Monday, May 23, 2011

രഘുവിന്റെ സ്വന്തം റസിയ അഥവാ വിനയന്റെ സ്വന്തം വികൃതികള്‍


മലയാള സിനിമയില്‍ എന്നും ദുരൂഹസ്വഭാവം കാത്തു സൂക്ഷിക്കുന്ന രണ്ടു കാര്യങ്ങളേയുള്ളൂ. ഒന്ന് സിനിമയുടെ വിജയം. പല ജ്യോതിഷികളും പല രീതികള്‍ നോക്കിയിട്ടും ഇന്നും എത്തിപ്പിടിക്കാന്‍ കഴിയാത്തതാണ് സിനിമയുടെ വിജയം പ്രവചിക്കല്‍. അതുപോലെ പല വര്‍ഷങ്ങളായി ദുരൂഹമായി തുടരുന്ന ഒരു കാര്യം കൂടിയുണ്ട്. വിനയന്‍. 

ഈ വിനയന്‍ എന്ന നാമം മലയാള സിനിമാ ചരിത്രത്തില്‍ ഒരു ശൈലിയായി പോലും പലരും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഒരു വശത്ത് മലയാള സിനിമയും മറുവശത്ത് വിനയനും എന്ന സ്ഥിതി തുടങ്ങിയിട്ട് കാലം കുറേയായി. ഭൂരുഭാഗം വരുന്ന സിനിമാ പ്രവര്‍ത്തകരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇടയ്ക്കിടയ്ക്ക് 'ഇതിഹാസ'ങ്ങളോട് തുല്യമായ ചില സിനിമാ സൃഷ്ടികള്‍ മലയാളത്തിന് ലഭിക്കുന്നുമുണ്ട്. ബോക്‌സോഫീസിലും പ്രേക്ഷകന്റെ ഉള്ളിലും പണ്ടാരമടങ്ങുന്ന ഈ സൃഷ്ടികളുടെ കര്‍ത്താവിന് വീണ്ടും വീണ്ടും സിനിമകള്‍ കിട്ടുന്നത് എങ്ങനെയാണെന്നുള്ളതാണ് ഇന്നും ദുരൂഹമായി തുടരുന്നത്. 

യക്ഷിയും ഞാനും എന്ന ചിത്രത്തിന് ശേഷം 'രഘുവിന്റെ സ്വന്തം റസിയ' എന്ന പേരില്‍ വനയന്‍  വീണ്ടും വരുമ്പോള്‍ മനസ്സില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. മലയാള സിനിമയുടെ ഔദ്യോഗിക പക്ഷത്തോട് പടപൊരുതി പ്രേക്ഷകരെ പറ്റിക്കുന്ന ഈ പരിപാടി ഇനിയും അംഗീകരിച്ചുകൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ ഉള്ളിലുയരുന്നത്. ആരോടൊക്കെയോ വാശി തീര്‍ക്കുവാന്‍ വേണ്ടി മാത്രം സൃഷ്ടിച്ചസാധനം പ്രേക്ഷകരെ തിയേറ്ററിലിരുത്തി കൊല്ലാക്കൊല ചെയ്യുന്നു. 

ഒത്തിരി പുതുമുഖങ്ങളെ വിനയന്‍ മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിലും കുറേയെണ്ണത്തിനെ പരിചയപ്പെടുത്തുന്നുമുണ്ട്. പക്ഷേ ഒരു നമുക്ക് രീതിയിലും അംഗീകരിക്കാനാകാത്ത അല്ലെങ്കില്‍ വിനയന് മാത്രം അംഗീകരിക്കാനാകുന്ന ഒരു പ്രേമയത്തെ ബലംപ്രയോഗിച്ച് പ്രേക്ഷകരില്‍ അടിച്ചേല്‍പ്പിക്കുന്ന രീതി വിനയന്‍ ഈ ചിത്രത്തിലും തുടരുന്നു. മലയാള സിനിമയുടെ ഇന്നത്തെ കോക്കസ് അവസ്ഥയില്‍ വേദനയുള്ള പ്രേക്ഷകരാണ് വിനയന്‍ ചിത്രം കാണാന്‍ തിയേറ്ററില്‍ പോകുന്നത്. അതിനെ മുതലെടുത്തുകൊണ്ടുള്ള ഒരു നീക്കമാണ് വിനയന്‍ നടത്തുന്നതും. 

യക്ഷിയും ഞാനും എന്ന ചിത്രത്തിലുടെ വിനയന്‍ തന്നെ പരിചയപ്പെടുത്തിയ മേഘ്‌നാ രാജിനെ നായികയാക്കി പുതുമുഖം മുരളീകൃഷ്ണനെ നായകനാക്കി വിനയന്‍ ഒരുക്കിയ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രം പ്രേക്ഷകരെ സംബന്ധിച്ചും വിനയനെ സംബന്ധിച്ചും ഒരു ദുരന്തമായി മാറും എന്നതില്‍ സംശയം വേണ്ട. കഥ വിനയന്‍ സ്വന്തം ബുദ്ധികൊണ്ട് ഒപ്പിച്ചതാണെങ്കില്‍ തിരക്കഥയും സംഭാഷണവും പ്രമുഖ നാടക രചയിതാവായ അഡ്വ. മണിലാലുമായി ഷെയര്‍ ചെയ്തിട്ടുണ്ട്. അതിന് ഗുണവുമുണ്ടായിട്ടുണ്ട്. സിനിമ ഇനി എന്നെങ്കിലും നാടകമാക്കണമെന്ന് തിരക്കഥാകൃത്തിന് തോന്നുകയാണെങ്കില്‍ വലിയ ബുദ്ധിമുട്ടേണ്ടി വരില്ല. 

അമ്മയോട് ഉടക്കി നില്‍ക്കുന്ന തിലകന്‍, സ്ഫടികം ജോര്‍ജ്ജ്, ഉലകനായകന്‍ കമലഹാസന്റ സഹോദരന്‍ ചാരുഹസന്‍ എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കോപ്പിയടി പണ്ടേ വിനയന്റെ ദൗര്‍ബല്യമാണെന്ന് വിനയന്‍ ചിത്രം കണ്ടവര്‍ക്കറിയാവുന്ന കാര്യമാണ്. ഈ ചിത്രത്തേയും അതില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. വിനയന്റെ തന്നെ പല ചിത്രങ്ങളുടെ അംശങ്ങളും ഈ ചിത്രത്തില്‍ കടന്നു വന്നിട്ടുണ്ടെങ്കിലും ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലെ പല രംഗങ്ങളുമാണ് നമ്മെ കൂടുതലോര്‍മ്മിപ്പിക്കുന്നത്. 

തെരുവില്‍ അലഞ്ഞു തിരിയുന്ന മാനസിക നില  തെറ്റിയ ഒരു യുവതി (മേഘ്‌നാ രാജ്) യിലൂടെയാണ് കഥയുടെ തുടക്കം. തന്റെ കയ്യില്‍ ആരെങ്കിലും പിടിച്ചാല്‍ അവരെ ആക്രമിക്കുന്ന ഈ യുവതി ഏതോ ഒരു ട്രയിനില്‍ കൊച്ചിയില്‍ വന്നിറങ്ങിയതാണ്. താന്‍ ആരാണെന്നോ എവിടെ നിന്ന് വന്നുവെന്നോ ഈ യുവതിക്കറിയില്ല. 

ആ നഗരത്തില്‍ ചെരിപ്പു നന്നാക്കുന്നയാളാണ് പഴയ നാടകക്കാരനും ഭാഗവതരുമൊക്കെയായ കുട്ടപ്പന്‍ ഭാഗവതര്‍. തെരുവില്‍ ചെരിപ്പ് നന്നാക്കിയും പാട്ടുപാടിയുമൊക്കെയാണ് ഇയാളും കുടുംബവം ജീവിക്കുന്നത്. മകളും കൊച്ചുമക്കളുമടങ്ങിയതാണ് ഇദ്ദേഹത്തിന്റ കുടുംബം. ആ നാട്ടിലെ പ്രധാനി ബാപ്പു ഹാജിയുടെ (ചാരുഹസന്‍) മകനാണ് അബൂബക്കര്‍ (സ്ഫടികം ജോര്‍ജ്). 

അലഞ്ഞതിരിയുന്ന യുവതിയെ ഒരുനാള്‍ പോലീസുകാര്‍ ലോക്കപ്പിലിട്ട് ക്രൂരമായി പീഡിപ്പിക്കുന്നു. (ദോഷം പറയരുതല്ലോ.... ഇങ്ങനെയുള്ള പീഡനങ്ങളൊക്കെ വിനിയന്‍ ചിത്രത്തില്‍ മാത്രമേ കാണാന്‍ കഴിയൂ. പണ്ട് ഇതിന്റെ ഹോള്‍സെയില്‍ ഡീലര്‍ രാജന്‍ പി. ദേവായിരുന്നു. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല). ഇത് ചാനലില്‍ വാര്‍ത്തയായി വരുമ്പോള്‍ അതു കാണുന്ന അബൂബക്കറിന്റെ മനസ്സില്‍ ചില സംശയങ്ങള്‍ രൂപപ്പെടുന്നു. അന്ന് രാത്രി നഗരത്തില്‍ ആ പെണ്‍കുട്ടിയെ അന്വേഷിച്ച് ചെല്ലുന്ന അബൂബക്കര്‍ അവളെ കണ്ടെത്തുകയും അവളെ കാറില്‍ കയറ്റി തന്റെ സുഹൃത്തായ ജമാലിന്റെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുന്നു. 

അവിടെ വച്ചുള്ള ട്രീറ്റ്‌മെന്റിനിടയ്ക്ക് ഒരു പത്രപ്രവര്‍ത്തക (ആ രൂപത്തിന് പേരും നാളൊന്നുമില്ല) ഈ യുവതിയുടെ രഹസ്യം തേടിയെത്തുന്നു. ഡോക്ടര്‍ യുവതിക്ക് ഷോക്ക് നല്‍കിയതിന് ശേഷം അബൂബക്കറിനോട് നിങ്ങളുദ്ദേശിക്കുന്ന പേര് എന്താണോ അത് വിളിക്കുവാന്‍ പറയുന്നു. അബൂബക്കര്‍ വിളിക്കുന്നു ''റസിയ... റസിയ''. പിന്നെ നേരെ പ്രേക്ഷകരേയും കൊണ്ട് ഫഌഷ് ബാക്കിലേക്ക്. 

അവിടെയെത്തുമ്പോഴാണ് നാം ശരിക്കും ഞട്ടുന്നത്. ഈ യുവതി അതായത് റസിയ അബൂബക്കറിന്റെ മകളാണ്. കാണാതെ പോയ ഒരു മകളെ കാണുമ്പോള്‍ ഒരച്ഛനുണ്ടാകുന്ന യാതൊരു ഭാവമാറ്റവും ഇതുവരെ സിനിമ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകര്‍ക്ക് സ്ഫടികം ജോര്‍ജ്ജില്‍ കാണാനുണ്ടായിരുന്നില്ല എന്നതിലാണ് പ്രേക്ഷകര്‍ക്ക് അത്ഭുതമുണ്ടാകുന്നത്. ഇവരുടെ അടുത്ത വീട്ടിലെ താമസക്കാരാണ് കുട്ടപ്പന്‍ ഭാഗവതരും കുടുംബവും. അവര്‍ എങ്ങിനെ അവിടെ താമസത്തിന് വന്നു എന്നതൊക്കെ എന്തൊക്കയോ ലോജിക്കിന്റെ പുറത്ത് ചാരുഹസനെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്. കുട്ടപ്പന്‍ ഭാഗവതര്‍ക്ക് പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു കൊച്ചുമോന്‍ കൂടിയുണ്ടായിരുന്നു. രഘു (മുരളീകൃഷ്ണന്‍).

ഈ രഘുവും റസിയയുമായി പ്രണയത്തിലാണ് (പ്രണയത്തിലാണോ എന്ന് സംശയമുണ്ട്. കാരണം അതിനൊന്നും വ്യക്തമായ ഒരു സൂചനയും ചിത്രം തരുന്നില്ല. ഇടയ്ക്കുള്ള രഘുവിന്റെ ഒലിപ്പീരല്ലാതെ). ഈ പ്രണയം വീട്ടിലറിയുന്നു. സാധാരണ വീട്ടുകാര്‍ ചെയ്യാറുള്ളതുപോലെ റസിയയേയും പിന്‍മാറാന്‍ നിര്‍ബന്ധിക്കുന്നു. എന്നാല്‍ അവള്‍ ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. പരാജയപ്പെട്ട വീട്ടുകാര്‍ ഒടുവില്‍ കല്ല്യാണത്തിന് സമ്മതിക്കുന്നു. പക്ഷേ രഘു ഒരു ജോലി സമ്പാദിക്കണം. അതിനുള്ള സഹായവും അബൂബക്കര്‍ തന്നെ ചെയ്തുകൊടുക്കുന്നു. ഒരു കത്തുമായി ജമാല്‍ എന്നയാളെ കാണാനായി രഘുപോകുകയും റസിയ ഫാഷന്‍ ഡിസൈനിംഗ് പഠനത്തിനായി ബാംഗ്ലൂരില്‍ പോകുകയും ചെയ്യുന്നു. 

മാസങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരില്‍ വച്ച് റസിയ രഘുവിനെ കാണുന്നു. രഘു പിറകില്‍ ഒരാളുമായി ബൈക്കില്‍ പോകുന്നു. അതുകണ്ട് ഓടി അടുത്തേക്ക് ചെല്ലുന്ന റസിയ രഘുവിന്റെ പിറകിലിരുന്നയാള്‍ തൊട്ടടുത്ത് പ്രസംഗിച്ചുകൊണ്ടിരുന്ന കര്‍ണ്ണാടകാ ആഭ്യന്തര മന്ത്രിയെ (സത്യം) വെടിവച്ച് കൊല്ലുന്നു. പക്ഷേ അപ്പോഴേക്കും രഘു റസിയയെ കണ്ടിരുന്നു. കുറച്ച് കഴിയുമ്പോള്‍ റസിയയ്ക്ക് രഘുവിന്റെ ഫോണ്‍ വരുന്നു. ഒരു സ്ഥലത്തെത്തിയാല്‍ കാണാമെന്ന്. അവിടെയെത്തുന്ന റസിയ രഘുവിനെയും റിയാസിനേയും (ഗൗതം) കാണുന്നു. അവിടെവച്ച് രഘു ഞട്ടിക്കുന്ന ആ രഹസ്യം പറയുന്നു. 

രഘുവിനെ ജോലിക്കെന്നും പറഞ്ഞ് കൊണ്ടുപോയത് പാകിസ്ഥാനിലേക്കാണ്. അവിടെ അല്‍-ക്വയ്ദയുടെ പരിശീലനവും കഴിഞ്ഞ് മതവും പേരുമൊക്കെ മാറ്റി രഘു കര്‍ണ്ണാടകയില്‍ എത്തിയിരിക്കുകയാണ്. അവിടെ ബോംബഒവയ്ക്കാനും ജനങ്ങളെ കൊല്ലാനും. ഈ ജമാല്‍ എന്നു പറയുന്നയാള്‍ യഥാര്‍ത്ഥത്തില്‍ ഒരു കൊടും ഭീകരനാണ് എന്ന സത്യമൊക്കെ രഘുവും റിയാസുമൊക്കെ വെളിപ്പെടുത്തുന്നു. പക്ഷേ അപ്പോഴേക്കും ജമാല്‍ എത്തി റസിയയെ പൂട്ടിയിടുന്നു. രഘുവിനേയും അഞ്ചുേേരയും ബാംഗ്ലൂര്‍ സിറ്റിയില്‍ പിറ്റേന്ന് വെടിവയ്പ്പ് നടത്താന്‍ നയോഗിക്കുന്നു. (ബോംബേ മോഡല്‍).

എന്നാല്‍ അവിടെ വച്ച് വീണ്ടും കണ്ടുമുട്ടുന്ന രഘുവിനേയും റസിയയേയും ജമാല്‍ ആക്രമിക്കുകയും റിയാസിന്റെ സഹായത്തോടെ റസിയ രക്ഷപ്പെടുകയും ചെയ്യുന്നു. രക്ഷപ്പെടുന്ന വഴി റിയാസിന് വെടിയേല്‍ക്കുന്നു (6 എണ്ണം). രക്ഷപ്പെട്ട റസിയ ബോധശൂന്യയായി ഒരു ലോറയില്‍ അകപ്പെടുകയും അവിടെവച്ച് ഡ്രൈവറും ക്ലീനറും പീഡിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ സവബോധമില്ലാതെ അയഞ്ഞുതിരിഞ്ഞ റസിയയേയാണ് നാം ചിത്രത്തിന്റെ തുടക്കത്തില്‍ കണ്ടത്. 

ഈ രഘു പിറ്റേന്ന് ബാംഗ്ലൂരിലിറങ്ങി ആക്രമണം നടത്തുകയും പോലീസ് പിടിയിലാകുകയും ചെയ്യുന്നു. സുപ്രീം കോടതി വധശിക്ഷയ്ക്ക് രഘുവിനെ വിധിക്കുന്നു. അപ്പീല്‍ രാഷ്ട്രപതി തള്ളുന്നു. ഈ സമയം റസിയയെ കിടത്തിയിരിക്കുന്ന ആശുപത്രിയുടെ ഉടമ ജമാല്‍ ആശുപത്രിയിലെത്തുകയും റസിയയെ വിഷം കുത്തിവച്ച് കൊല്ലാന്‍ ശ്രമിക്കയും ചെയ്യുന്നു. തക്കസമയത്ത് അവിടെയെത്തിയ റിയാസ് (എങ്ങനെ രക്ഷപ്പെട്ടെന്ന് ചോദിക്കരുത്) ജമാലിനെ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുന്നു. അവിടെ വച്ച് ജമാലാണ് കൊടുംഭീകരന്‍ എന്തോ ഹെഡ്‌ലി എന്ന് പോലീസിനോട് റിയാസ് വെളിപ്പെടുത്തുന്നു. 

പിന്നെ ഒന്നൊന്നായി രഹസ്യങ്ങളുടെ വെളിപ്പെടുത്തലുകളാണ്. ജമാല്‍ രഘുവിനെ തനിക്ക് വിറ്റതാണെന്നും അത് ചെയ്തത് അബൂബക്കറാണെന്നും വെളിപ്പെടുത്തുന്നു. ഇങ്ങനെ ഒത്തിരിപേരെ തനിക്ക് അബൂബക്കര്‍ വിറ്റിട്ടുണ്ടെന്നും ഓരോ ആള്‍ക്കും 50 ലക്ഷം വച്ച് കൊടുത്തിട്ടുണ്ടെന്നും ജമാല്‍ വീണ്ടും വീണ്ടും വെളിപ്പെടുത്തുന്നു. ഇത് കേട്ട ബാപ്പു ഹാജി മറ്റൊരു വെളിപ്പെടുത്തല്‍ നടത്തുന്നു. അബൂബക്കര്‍ തന്റെ മകനല്ലെന്നും പണ്ട് അനാഥാലയത്തില്‍ നിന്നും അബൂബക്കറെ ദത്തെടുത്തതാണെന്നുമാണ് ബാപ്പുഹാജിയുടെ വെളിപ്പെടുത്തല്‍. 

ഒടുവില്‍ പ്രേക്ഷകരുടെ സകലമാന ക്ഷമയേയും പരീക്ഷിച്ചുകൊണ്ട് രാഷ്ട്രപതിയുടെ വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ് രഘുവിനെ തൂക്കുന്നതിന് ഏതാനും നിമിഷം മുമ്പ് എത്തുന്നു. രക്ഷപ്പെട്ട് വരുന്ന രഘുവിനെ പുറത്ത് കാത്തിരുന്ന മാനസിക നില തിരികെ കിട്ടിയ റസിയ ഓടിവന്ന് പോലീസുകാരുടെ മുന്നില്‍ വച്ച് കെട്ടിപ്പിടിക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു. 

ബുദ്ധിക്കും ബോധത്തിനും നിരക്കാത്ത കുറേയേറെ അബദ്ധങ്ങളുടെ സമാഹരണമാണ് ഈ ചിത്രം. തന്റെ തന്നെ പഴിയ ചിത്രങ്ങളെ ഒന്നുംകൂടി കൂട്ടിക്കുഴച്ച് എടുത്ത് പരത്തിവച്ചതുപോലെ എന്ന് മാത്രമേ ഈ ചിത്രത്തെക്കുറച്ച് പറയാനുള്ളൂ. നീട്ടിയഴുതിയത് കൊണ്ട് എനിക്കോ നിങ്ങള്‍ക്കോ ഒരുപയോഗവുമില്ല. തെറ്റുകുറ്റങ്ങള്‍ മാത്രം ചൂണ്ടാക്കാണിക്കുവാനും സാധിക്കില്ല. തിയേറ്ററിലിരിക്കുന്നവരുടെ അവസ്ഥ വച്ച് വേണമെങ്കില്‍ ഒരു മഹാകാവ്യമാകാം. 

കുറിപ്പ്: ഇതിലെ ഗാനങ്ങള്‍ (യേശുദാസ് പാടിയ ഒര ഗാനമൊഴിച്ച്) കാണുകയോ കേള്‍ക്കുകയോ ചെയ്യരുത്. രണ്ടും വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നതിനേക്കാള്‍ പാപമാണെന്ന് അനുഭവസ്ഥര്‍. 

17 comments:

  1. സത്യമായും തകര്‍പ്പന്‍ എഴുത്ത് കേട്ടോ.അഭിനന്ദനങ്ങള്‍.

    വിനയനെ നാടു കടത്തണം എന്നേ എനിക്കീ അവസരത്തില്‍ പറയാനുള്ളൂ.

    ReplyDelete
  2. വിനയനെ അല്ല, അങ്ങേരുടെ പടം പ്രൊഡ്യൂസ് ചെയ്യുന്നവനെയൊക്കെവേണം നാടുകടത്താൻ. പിന്നെ വിനയൻ സ്വയം നിർമ്മിച്ച് പടം ഇറക്കേണ്ടിവരും. അതു നഷ്ടമാണെന്നു ഇഷ്ടനു മനസ്സിലാകുന്നതോടെ വിനയൻ സംവിധാനം നിർത്തും!

    ReplyDelete
  3. വിനയന്റെ മകനാണോ സന്തോഷ് പണ്ഡിറ്റ്!

    ReplyDelete
  4. വിനയന്‍ ഈ സിനിമയില്‍ എന്നെ മജിസ്ട്രേറ്റ് ആക്കി അഭിനയിപ്പിച്ചപ്പോള്‍ സത്യത്തില്‍ കഥയുടെ വിവരങ്ങള്‍ അറിയിച്ചിരുന്നില്ല. വധശിക്ഷ റദ്ദാക്കിയ വാര്‍ത്ത എന്നിലൂല്ടെ ആണെന്ന് പിന്നീട് മാനസ്സിലായി. പടം എന്തോ ആകട്ടെ, എനിക്ക് നല്ലൊരു അവസരം തന്ന വിനയന്‍ എന്ന സംവിധായകന് നന്ദി നേരുന്നു.

    ReplyDelete
  5. ഹ ഹ നല്ല എഴുത്ത്. എന്നാലും ഈ വിനയനെയൊക്കെ ഇങ്ങനെ പന പോലെ വളര്‍ത്തുന്നല്ലോ എന്നാ....!

    ReplyDelete
  6. നല്ല എഴുത്ത്,ഏതായലും വായിച്ചത് നന്നായി ഇനി ആ സിനിമ കാണണ്ടാല്ലോ

    ReplyDelete
  7. പടം ഹിറ്റാക്കുവാന്‍ ഒരു വഴി ഉണ്ട്.
    വിഷയം ലവ് ജിഹാദ് ആണെന്ന ഒരു പ്രചാരണം നടത്തണമെന്ന് മാത്രം.

    നാളെ 'അബുബക്കറിന്റെ സ്വന്തം രേണുക' എന്നാ സിനിമ കുടി വിനയനില്‍ നിന്ന് പ്രതിക്ഷിക്കാം.

    ReplyDelete
  8. നാളെ 'അബുബക്കറിന്റെ സ്വന്തം രേണുക' എന്നാ സിനിമ കുടി വിനയനില്‍ നിന്ന് പ്രതിക്ഷിക്കാം.

    ReplyDelete
  9. you shud not be writing reviews for Vinayan movies.. no need to be anxious Vinayan is now starting a project for the movie "Dracula".. Dracula keralathil... Bramstoker cud comeback from the grave to slap Vinayan...

    ReplyDelete
  10. I am not a supporter of Vinayan. Its our freedom to evaluate one creature of some one. But please think, how many of you can make a film. If the above comments are from great malayalam directors, then it is valuable. So please don't make nasty comments on anything which you are not known.

    ReplyDelete
  11. Let me remind one more thing....it is not the first malayalam film which have not a sufficient story and screen play... I didn't see any bad comment LIKE THIS regarding on such films. We are malayalees....so think ourself. Don't give our brain to others thoughts......

    ReplyDelete
  12. അനു,
    തികച്ചും ഒറ്റയാനായി നിന്ന് പ്രവര്‍ത്തിക്കുന്ന വിനയനെ പോലുള്ള ഒരാളില്‍ നിന്നും ഇത്തരത്തിലുള്ള കോപ്രായങ്ങളല്ല പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഞാന്‍ പോസ്റ്റില്‍ പറഞ്ഞപോലെ ഇത് മറ്റു സിനിമാ പ്രവര്‍ത്തകരോടുള്ള വാശിക്കോ അല്ലെങ്കില്‍ എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും എന്ന നിലയ്‌ക്കോ ചെയ്യുന്ന കാര്യങ്ങളാണ്. അതെല്ലാം പ്രേക്ഷകര്‍ അംഗീകരിക്കണം എന്ന് വാശിപ്പിടിക്കാന്‍ കഴിയില്ലല്ലോ.

    സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലുമറിയില്ല വിനയന്റെ പോക്ക് എങ്ങോട്ടാണെന്ന്. മുകളിലുള്ള ഏറനാടന്റെ കമന്റ് ശ്രദ്ധിക്കുക.

    ഒരു പരിധിവരെ പ്രശ്‌നമുള്ള സിനിമകള്‍ സഹിക്കാന്‍ മലയാളികള്‍ക്ക് കഴിവുണ്ട്. അതിനപ്പുറത്തേക്ക് വരുമ്പോള്‍ മാത്രമേ മലയാളികള്‍ പ്രതികരിക്കുന്നുള്ളൂ. ഈ ചിത്രം അതിനും എത്രയോ അപ്പുറത്താണെന്ന് ഈ ചിത്രം കാണുന്നവര്‍ക്ക് മനസ്സിലാകും. യക്ഷിയും ഞാനും, ബ്ലാക്ക് ക്യാറ്റ്, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ എന്ന ചിത്രങ്ങളെല്ലാം കണ്ടിട്ട് കൊള്ളാം എന്നാണ് താങ്കളുടെ അഭിപ്രായമെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ ഈ ചിത്രം കണ്ടിരിക്കണം. ഇങ്ങനെയുള്ള കുറച്ച് ആള്‍ക്കാര്‍ ഉണ്ടാകുന്നത് എന്തുകൊണ്ടും വിനയനെപോലുള്ളവരുടെ ഭാഗ്യമാണ്.

    കമന്റിട്ട എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  13. Ratheesh, I told you.. I am not a supporter of him. You know, I am a good evaluator of film and I know these films are not much good (not just a NOT). So our comments should be in positive sense. I mean our comments is for making him aware that his way is wrong and let him on the right way. That should be the motivation of comments and opinions. That's why I mentioned, We are malayalees...have brain..anyway...nice to meet you Ratheesh..and hope will meet again....

    ReplyDelete
  14. Heyy Anu.. learn the basic English before posting comments. And read your comment at least once after writing it. "it is not the first Malayalam film which have not a sufficient story and screen play" What the heck man, learn some English and post the comments.

    ReplyDelete