Friday, September 2, 2011

പ്രണയവും പ്രേക്ഷകനും


സിനിമാ നിരൂപണങ്ങള്‍ സരസമായ ഭാഷയില്‍ അവതരിപ്പിക്കുന്ന 'ബാല്‍ക്കണി 40' എന്ന ബ്ലോഗിലെ പ്രേക്ഷകനോടുള്ള (ഇത് തൂലികനാമമാണെന്ന് തോന്നുന്നു) ആദരവും ഒപ്പം അദ്ദേഹത്തിന്റെ എഴുത്തില്‍ നിലനില്‍ക്കുന്ന സൂപ്പര്‍താരവിരോധവും മാത്രമാണ് ഈ ലേഖനത്തിന്റെ അടിസ്ഥാനം. ഇേദ്ദഹത്തിന്റെ എല്ലാ നിരൂപണങ്ങളും വളരെ ശ്രദ്ധയോടെ വായിക്കുന്ന വ്യക്തി എന്ന നിലയില്‍ കുറച്ച് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ പതിയുന്നതിനായി ക്ഷണിക്കുകയാണ്. 

സൂപ്പര്‍സ്റ്റാറുകള്‍ ഒരു നാടിന് ഭീഷണിയാണെന്ന് വരുത്തിതീര്‍ക്കുന്നതുപോലുള്ള താങ്കളുടെ അഭിപ്രായ പ്രകടനങ്ങളില്‍ മനംമടുത്തുള്ള ഒരു പ്രതികരണമായി മാ്രതം ഇതിനെ കണ്ടാല്‍ മതി. മുമ്പ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമ ഇറങ്ങുമ്പോള്‍ താങ്കളുടെ റിവ്യൂ അവരെ ഒരിക്കലും പുകഴ്ത്തി എഴുതിയിട്ടില്ല. പക്ഷേ പ്രിഥ്വിരാജിന്റെ യാതൊരു സിനിമ ഇറങ്ങുമ്പോഴും ഒരു സോഫ്റ്റ് കോര്‍ണര്‍ താങ്കള്‍ മനസ്സില്‍ വച്ചാണ് എഴുതുന്നതെന്ന് എനിക്ക് തേജാഭായിയുടെ നിരൂപണം വായിച്ചപ്പോഴാണ് പൂര്‍ണ്ണമായും മനസ്സിലായത്. 

വെറും മൂന്നാംകിട സിനിമകളില്‍ മാത്രം കാണുന്ന വളിച്ച കോമഡിരംഗങ്ങളും ഒരു ലോജിക്കുമില്ലാത്ത കഥയും സിനിമകാണാന്‍ അടുത്തിരിക്കുന്നവന്റെ മുഖത്തുപോലും നോക്കാന്‍ ലജ്ജയാകുന്ന തരത്തിലുള്ള താരങ്ങളുടെ അഭിനയവും കൊണ്ട് സമ്പുഷ്ടമായ തേജാഭായി താങ്കള്‍ക്ക് 'കുഴപ്പമില്ല' എന്ന് തോന്നിയെങ്കില്‍ താങ്കളോട് സഹതപിക്കുകമാത്രമേ നിവൃത്തിയുള്ളൂ. പകരം പ്രണയം എന്ന മോഹന്‍ലാല്‍ ചിത്രം താങ്കളുടെ കണ്ണിന് പിടിക്കുന്നില്ല. കണ്ടവരില്‍ ഭൂരിഭാഗം പേരും കൊള്ളാം എന്ന അഭിപ്രായത്തിലൂന്നി നില്‍ക്കുമ്പോള്‍ താങ്കള്‍ക്ക് മാത്രം അത് അസഹനീയമായി തോന്നിയെങ്കില്‍ കുഴപ്പം മിക്കവാറും ഭൂരിപക്ഷം വരുന്ന ഞങ്ങള്‍ പ്രേക്ഷകരുടേതാണെന്ന് സ്വയം ധരിച്ചുകൊള്ളട്ടെ. 

എന്താണ് താങ്കളുടെ പ്രശ്‌നം? മോഹന്‍ലാല്‍ എന്ന നടനുമായുള്ള നിങ്ങളുടെ പ്രശ്‌നം എന്തുതന്നെയായാലും അത് ഞങ്ങള്‍ പ്രേക്ഷകര്‍ അറിയേണ്ട ആവശ്യം ഇവിടില്ല. കാരണം തേജാഭായി എന്ന ചിത്രം ഞാന്‍ എന്ന പ്രേക്ഷകനെ സംബന്ധിച്ച് ശരാശരിക്കും ഒരുപാട് താഴെതന്നെയാണ്. താങ്കള്‍ ചെയ്യുന്നത് മോഹന്‍ലാലിനെ ഇകഴ്ത്താന്‍ വേണ്ടി പ്രിഥ്വിരാജിനെ പുകഴ്ത്തുന്നതാണോ അതോ പ്രിഥ്വിരാജിനെ പുകഴ്ത്താന്‍ വേണ്ടി മോഹന്‍ലാലിനെ ഇകഴ്ത്തുന്നതാേണാ എന്നു മാത്രമാണ് സംശയം. 

ഞാന്‍ ഇത് എഴുതുന്നത് കൊണ്ട് ലാലിന്റെ ഒരു ഭയങ്കര ാരാധകനാണ് ഞാനെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കരുത്. ഇതിനു മുമ്പ് ഇറങ്ങിയ മോഹന്‍ലാല്‍ സിനിമകളുടെ റിവ്യൂ ഈ 'അനാവശ്യ'ത്തില്‍ തന്നെ കിടപ്പുണ്ട്. താങ്കള്‍ക്ക് അത് വായിച്ചു നോക്കാം. നല്ലത് നല്ലതെന്ന് പറയുവാനും ചീത്ത ചീത്തയെന്ന് പറയുവാനുമുള്ള ചങ്കൂറ്റം എനിക്കുണ്ട്. താങ്കള്‍ക്ക് അത് നഷ്ടപ്പെട്ടതാണോ അതോ നഷ്ടപ്പെടുത്തിയതാണോ എന്ന് എനിക്കറിയില്ല. 

താങ്കളുടെ റിവ്യൂ മാത്രം വായിച്ച് നല്ല സിനിമകളെ തെരഞ്ഞ്പിടിച്ച് കാണാന്‍ പോകുന്ന കുറച്ച് പ്രേക്ഷകര്‍ ഇവിടുണ്ട്. താങ്കള്‍ അവരെ യഥാര്‍ത്ഥത്തില്‍ വഞ്ചിക്കുകയാണ്. മോശമല്ലാത്ത സിനിമ എന്ന് താങ്കള്‍ അഭിപ്രായപ്പെട്ട തേജാഭായി കാണാന്‍ പോയി കാശുകളഞ്ഞ വ്യക്തി എന്ന നിലയിലാണ് ഞാനിത് പറയുന്നത്. 

മുന്‍പ് താങ്കളുടെ ബ്ലോഗില്‍ താങ്കളെഴുതിയ ഒരു കമന്റ് ''ഇവിടെയെഴുതുന്നത് എന്റെ അഭിപ്രായമാണ്. അത് നിരൂപണമായി കണക്കാക്കേണ്ട. ആരും വായിക്കണമെന്ന് താല്‍പ്പര്യവുമില്ല.'' എന്നാണ്. അങ്ങനെയാണെങ്കില്‍ അത് ടൈപ്പ് ചെയ്ത് സ്വയം വായിച്ച് നര്‍വൃതിയടയുന്നതല്ലേ നല്ലത്. അല്ലാതെ അത് മറ്റുള്ളവരെ കാണിക്കേണ്ട ആവശ്യം ഇല്ലല്ലോ. 

മോഹന്‍ലാലും മമ്മൂട്ടിയും നല്ലത് ചെയ്താല്‍ അത് നല്ലതാണെന്ന് അംഗീകരിക്കുവാന്‍ ആണത്തം വേണം. അല്ലാതെ പ്രിഥവിരാജ് എന്ത് വളിപ്പ് ചെയ്താലും മഹത്തരം എന്ന് വിശേഷിപ്പിച്ച് സ്വയം അപഹാസ്യനാകരുത്. ഞാനിപ്പോഴും പറയുന്നു 2011 ല്‍ ഇറങ്ങിയ വിരലിലെണ്ണാവുന്ന നല്ല സിനിമകളില്‍ ഒന്നാണ് പ്രണയം. അത് നിങ്ങളുടെ റിവ്യൂകൊണ്ട് മാത്രം മോശമാകില്ല. 

വളരെക്കാലത്തിന് ശേഷം അനാവശ്യം ഇങ്ങനെ റീഓപ്പന്‍ ചെയ്യേണ്ടി വന്നതില്‍ ഖേദമുണ്ട്. 

5 comments:

  1. ഞാനും സ്ഥിരമായി balcony എന്നാ ബ്ലോഗ്‌ വായിക്കാറുണ്ട് .അതില്‍ തെജഭയിയുടെ റിവ്യൂ വായിക്കുമ്പോള്‍ അറിയാം ആള്‍ പ്രിത്വിരാജ് ഫാന്‍ ആണെന്ന് .നല്ലൊരു ബ്ലോഗ്‌ ആയിരുന്നു .ഇപ്പോള്‍ വെറും തറയായി .കൂതറ ...............................

    ReplyDelete
  2. ഓണത്തിനു തറ പടം ആണ് ഹിറ്റ് ആകുന്നത്
    പ്രണയം കാണാന്‍ ഇരിക്കുന്നു രാജപ്പനെ സഹിക്കുന്ന സമയം കൊണ്ട്ട് ഒരു പെഗ് അടിച്ചാല്‍ അത്രയും സമാധാനം കിട്ടും

    ബാല്‍ക്കണി ഇപ്പോള്‍ ബെര്‍ലിയെപോലെ തനിക്കിഷ്ടം ഇല്ലാത്ത കമന്റ് ഡിലീടും ചെയ്യും ആരിത് മൈന്‍ഡ് ചെയ്യുന്നു ?

    മല്ലിക സുകുമാരന്‍ പണം കൊടുക്കുന്നെങ്കില്‍ അത് വാങ്ങ്ങ്ങി അതിനുള്ള പണി ചെയ്യട്ടെ

    ബ്ലസ്സി സ്വന്തം കഥ എഴുതിയത് അബദ്ധം എന്നും പറയുന്നു പലരും.ഏതായാലും ഓണത്തിരക്ക് കഴിഞ്ഞ്ഞ്ഞു കാണാം പ്രണയം ഒരു മൂഡ്‌ വന്നാലെ പോയി ഇരിക്കാന്‍ പറ്റു

    ReplyDelete
  3. ഈ മഹാന്‍ എഴുതിയതു കണ്ട് ഫിലിം സ്റ്റാര്‍ എന്ന പടത്തിനു പോയി കാശു മാത്രമല്ല, മാനവും പോയി എനിക്ക്. സത്യത്തില്‍ പ്രേക്ഷകന്‍ പൃഥിരാജ് ഫാനല്ല, ദിലീപിന്റെ അടിമയാണ്. തല്‍ക്കാലം ദിലീപിന് പടമില്ലാത്തതിനാല്‍ പൃഥിരാജിനെ പിന്തുണക്കുന്നു എന്ന് മാത്രം.

    ReplyDelete
  4. താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. തേജ ഭായിയും പോക്കിരി രാജയും ഇഷ്ടപ്പെട്ട പ്രേക്ഷകന്‍ പ്രാഞ്ചിയേട്ടനും പ്രണയവും ഭ്രമരവും പോലെ ഉള്ള ചിത്രങ്ങളുടെ
    നല്ല വശങ്ങളെ പോലും കാണാതിരികുമ്പോള്‍ ഒരു നിരൂപകന്‍ എന്ന നിലയില്‍ ഇനിയും അദ്ദേഹത്തെ പരിഗണികേണ്ടത്‌ ഉണ്ടെന്നു തോന്നുന്നില്ല.

    ReplyDelete
  5. prekshakante okke koothara review bodham ulla aarenkilum vaayikumo? Hariyudeyo matto nokunnathavum nallath.prekshakante okke koothara review bodham ulla aarenkilum vaayikumo? Hariyudeyo matto nokunnathavum nallath.

    ReplyDelete