുവനും തലപുകഞ്ഞാലോചിക്കുകയായിരുന്നു. പക്ഷേ അധികം ആലോചിക്കേണ്ടി വന്നില്ല. ഇന്നലെ ഉച്ചയോടെ തന്നു... കേരള മക്കള്‍ക്ക് മത്രമല്ല ഭാരതമക്കള്‍ക്ക് മുഴുവനും മനസ്സ് നിറച്ചും തന്നു. മണ്‍മോഹന്‍ജി സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ തന്നെ തന്നു. പെട്രോളിന് അഞ്ചുരൂപ ചെറുതായിട്ടൊന്ന് വര്‍ദ്ധിപ്പിച്ചു.

തമിഴ്‌നാട്ടിലെ മാമനും മാമിയും ഇലക്ഷന് മുമ്പ് വാരിക്കോരിയുള്ള വാഗ്ദാനങ്ങള്‍ കൊടുത്തതിന് അവിടെ ഫലമുണ്ടായി. കൂടുതല്‍ വാഗ്ദാനം കൊടുത്ത മാമിയെ മക്കള്‍ അനുഗ്രഹിച്ചു. കൊടുത്ത വാഗ്ദാനമെല്ലാം അവിടെ പാലിക്കപ്പെടും. ഗ്രൈന്ററായാലും മിക്‌സിയായാലും കൊടുക്കാമെന്ന് പറഞ്ഞാല്‍ അവിടെ കൊടുത്തിരിക്കും. കാശ് തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക് പണ്ടേ പ്രശ്‌നമല്ലല്ലോ.... ഭൂമിയില്‍ നിന്ന് കുഴിച്ചെടുക്കുന്ന സാധനമല്ലേ? ഒരു തൂമ്പയുണ്ടെങ്കില്‍ പ്രശ്‌നം കഴിഞ്ഞു. 

പെട്രോളിന് എത്രയാ കൂടിയത്? വെറും അഞ്ചു രൂപ.. ഒരു കാലി ചായയുടെ കാശ്. ഞങ്ങളാണെങ്കില്‍ അത് വലിച്ചെറിഞ്ഞ് കൊടുത്തേനെ എന്ന് കോണ്‍ഗ്രസ്‌കാര്‍ പറയും. ഇലക്ഷന്‍ പ്രവര്‍ത്തനത്തിനായി കേരളത്തിലെത്തിയ 100 കോടി രൂപയില്‍ നിന്നും 20 കോടി കാണാതായിട്ട് അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഒരു പ്രശ്‌നവുമില്ല. കേന്ദ്രത്തില്‍ 2ജി കേസില്‍ എഴുതിയാല്‍ പോലും വായിക്കാന്‍ കഴിയാത്ത സംഖ്യ കാണാത പോയിട്ട് പുല്ലുപോലും വകവയ്ക്കാത്തവന്‍മാരാ. പിന്നയാണ് ഈ പെട്രോളിനുള്ള 5 രൂപ. 

പക്ഷേ, പേടിക്കേണ്ട. സര്‍ക്കാര്‍ പെട്രോള്‍ വില കുറയ്ക്കും. മൂന്ന് വര്‍ഷവും കൂടി കഴിഞ്ഞ് അടുത്ത ലോക്‌സഭ ഇലക്ഷനാകട്ടെ. ഇപ്പോഴുള്ള വിലയില്‍ നിന്നും 10 രൂപ കുറയ്ക്കും. മന്ദബുദ്ധികളായ ഭാരതമക്കള്‍ ആ ഒരു പേരില്‍ എല്ലാ ഖദറന്‍മാരേയും ഓടിച്ചിട്ട് പിടിച്ച് കേന്ദ്രത്തിലേക്കയക്കും. അവിടെചെന്ന് മൂടുറപ്പിച്ച് ഒന്ന് ഇരുന്നതിന് ശേഷം തനി കൊണം പുറത്തു കാണിക്കുകയും ചെയ്യും. ഒറ്റയടിക്ക് 20 രൂപയായിട്ടായിരിക്കും അത് വര്‍ദ്ധിക്കുന്നത്. 

ഇനി അഥവാ വില വര്‍ദ്ധിച്ചാല്‍ അതിനെ പ്രതിരോധിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പദ്ധതി തയ്യാറാക്കുന്നുണ്ട്. പദ്ധതി എന്ന് പറഞ്ഞാല്‍ ഒരു സിദ്ധാന്തമാണ്. പ്രാവര്‍ത്തികമാക്കാനുള്ള സിദ്ധാന്തം. വില വര്‍ദ്ധിക്കുകയാണെങ്കില്‍ നമ്മള്‍ പണക്കാരല്ല പാവങ്ങളാണെന്ന് അങ്ങ് കരുതുക. അതായത് വണ്ടിയുള്ളവന്‍ വണ്ടിയും പൂട്ടി ഷെഡില്‍ കയറ്റിയിട്ട് നടന്ന് പോണമെന്ന്. പ്രവര്‍ത്തികമാക്കാന്‍ എളുപ്പമുള്ള സിദ്ധാന്തമെന്ന നിലയ്ക്ക് തീര്‍ച്ചയായും ഒന്നു നോക്കാവുന്നതേയുള്ളൂ. 

പക്ഷേ എന്തു തന്നെയായാലും ഒരു സത്യമുണ്ട്. ആന്റണിയും രാഹുലും സോണിയയുമൊക്കെ കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്നിട്ടും പ്രതീക്ഷിച്ചത്ര ഒരു പ്രതിഫലനവും ഇലക്ഷന്‍ ഫലത്തില്‍ ഉണ്ടായില്ല. അമൂലിന്റെ 12 പേരില്‍ 6 പേരെ മാത്രമേ വോട്ടര്‍മാര്‍ കടാക്ഷിച്ചുള്ളു. സീറ്റ് 72 കിട്ടിയുള്ളെങ്കിലും ജയിച്ച എല്ലാപേരും മന്ത്രിമാരാണ്. അതാണ് ഈ മുന്നണിയുടെ പ്രധാന പ്രത്യേകത. ഏവനെങ്കിലും രണ്ടുപേര്‍ ഇടയ്ക്ക് വച്ച് കളി നിര്‍ത്തി വെള്ളം കുടിക്കാന്‍ പോയാല്‍... കുഞ്ഞൂഞ്ഞ് ചെമ്പരത്തി പൂവും ചെവിയില്‍ വയ്ച്ച് ഡല്‍ഹിവരെ ഓടേണ്ടിവരും. 

പക്ഷേ പെട്രോള്‍ വിലയുടെ കാര്യത്തില്‍ മന്‍മോഹന്‍ജിയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഈ വില നിര്‍ണ്ണയിക്കുവാനുള്ള അവകാശവും സ്ഥാവര ജംഗമവസ്തുക്കളുമെല്ലാം ലവന്‍- എണ്ണ കമ്പനി മൊതലാളിയുടെ കയ്യിലല്ലേ ഇരിക്കുന്നത്. സിംഹത്തിന്റെ വായ്ക്കകത്ത് കൊണ്ടു വന്ന് തലയിട്ടിട്ട് ''കടിക്കല്ലേ'' എന്നുപറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?

2 comments:

  1. പെട്രോള്‍ വില കൂട്ടിയത് കൊണ്ട് പ്രധിഷേടിക്കുന്ന ആളുകള്‍ തമിഴ് സിനിമാ നടന്മാര്‍ സ്വന്തം വില കൂട്ടിയത് അറിഞ്ഞില്ലേ, എന്തെ അതിനെ പറ്റി ആരും ഒന്നും പറയാത്തത്. സൂര്യ 5 കോടിയില്‍നിന്ന് 15 കോടി ആക്കി. മിനിമം ഒരു ഹര്‍ത്താല്‍ എങ്കിലും പ്ലീസ്‌

    ReplyDelete
  2. പഴയ കാളവണ്ടി ഒരെണ്ണം തപ്പി എടുക്കണം

    ReplyDelete