Monday, May 30, 2011

ദൈവത്തിന്റെ മുതലാളിമാര്‍

''ഒരു സിറ്റിങ്ങിന് ലക്ഷങ്ങള്‍ വാങ്ങുന്ന അവന്‍ വരും. ഞാന്‍ വിളിച്ചാല്‍ പറന്നുവരും'' എന്ന് നരസിംഹം സിനിമയില്‍ ലാലേട്ടന്‍ മമ്മുക്കയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് അറിമുഖപ്പെടുത്തുന്നുണ്ട്. അതുപോലെയോ അതിനേക്കാള്‍ മുകളിലോ പ്രതിഫലം വാങ്ങുന്ന (വിമാനക്കൂലിയടക്കം 2 മുതല്‍ അഞ്ചു ലക്ഷം വരെ) ഒരു എ ക്ലാസ് വക്കീല്‍ തൃശൂരില്‍ പറന്നിറങ്ങിയിരുന്നു. തൃശുള്‍ എരുമപ്പെട്ടി സ്വദേശി അഡ്വ. ബി.എ. ആളൂര്‍. കൂടെ  ഒരുപറ്റം അഭിഭാഷകരും. അവര്‍ വന്നത് ഏതെങ്കിലും വി.ഐ.പിക്ക് വേണ്ടി കേസ് വാദിക്കാനോ ജനോപകാരപ്രദമായ ഏന്തെങ്കിലും കാര്യങ്ങള്‍ക്ക് നിയമസഹായം നല്‍കുവാനോ അല്ല. 2011 ജനുവരി 31 ന് രാത്രി ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രയിനില്‍നിന്ന് പറത്തേക്ക് എറിയപ്പെട്ട്, റയില്‍ പാളത്തില്‍ വച്ച് പിച്ചിച്ചീന്തി ജീവനെടുക്കപ്പെട്ട ഒരു പാവം പെണ്‍കുട്ടിയുടെ ഘാതകനെന്ന് ലോകമറിഞ്ഞ ഗോവിന്ദച്ചാമിയെ ജാമ്യത്തിലിറക്കാന്‍!

ഗോവിന്ദച്ചാമിയെന്ന ചാര്‍ലി തോമസിനുവേണ്ടി ഷൊര്‍ണരിലെ സൗമ്യയുടെ വീട്ടിലെത്തി പ്രാര്‍ത്ഥന നടത്തുന്ന ആകാശപ്പറവള്‍ എന്ന ഡെല്‍ഹി ആസ്ഥാനമാക്കിയുള്ള സംഘടന ദുരൂഹതയുടെ ഒരു ഏടുകൂടി സൃഷ്ടിച്ചിരിക്കുന്നു. സൗമ്യയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ആളാഴിഞ്ഞതോടെയാണ് ഈ സംഘം തങ്ങളൂടെ പ്രവര്‍ത്തനം സൗമ്യയുടെ വീട്ടില്‍ ആരംഭിച്ചത്. വേലുച്ചാമിയെന്ന കൊള്ളരുതാത്തവന്‍ 'ആകാശപ്പറവ'യുടെ സ്വാധീനത്താല്‍ മതപരിവര്‍ത്തനം നടത്തി ചാര്‍ലിതോമസായി മാറി എന്നാണ് പുറത്തുവനന് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് വേണ്ടി വക്കീലന്‍മാരെ ഏര്‍പ്പാടാക്കിയത് ആകാപ്പറവകളാണെന്ന് ആരോപണമുണ്ടെങ്കിലും അവര്‍ അത് നിഷേധിച്ചിരിക്കുകയാണ്. 

സാധാരണ ദാരിദ്ര്യത്തേയും തൊഴിലില്ലായമയേയും ചൂഷണം ചെയ്ത് നമ്മുടെയിടയിലും മതപരിവര്‍ത്തനം നടക്കാറുണ്ട്. പക്ഷേ മതപരിവര്‍ത്തനം നടന്ന വ്യക്തിയെ പിന്നെ ഇങ്ങനയുള്ള സംഘടനകള്‍ തിരിഞ്ഞ് പോലും നോക്കാറില്ലെന്നതാണ് സത്യം. പക്ഷേ ഒരു പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ഈ പാപിക്ക് വേണ്ടി ആകാശപ്പറവകള്‍ എന്ന ഈ സംഘടന നേരിട്ട് വീട്ടുകാരെ  സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് മനുഷ്യനായി പിറന്ന ഒരാള്‍ക്കും നീതീകരിക്കാനാകില്ല. 

നാമല്ലാവരിലും ഒളിഞ്ഞും പതുങ്ങിയുമൊക്കെ ഓരോ ഗോവിന്ദച്ചാമിമാര്‍ ഇരിപ്പുണ്ടെന്നും അറിയാതെയാണ് ഗോവിന്ദച്ചാമിയില്‍ നിന്നും അങ്ങനെയൊരു സ്വരൂപം പുറത്തു വന്നെതെന്നും പറയുന്ന ഇവരുടെയൊക്കെ പെണ്‍മക്കളുടെയടുത്ത് ഈ പറയുന്ന ഗോവിന്ദച്ചാമിയെ ഇവര്‍ കൊണ്ടു പോകുമോ? പ്രാര്‍ത്ഥനയും ഉപവാസവും നോമ്പും തേങ്ങാക്കൊലയുമൊക്കെ വഴി നമ്മിലെല്ലാവരിലുമുള്ള ഗോവിന്ദച്ചാമിമാരെ പുറത്താക്കാനുള്ള ശ്രമമാണ് ഈ ആകാശത്തിലെ പറവകള്‍ നടത്തുന്നത് പോലും. അതും ഇവന്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച്. 

ന്യായമായും ഒരു സംശയം നമുക്ക് തോന്നാം. ആ പരിസരത്ത് ആണുങ്ങളായി പിറന്നവര്‍ ആരുമില്ലേയെന്ന്? കേരളത്തിലെ തെരുവോരങ്ങളില്‍ അനാഥരായി കിടക്കുന്നവരേയും വിശപ്പിന് വേണ്ടി ഒരു നേരത്തെ ആഹാരത്തിന് കേഴുന്നവരേയും തിരിഞ്ഞു നോക്കാന്‍ ഇവര്‍ക്ക് സമയമില്ല. പകരം അങ്ങ് ഡല്‍ഹിയില്‍ നിന്നും ചാമിക്ക് വേണ്ടി സൗമ്യയുടെ വീട്ടില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ച് വന്നിരിക്കുന്നു. ഈ ആകാശപ്പറവകള്‍ ആരാണെന്ന് തെരഞ്ഞാല്‍ ഒരു പക്ഷേ ഈ ചാര്‍ളിയെന്ന ചാമിയുടെ യഥാര്‍ത്ഥ മുഖം നമുക്ക് കിട്ടും. 

പക്ഷേ വേണ്ടാത്തിടത്ത് തൊടുമ്പോള്‍ ചിലപ്പോള്‍ നീറ്റലടിക്കുമെന്നതിനാല്‍ ഈ നാട്ടിലെ നിയമവും നീതിയുമൊക്കെ ചാമിക്കുവേണ്ടി കണ്ണടച്ചുകൊടുക്കും. ദൈവത്തിനെവരെ ക്രൂരതയ്ക്കും പണത്തിനും വഴികാട്ടിയായി മുമ്പേ നടത്തുന്നവരുടെ ഈ ലോകത്ത് ഒരു പെണ്‍കുട്ടിക്കും ഇനി സമാധാനമുണ്ടാകില്ല. ഒരു നേരത്തെ ആഹാരം കഴിക്കാന്‍ കഴിയാതെ പിടിച്ചുപറിയും മോഷണവുമായി നടക്കുന്നവന് 5 ലക്ഷം വാങ്ങുന്ന വക്കീല്‍ കേസ് പറയാന്‍ വരുമ്പോള്‍ നമുക്കൂഹിക്കാം. നാം അറിഞ്ഞ പുള്ളിയല്ലിവന്‍... അറിയാന്‍ കിടക്കുന്നേയുള്ളൂ...

മനസ്സിലുള്ളത് തുറന്ന് പറയുന്നത് ഇന്ത്യന്‍ നിയമത്തിന് വിരുദ്ധമായതുകൊണ്ട് എനിക്കിത്രയേ പറയാനുള്ളൂ. ഞാനാണ് അങ്ങനെയൊരു പാപം ചെയ്തതെങ്കില്‍ അപ്പോള്‍തന്നെ എന്നെ കുഴിച്ച് നിര്‍ത്തി തലയില്‍ കല്ലെറിഞ്ഞ് കൊല്ലണം. എന്നെ ഏതു വിധേനയും സഹായിക്കാന്‍ വരുന്നവര്‍ക്കും ഈ ശിക്ഷതന്നെ വിധിക്കുക.

4 comments:

 1. നമ്മുടെ നിയമത്തിനെ ആര്‍ക്കും പേടിയില്ല , എന്നതാണ് സത്യം , നിങ്ങള്‍ ചോദിച്ച ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു . ആണായി പിറന്നവര്‍ ആരുമില്ലേ ആ പ്രദേശത്ത് ? ശരിയാണ് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട് ... ഇവനയോക്കെ ബാക്കി വയ്ക്കരുത് . സംഭവം നടന്ന സമയത്ത് ജന ശ്രദ്ധ നേടാന്‍ പലരും മുന്‍പോട്ടു വന്നു ..... പുരയ്ക്ക് തീ പിടിക്കുമ്പോള്‍ വാഴ വെട്ടുന്നവര്‍ .... ഇനിയൊരു ഗോവിന്ദ ചാമി ഉണ്ടാവാതിരിക്കാന്‍ പാകത്തിന് ഒരു ശിക്ഷ കൊടുക്കണം അയാള്‍ക്ക്‌ എന്നാലെ നമ്മുടെ സമൂഹം നന്നാവു .

  ReplyDelete
 2. നമ്മുടെ നിയമത്തിനെ ആര്‍ക്കും പേടിയില്ല , എന്നതാണ് സത്യം , നിങ്ങള്‍ ചോദിച്ച ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു . ആണായി പിറന്നവര്‍ ആരുമില്ലേ ആ പ്രദേശത്ത് ? ശരിയാണ് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട് ... ഇവനയോക്കെ ബാക്കി വയ്ക്കരുത് . സംഭവം നടന്ന സമയത്ത് ജന ശ്രദ്ധ നേടാന്‍ പലരും മുന്‍പോട്ടു വന്നു ..... പുരയ്ക്ക് തീ പിടിക്കുമ്പോള്‍ വാഴ വെട്ടുന്നവര്‍ .... ഇനിയൊരു ഗോവിന്ദ ചാമി ഉണ്ടാവാതിരിക്കാന്‍ പാകത്തിന് ഒരു ശിക്ഷ കൊടുക്കണം അയാള്‍ക്ക്‌ എന്നാലെ നമ്മുടെ സമൂഹം നന്നാവു .

  ReplyDelete
 3. വക്കീലിന്റെ ജോലി അദ്ദേഹം ചെയ്യുന്നു.കുറ്റാരോപിതനു വേണ്ടി വാദിക്കുന്നത് അദ്ദേഹത്തിന്റെ ജോലിയാണ്.പണം മാത്രമായിരിക്കണമെന്നില്ല പ്രേരകശക്തി.പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം നമ്മിലുണ്ടായ ധാരണകളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകന്‍റ്റെ ജോലിയെ കുറ്റപ്പെടുത്തുന്നതു ശരിയല്ല.

  ReplyDelete
 4. http://www.haindavakeralam.com/HKPage.aspx?PageID=13899&SKIN=K

  ReplyDelete